Friday, November 16th, 2018

ബോസ്റ്റണ്‍ : അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തോണിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനങ്ങളില്‍ ബോംബ് വെച്ചവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വ്യക്തമായ വീഡിയോ ചിത്രങ്ങള്‍ എഫ് ബി ഐ പുറത്തുവിട്ടു. ഒരു കറുത്ത ബാഗുമായെത്തിയ ഇവര്‍ ബോംബ് വെക്കുന്ന ദൃശ്യങ്ങളാണ് നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞത്. അതിനിടെ സംഭവത്തിലുള്‍പ്പെട്ട ഒരാള്‍ കസ്റ്റഡിയിലായെന്ന വാര്‍ത്ത പരന്നെങ്കിലും അധികൃതര്‍ പിന്നീട് നിഷേധിച്ചു. സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ മരണപ്പെടുകയും 180ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

READ MORE
ബോസ്റ്റണ്‍ : അമേരിക്കയിലെ ബോസ്റ്റണില്‍ പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തോണിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറിലെന്ന് സൂചന. ബോംബിന്റെ ഭാഗങ്ങളാണെന്ന് സംശയിക്കുന്ന ചിതറിയ പ്രഷര്‍കുക്കറിന്റെയും കറുത്ത ബാഗിന്റെയും ചിത്രങ്ങള്‍ കേസന്വേഷിക്കുന്ന എഫ് ബി ഐ പുറത്തുവിട്ടു. കുക്കറില്‍ സ്‌ഫോടകവസ്തുക്കളോടൊപ്പം ഉപയോഗിച്ച ആണിയും സംഭവസ്ഥലത്തു നിന്ന് എഫ് ബി ഐ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ മാരത്തോണിന്റെ വിഡിയോകളും ഫോട്ടോഗ്രാഫുകളും പരിശോധിച്ച് വരികയാണ്. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ ബന്ധപ്പെടണമെന്ന് എഫ് ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്‌ഫോടനമുണ്ടായ സ്ഥലം പ്രസിഡന്റ് … Continue reading "ബോസ്റ്റണില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറില്‍"
കാരക്കാസ് : വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മദുറോ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്നാണ് വെനിസ്വലയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന മദുറോ ഷാവേസ് ചികിത്സയിലായപ്പോള്‍ മുതല്‍ ആക്ടിംഗ് പ്രസിഡന്റ് കൂടിയായി പ്രവര്‍ത്തിച്ചു വരികയാണ്. മദുറോക്ക് 50.66 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ എതിരാളിയായ കാപ്രിലെസ് 49.07 ശതമാനം വോട്ട് നേടി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നേരത്തെ ഷാവേസിനെതിരെയും ശക്തമായ മത്സരം നടത്തിയ ആളാണ് കാപ്രിലസ്. ബസ് ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2000ത്തില്‍ … Continue reading "മദുറോ ഷാവേസിന്റെ പിന്‍ഗാമി ; സുതാര്യമല്ലെന്ന് പ്രതിപക്ഷം"
ബാലി : ഇന്തോനേഷ്യന്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി കടലില്‍ പതിച്ചു. 22 യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. 101 യാത്രക്കാരുമായി പോകുകയായിരുന്ന ലയണ്‍ എയറിന്റെ ബോയിംഗ് 737 വിമാനമാണ് ഡെന്‍പാസര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ പതിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് 3.45ഓടെയായിരുന്നു സംഭവം. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്തി.
ടെഹ്‌റാന്‍ : ഇറാനിലെ ബംഗര്‍ബുഷറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 20 പേര്‍ മരണപ്പെട്ടു. ഇറാനിലെ ആണവ റിയാക്ടറിന് സമീപമാണ് 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ബഹ്‌റിന്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഭൂചലനം ഗള്‍ഫ് മേഖലയിലും പരിഭ്രാന്തി പരത്തി. ജനങ്ങള്‍ ഓഫീസുകളില്‍ നിന്നും താഴേക്കോടി രക്ഷപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
സുഡാന്‍ : തെക്കന്‍ സുഡാനില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആഭ്യന്തര കലാപം അമര്‍ച്ച ചെയ്യാന്‍ യു എന്‍ നിയോഗിച്ച സമാധാന സേനയിലെ അംഗങ്ങളാണ് വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വാഷിംഗ്ടണ്‍ : വിക്കീലീക്‌സ് മാപ്പില്‍ പാക് അധിനിവേശ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗം. ഇന്നലെ പുറത്തിറങ്ങിയ വിക്കിലീക്‌സിന്റെ പുതിയ ഗ്ലോബല്‍ മാപ്പിലാണ് പാക് അധിനിവേശ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയിരിക്കുന്നത്. 1975-ലെ രാജ്യാതിര്‍ത്തി രേഖ പ്രകാരമാണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് വിക്കിലീക്‌സ് വെബ്‌സൈറ്റില്‍ അറിയിച്ചത്. അതേസമയം, നിയന്ത്രണരേഖയെപ്പറ്റി മാപ്പില്‍ പരാമര്‍ശമില്ല. വിഷയത്തില്‍ അമേരിക്കയും ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫ് രാജ്യം വിട്ടുപോകില്ലെന്ന് ഉറപ്പുവരുത്താന്‍ പാക് സുപ്രീം കോടതിയുടെ നിര്‍ദേശം. 2007ല്‍ ഭരണഘടനയെ അസ്ഥിരപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷാറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി മുഷറഫിനെ പ്രൊസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച അഞ്ചോളം ഹരജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസ് ജാവേദ് എസ് ഖവാജ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ മുഷറഫിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. നാട്ടിലെത്തിയാല്‍ മുഷാറഫിനെ അറസ്റ്റു ചെയ്യുമെന്ന് 2012 ജനുവരിയില്‍ സെനറ്റ് പാസാക്കിയ പ്രമേയം … Continue reading "മുഷറഫ് രാജ്യം വിടരുതെന്ന് പാക് സുപ്രീംകോടതി"

LIVE NEWS - ONLINE

 • 1
  7 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  8 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  9 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  11 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  14 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  15 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  16 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  16 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  17 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം