Friday, November 16th, 2018

കാബൂള്‍ : താലിബാന്‍ വിമതര്‍ക്കെതിരെ നാറ്റോ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് കുട്ടികള്‍ മരണപ്പെട്ടു. അഫ്ഘാനിസ്ഥാനിലെ ഷാന്‍ഗായി ജില്ലയിലാണ് നാറ്റോ സേന ശക്തമായ വ്യോമാക്രമണെ നടത്തിയത്. ഇവിടെ ഒളിച്ചിരിക്കുന്നെന്ന് കരുതിയ താലിബാന്‍കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആറ് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

READ MORE
ഇസ്ലാമാബാദ് : കുടുബത്തിന്റെ മാനം കാക്കാന്‍ സഹോദരിമാരെയും കാമുകന്‍മാരെയും കൊന്ന യുവാക്കള്‍ പിടിയില്‍. സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലാണ് സംഭവം. ക്വസ്ബാനോ, ഷെഹ്‌സാദ് എന്നീ യുവതികളും കാമുകന്‍മാരായ ഇസ്മായില്‍, യൂസഫ് എന്നിവരും കൊല്ലപ്പെട്ട സംഭവമാണ് ദുരഭിമാനക്കൊലയെന്ന് പോലീസ് കണ്ടെത്തിയത്. നാലു പേരെയും കൊന്ന മോസ, ഷൗക്കത്ത് സര്‍ദാരി എന്നിവര്‍ പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കുടുംബത്തിന്റെ മാനം കാക്കാനാണ് കൊല നടത്തിയതെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.
താജികിസ്ഥാന്‍ : സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയതോടെ ജോലി നഷ്ടപ്പെടുന്ന കേരളീയരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ഉറപ്പ്. സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉറപ്പു നല്‍കിയതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായത്. താജികിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ സഹകരണ ചര്‍ച്ചക്കിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനാണ് സൗദി വിദേശകാര്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഇന്ത്യയുമായി തുടരുന്ന ഊഷ്മളമായ ബന്ധത്തിന് ഒരു … Continue reading "സ്വദേശിവല്‍ക്കരണം : ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് സൗദി"
ഡമാസ്‌കസ് : സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ യൂണിവേഴ്‌സിറ്റി ക്യാന്റീനിലുണ്ടായ ബോംബാക്രമണത്തില്‍ പത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സിറിയിന്‍ വിമതരാണ് ബോംബാക്രമണം നടത്തിയത്. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ആഭ്യന്തര യുദ്ധം നടക്കുകയാണ്. വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയിലേക്ക് ബോംബാക്രമണമുണ്ടായത്.
ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സന്‍ മണ്ടേലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് 94കാരനായ മണ്ടേലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നാല് മാസത്തിനുളളില്‍ മൂന്നാം തവണയാണ് മണ്ടേലയെ ആശുപത്രിയിലാവുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പ്രിട്ടോറിയയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണ്ടേലയെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
നാവികരെ ഇന്ത്യയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഇറ്റലിയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ നാവികരുടെ കത്ത്. പരസ്പരം പോരടിച്ച് തങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് കാട്ടി കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മസ്സിമിലിയാനോ ലത്തോറെ ഇ മെയില്‍ സന്ദേശമയച്ചു. ഇറ്റലിയിലെ ഒരു പത്രപ്രവര്‍ത്തകനാണ് ലത്തോറെ സന്ദേശമയച്ചത്. ഈ ഘട്ടത്തില്‍ പരസ്പരം പോരടിക്കാതെ രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ചു നിന്ന് തങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നാണ് കത്തിലെ ഉള്ളടക്കം. രണ്ട് നാവികരെയും ഇന്ത്യയിലേക്ക് അയച്ചതിനു പിന്നാലെ ഇറ്റലിയിലുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളെ തുടര്‍ന്ന് … Continue reading "തമ്മിലടിച്ച് ഞങ്ങളെ കഷ്ടത്തിലാക്കരുതെന്ന് ഇറ്റാലിയന്‍ നാവികര്‍"
ധാക്ക : ബംഗഌദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ (84) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് 10നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിസന്ധി ഘട്ടത്തില്‍ ഏറെ സഹായം ചെയ്തയാളായിരുന്നു സില്ലൂര്‍ റഹ്മാന്‍. ബംഗഌദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ അടുത്ത അനുയായി കൂടിയാണ് സില്ലുര്‍റഹ്മാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ ബംഗഌദേശില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്ലാമബാദ് : രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പാക് കോടതിയുടെ കര്‍ശ നിര്‍ദ്ദേശം. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം സര്‍ദാരി തുടരുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ ലാഹോര്‍ ഹൈക്കോടതിയാണ് സര്‍ദാരിക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെയും ഹൈക്കോടതി സര്‍ദാരിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ദാരി ഇപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതായി കോടതി വിലയിരുത്തി. തുടര്‍ന്നാമ് കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് സര്‍ദാരിയെ … Continue reading "രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റിനോട് ലാഹോര്‍ ഹൈക്കോടതി"

LIVE NEWS - ONLINE

 • 1
  4 mins ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 2
  14 mins ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 3
  49 mins ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 4
  51 mins ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

 • 5
  55 mins ago

  ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

 • 6
  13 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 7
  15 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 8
  16 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 9
  18 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം