Saturday, September 22nd, 2018

മുസാഫര്‍ബാദ് : പ്രണയത്തെ തുടര്‍ന്ന് പാക് അധീന കാശ്മീരിലെ കോട്‌ലി ജില്ലയില്‍ മകളെ രക്ഷിതാക്കള്‍ ആസിഡില്‍ മുക്കി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പ്രണയമുണ്ടെന്ന സംശയത്തിലാണ് 15കാരിയായ മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മരണപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയാണ് സംഭവം പോലീസില്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 943 സ്ത്രീകള്‍ മാനംകാക്കല്‍ കൊലക്ക് ഇരയായിട്ടുണ്ടെന്ന് പാക് മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇതാദ്യമായാണ് പാക് അധീന കാഷ്മീരില്‍ ഇത്തരമൊരു സംഭവം നടക്കുന്നതത്രെ.

READ MORE
കണ്ണൂര്‍ : ഗള്‍ഫില്‍ വാഹനാപകടത്തില്‍ ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു. ചുഴലി വെള്ളായിത്തട്ടിലെ നാസിയില്‍ പുതിയപുരയില്‍ ഷാക്കിറാണ് (27) മരിച്ചത്. ഇന്നലെ ഉച്ചയോടെ സൗദിയിലെ ദമാമിലാണ് അപകടം. ഷാക്കിര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇയാളുടെ കൂടെ സഞ്ചരിച്ച ഫിലിപൈന്‍സ് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് മാസംമുമ്പാണ് ഷാക്കിര്‍ അവധിക്ക് നാട്ടില്‍ വന്ന് ഗള്‍ഫിലേക്ക് വീണ്ടും പോയത്. ഡ്രൈവര്‍ ജോലിചെയ്തുവരികയാണ് ഷാക്കിര്‍. ഭാര്യ അമി. മൂന്ന് മാസം പ്രായമുള്ള ഒരുകുട്ടിയുമുണ്ട്. അഹമ്മദ്-മറിയം ദമ്പതികളുടെ മകനാണ്. … Continue reading "ഗള്‍ഫില്‍ വാഹന അപകടത്തില്‍ ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു"
  ബമാകോ : മാലിയില്‍ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് 16 ഇസ്ലാമിക പണ്ഡിതരെ സൈന്യം വെടിവെച്ചു കൊന്നു. സെന്‍ട്രല്‍ സെഗോവിലെ ദിയാബാലിയിലാണ് സംഭവം. പുരോഹിതന്‍മാരുമായി ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വാഹനം ചെക്‌പോയിന്റില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സൈന്യം വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണം നടത്തുമെന്നും മാലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് മാലിയില്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തിവരികയായിരുന്നു. രാജ്യത്തിന്റെ പകുതിയിലേറെ ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.
കാബൂള്‍ : അഫ്ഘാനിസ്ഥാനില്‍ രണ്ടു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 11 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 21 പേരെ സൈന്യം പിടികൂടിയിട്ടുണ്ട്. നാറ്റോ സേനയും അഫ്ഘാന്‍ പോലീസും നങ്കര്‍ഹര്‍, കുദൂസ്, ലൊഗര്‍, ഹെല്‍മന്ദ്, നിമ്രോസ് എന്നീ പ്രവിശ്യകളിലാണ് തീവ്രവാദികള്‍ക്കു നേരെ ആക്രമണം നടത്തിയത്.. നിരവധി ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
തളിപ്പറമ്പ് : സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ നവവരനായ ശ്രീകണ്ഠാപുരം കൊട്ടൂര്‍ വയല്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടൂര്‍ വയലിലെ അയ്യാറകത്ത് സഹീര്‍(27) ആണ് മരിച്ചത്. കൂടെയാത്രചെയ്തിരുന്ന പയ്യാവൂരിലെ നൗഷാദ്(28) തളിപ്പറമ്പ് വടക്കുംഭാഗത്ത് പി.പി. മുസ്തഫ(30) എന്നിവരെ ഗുരുതരമായി പരിക്കേറ്റനിലയില്‍ ദമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പള്ളിയിലേക്ക് പോകവെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. സഹീര്‍ വിവാഹം കഴിഞ്ഞ് ഒന്നരമാസം മുമ്പാണ് വീണ്ടും ദമാമില്‍ പോയത്. മൊയ്തീന്‍-സഫിയ … Continue reading "ദമാമില്‍ അപകടം : കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു"
ഫ്രാങ്ക്ഫര്‍ട്ട് : ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനകമ്പനിയായ ലുഫ്താന്‍സ 1200 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്താന്‍സ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവു ചുരുക്കല്‍ നയം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബെര്‍ലിന്‍, മ്യൂണിച്ച് തുടങ്ങി ആറു പ്രധാന വിമാനത്താവളങ്ങളെ സമരം ബാധിച്ചതായി ലുഫ്താന്‍സ അറിയിച്ചു. ദിവസവും 1850 ഓളം സര്‍വീസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലുഫ്താന്‍സ നടത്തുന്നത്.
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ഷിയ വിഭാഗത്തില്‍ പെട്ട ജഡ്ജിയുള്‍പ്പെടെ മൂന്നുപേരെ വെടിവെച്ചുകൊന്നു. സെഷന്‍സ് ജഡ്ജി സുള്‍ഫിക്കര്‍ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് വെടിയേറ്റുമരിച്ചത്. തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റയിലാണ് സംഭവം. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാന്‍ പുറത്തിറങ്ങിയപ്പോള്‍ മോട്ടോര്‍ബൈക്കിലെത്തിയ തോക്കുധാരികള്‍ വെടിവെക്കുകയായിരുന്നു.
കാരക്കാസ് : പടിഞ്ഞാറന്‍ വെനസ്വേലയിലെ ഓയില്‍ റിഫൈനറി സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റു. പെട്രോളിയസ് ഡി വെനസ്വേല എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള റിഫൈനറിയാണ് പൊട്ടിത്തെറിച്ചത്. പ്രതിദിനം ആറര ലക്ഷം എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ള റിഫൈനറിയാണിത്.

LIVE NEWS - ONLINE

 • 1
  44 mins ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 2
  3 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 3
  6 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 4
  6 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 5
  6 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 6
  8 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 7
  9 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 8
  9 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 9
  9 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും