Friday, April 19th, 2019

മക്ക : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. കരിപ്പൂരില്‍ നിന്ന് രാവിലെ 9:05 ന് പുറപ്പെട്ട സംഘം ജിദ്ദയില്‍ പ്രാദേശിക സമയം 12:35 ന് എത്തി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 6 മണിക്കാണ് സംഘം മക്കയില്‍ എത്തിയത്. തുടര്‍ന്ന് മക്കയില്‍ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ … Continue reading "ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയില്‍ എത്തി"

READ MORE
പെഷവാര്‍: പാകിസ്താനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ഗോത്രവര്‍ഗ പ്രദേശമായ വസീരിസ്താനില്‍ നാല് മിസൈലുകളാണ് രണ്ടുഭാഗങ്ങളിലായുള്ള ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. പാകിസ്താനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അടുത്തിടെ വര്‍ധിച്ചുവരികയാണ്.
ഇസ്ലാമാബാദ്: താലിബാന്‍ മേധാവി അബ്ദുള്‍ ഘനി ബരദറിനെ പാകിസ്താന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അഭ്യര്‍ഥന മാനിച്ചാണ് അഫ്ഗാന്‍ താലിബാന്റെ നേതൃനിരയിലെ രണ്ടാമനായിരുന്ന അബ്ദുള്‍ ഘനി ബരദറിനെ മോചിപ്പിച്ചത്. 2010 ലാണ് യുഎസ്, പാക് സൈന്യങ്ങളുടെ സംയുക്ത നടപടിയില്‍ കറാച്ചിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. താലിബാനുമായി നടത്താനിരിക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് ആക്കം കൂട്ടാനാണ് ബാരാദറിനെ മോചിപ്പിക്കാന്‍ കര്‍സായി അഭ്യര്‍ഥിച്ചത്. അഫ്ഗാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33 താലിബാന്‍കാരനെയാണ് പാകിസ്താന്‍ … Continue reading "താലിബാന്‍ മേധാവി അബ്ദുള്‍ ഘനി ബരദറിനെ പാകിസ്താന്‍ മോചിപ്പിച്ചു"
കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തിന് 58 ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ പാകിസ്താന്‍ അറസ്റ്റു ചെയ്തു. ഒമ്പത് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അറസ്റ്റിനിടയാക്കിയതെന്നണ് പാക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
    ന്യൂഡല്‍ഹി: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സൗദിഅറബ്യ സര്‍ക്കാറുമായി ഒപ്പിടുന്ന ധാരണാപത്രം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സൗദി അറേബ്യയിലെ തൊഴില്‍മന്ത്രാലയവും പ്രവാസികാര്യ മന്ത്രാലയവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെക്കുക. ഗാര്‍ഹികരംഗത്ത് പണിയെടുക്കുന്ന വീട്ടുവേലക്കാര്‍, െ്രെഡവര്‍മാര്‍ എന്നിവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു കരാറിനു സൗദി സര്‍ക്കാര്‍ ഇതിനു മുന്‍പ് തയ്യാറായിരുന്നില്ല. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് ഇത്തരമൊരു ധാരണാപത്രത്തിന് മുന്‍കൈയെടുത്തത്. ഇരു രാജ്യങ്ങളും അംഗീകരിക്കുന്ന ഏജന്‍സി വഴിയേ ഗാര്‍ഹിക മേഖലയിലേക്ക് റിക്രൂട്ടിങ് നടത്താനാവൂ. ഇതിനുപുറമെ, കുറഞ്ഞ … Continue reading "ഇന്ത്യ – സൗദി തൊഴില്‍ കരാര്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു"
    മലപ്പുറം: ഇറാന്‍ ജയിലില്‍ നിന്നും മോചിതരാക്കപ്പെട്ട മലപ്പുറം സ്വദേശികള്‍ ഇന്ന് തിരിച്ചെത്തും. താനൂര്‍ ഓസാന്‍കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരക്കല്‍ കോയ, ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് കാസിം, പരപ്പനങ്ങാടി വളപ്പില്‍ അബ്ദുല്ലക്കോയ എന്നിവരാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. സൗദിയില്‍ മത്സ്യബന്ധനത്തിനിടെ നാവികാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് ഇവര്‍ ഇറാന്‍ ജയിലിലായത്. ജയിലിലെ ദുരിത ജീവിതത്തിനൊടുവില്‍ മോചിതരായ ഇവര്‍ ഇന്നലെ മുംബൈയിലിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തും. സംസ്ഥാന സര്‍ക്കാര്‍ വിദേശ കാര്യ വകുപ്പില്‍ നടത്തിയ സമ്മര്‍ദത്തെ … Continue reading "ഇറാന്‍ ജയിലില്‍ നിന്നും മോചിതരാക്കപ്പെട്ട മലയാളികള്‍ നാട്ടിലേക്ക്"
    വാഷിംഗ്ടണ്‍: യുഎസ് നാവിക ആസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നാവികസേനാ, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. അക്രമികളില്‍ ഒരാള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റു രണ്ട് അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഇവരില്‍ ഒരാള്‍ സൈനികവേഷധാരിയാണെന്നാണ് സൂചന. കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മിലിട്ടറി കോണ്‍ട്രാക്ടറായ ടെക്‌സാസ് സ്വദേശി ആരോണ്‍ അലക്‌സിസ് എന്നയാളാണ് മരിച്ചത്. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഇയാളെ നാവികസേനയിലെ ജോലിയില്‍ നിന്നു … Continue reading "യുഎസ് വെടിവെപ്പ്; കൊല്ലപ്പെട്ട 13പേരില്‍ ഇന്ത്യക്കാരനും"
    മലപ്പുറം: ഇറാനില്‍ തടവില്‍ കഴിയുന്ന 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്രാ നടപടികള്‍ തുടങ്ങി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മുഹമ്മദ് ഖാസിം, കോയ, അബ്ദുള്ള കോയ വളപ്പില്‍ എന്നീ മൂന്നു മലയാളികളുള്‍പ്പെടെ 19 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ഇറാന്‍ സമുദ്രാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് ഇറാന്‍ അധികൃതര്‍ തടവിലാക്കിയിരുന്നു. ഈ 19 പേരെയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ നടപടിക്ക് വിധേയമാക്കി. നാട്ടിലേക്ക് പോകുന്നതിനുള്ള … Continue reading "ഇന്ത്യന്‍ തടവുകാരുടെ മടക്കയാത്രാ നടപടികള്‍ ആരംഭിച്ചു"

LIVE NEWS - ONLINE

 • 1
  7 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  9 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  11 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  13 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  15 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  15 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം