Sunday, September 23rd, 2018

ക്വാലാലംപൂര്‍ : മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രധാനമന്ത്രി നജീബ് റസാക് പ്രഖാപിച്ചത്. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടല്ലെങ്കിലും ഏപ്രില്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ഭരണകക്ഷിയായ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷത്തുള്ള ത്രികക്ഷി മുന്നണിയും തമ്മിലാണ് പ്രധാനമത്സരം. അമ്പത് വര്‍ഷത്തോളമായി ഭരണം കൈയാളുന്ന നാഷണല്‍ ഫ്രണ്ടിന്റെ ജനപിന്തുണ കുറഞ്ഞുവരുന്നതായായി വാര്‍ത്തകളുണ്ടായിരുന്നു.

READ MORE
ഡമാസ്‌കസ് : സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ യൂണിവേഴ്‌സിറ്റി ക്യാന്റീനിലുണ്ടായ ബോംബാക്രമണത്തില്‍ പത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സിറിയിന്‍ വിമതരാണ് ബോംബാക്രമണം നടത്തിയത്. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ആഭ്യന്തര യുദ്ധം നടക്കുകയാണ്. വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയിലേക്ക് ബോംബാക്രമണമുണ്ടായത്.
ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സന്‍ മണ്ടേലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് 94കാരനായ മണ്ടേലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നാല് മാസത്തിനുളളില്‍ മൂന്നാം തവണയാണ് മണ്ടേലയെ ആശുപത്രിയിലാവുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പ്രിട്ടോറിയയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണ്ടേലയെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
നാവികരെ ഇന്ത്യയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഇറ്റലിയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ നാവികരുടെ കത്ത്. പരസ്പരം പോരടിച്ച് തങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് കാട്ടി കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മസ്സിമിലിയാനോ ലത്തോറെ ഇ മെയില്‍ സന്ദേശമയച്ചു. ഇറ്റലിയിലെ ഒരു പത്രപ്രവര്‍ത്തകനാണ് ലത്തോറെ സന്ദേശമയച്ചത്. ഈ ഘട്ടത്തില്‍ പരസ്പരം പോരടിക്കാതെ രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ചു നിന്ന് തങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നാണ് കത്തിലെ ഉള്ളടക്കം. രണ്ട് നാവികരെയും ഇന്ത്യയിലേക്ക് അയച്ചതിനു പിന്നാലെ ഇറ്റലിയിലുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളെ തുടര്‍ന്ന് … Continue reading "തമ്മിലടിച്ച് ഞങ്ങളെ കഷ്ടത്തിലാക്കരുതെന്ന് ഇറ്റാലിയന്‍ നാവികര്‍"
ധാക്ക : ബംഗഌദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ (84) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് 10നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിസന്ധി ഘട്ടത്തില്‍ ഏറെ സഹായം ചെയ്തയാളായിരുന്നു സില്ലൂര്‍ റഹ്മാന്‍. ബംഗഌദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ അടുത്ത അനുയായി കൂടിയാണ് സില്ലുര്‍റഹ്മാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ ബംഗഌദേശില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്ലാമബാദ് : രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പാക് കോടതിയുടെ കര്‍ശ നിര്‍ദ്ദേശം. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം സര്‍ദാരി തുടരുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ ലാഹോര്‍ ഹൈക്കോടതിയാണ് സര്‍ദാരിക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെയും ഹൈക്കോടതി സര്‍ദാരിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ദാരി ഇപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതായി കോടതി വിലയിരുത്തി. തുടര്‍ന്നാമ് കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് സര്‍ദാരിയെ … Continue reading "രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റിനോട് ലാഹോര്‍ ഹൈക്കോടതി"
കാരാക്കസ് : വെനിസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മൃതദേഹം മിലിറ്ററി മ്യൂസിയത്തില്‍ സ്ഥിരമായി സൂക്ഷിക്കും. പ്രത്യേകം തയ്യാറാക്കിയ ചില്ലുകൊണ്ടുള്ള ശവകുടീരത്തില്‍ മൃതദേഹം അടക്കം ചെയ്ത ശേഷം പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിനിടെ ഇന്ന് നടക്കുന്ന ഷാവേസിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് തലസ്ഥാനമായ കാരക്കാസിലേക്ക് ഒഴുകിയെത്തുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റാണ് പങ്കെടുക്കുന്നത്. മൃതദേഹം കരാക്കസിലെ സൈനികാശുപത്രിയില്‍നിന്ന് വിലാപയാത്രയായാണ് ഫോര്‍ട്ട് ടിയൂണ സൈനിക അക്കാദമിയില്‍ എത്തിച്ചത്.
ലണ്ടന്‍ : ഉദര രോഗങ്ങളെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് അറിയിച്ചു. അസുഖത്തെ തുടര്‍ന്ന് റോം സന്ദര്‍ശനമുള്‍പ്പെടെ രാജ്ഞിയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് 86കാരിയായ രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

LIVE NEWS - ONLINE

 • 1
  13 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  15 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  17 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  19 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  20 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  21 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  2 days ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി