Thursday, January 24th, 2019

അബുജ: തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ നൈജീരിയയില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ബൊര്‍ണൊയിലെ മുസ്ലീംപള്ളിയിലാണ് ഭീകരാക്രമണമുണ്ടായത്. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ബൊക്കൊ ഹരമിന്റെ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

READ MORE
  ഫ്‌ളോറിഡ: ഭാര്യയെ വെടിവെച്ചുകൊന്നതിന് ശേഷം ചിത്രങ്ങളടക്കം യുവാവ് തന്റെ ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തു. ഭാര്യയുടെ അടിയും തൊഴിയും കൊണ്ട് മടുത്തെന്നും ഇനിയും ഈ അപമാനം സഹിക്കാന്‍ വയ്യാത്തതിനാല്‍ അവളെ വെടിവെച്ചുകൊന്നു എന്നുമായിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. നിങ്ങള്‍ക്കെന്നെ ഇനി വാര്‍ത്തകളില്‍ കാണാമെന്നും ജയിലിലേക്ക് പോകാന്‍ താന്‍ ഒരുങ്ങി എന്നും മിയാമി സ്വദേശിയായ ഡെരെക് മെഡീന എന്ന 31 കാരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഭാര്യ മരിച്ചുകിടക്കുന്ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന ഭാര്യയുടെ ഫോട്ടോയ്ക്ക് … Continue reading "ഭാര്യയെ വെടിവെച്ചുകൊന്ന്; ഫേസ്ബുക്ക് അപ്‌ഡേറ്റ്"
  വാഷിങ്ടണ്‍ :  അമേരിക്കയിലെ കണക്റ്റികട്ടില്‍ ചെറുവിമാനം വീടുകള്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരണപ്പെട്ടു. ഒരു വീട്ടിലുണ്ടായിരുന്ന ഒരു വയസ്സും 13 വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഏതാനും പേരെ കാണാതായതായി സൂചനയുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ന്യൂഹാവെന്‍ വിമാനത്താവളത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണ് വിമാനം തകര്‍ന്നുവീണത്. പത്ത് പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ മൈക്രോസോഫ്ട് മുന്‍ എക്‌സിക്യൂട്ടീവ് ബില്‍ ഹാന്നിംഗാര്‍ഡും മകനുമാണ് ഉണ്ടായിരുന്നതെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.  
  ക്വാറ്റ: പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ക്വാറ്റയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. അഞ്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ പെടും. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശവ സംസ്‌കാര ചടങ്ങ് നടക്കവെയാണ് സ്‌ഫോടനമുണ്ടായത്. ഈദ് ആഘോഷത്തിനിടെ പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണമുണ്ടാവുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാക് തലസ്ഥാനമായ ഇസ്ലാമാ ബാദില്‍ കഴിഞ്ഞ ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ക്വാറ്റയില്‍ വന്‍ സ്‌ഫോടനമുണ്ടായത്.  
അജ്മാന്‍: ഈദ് പ്രമാണിച്ച് അജ്മാനില്‍ എല്ലാ മാര്‍ക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും മാളുകളും ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും. ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് കച്ചവടത്തിന് മതിയായ സമയം ലഭിക്കുന്നില്ലെന്ന കാരണത്താലാണ് പ്രവര്‍ത്തനം 24 മണിക്കൂറാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല വിശുദ്ധമാസം ആരംഭിച്ചതോടെ രാത്രി എട്ടു മണിക്ക് കട അടച്ചിടുന്ന വ്യാപാരികള്‍ തറാവീഹ് (രാത്രി പ്രാര്‍ത്ഥന)കഴിഞ്ഞ് പത്തുമണിക്ക് തിരിച്ചെത്തി 12 ണിവരെ പ്രവര്‍ത്തിക്കുകയാണ്. പത്തുമുതല്‍ 12 വരെയുള്ള രണ്ട് മണിക്കൂര്‍ സമയം ഇവര്‍ക്ക് തിരക്കുള്ള ഈ … Continue reading "അജ്മാനില്‍ മാര്‍ക്കറ്റുകള്‍ 24 മണിക്കൂറും"
അബുജ: നൈജീരിയയില്‍ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ബാമാ നഗരത്തിലെ പോലീസ് സ്‌റ്റേഷന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. ഒരു പോലീസുകാരനും 17 ഭീകരരും കൊല്ലപ്പെട്ടു. രണ്ടുപോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാമായിലെ തന്നെ സംയുക്ത സേനാ ആസ്ഥാനത്താണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. രണ്ടു സൈനികരും പതിനഞ്ച് ഭീകരരും കൊല്ലപ്പെട്ടു. ഭീകരരുടെ പക്കല്‍ നിന്ന് നിരവധി തോക്കുകളും ചെറുബോംബുകളും പോലീസ് പിടിച്ചെടുത്തു. ബൊക്കൊ ഹരാം എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍.
ഇസ്ലാമാബാദ്: ഈദുള്‍ ഫിത്വറിന്റെ(ചെറിയ പെരുന്നാള്‍) മറവില്‍ അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ഇസ്ലാമാബാദിലെ ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദ് നഗരത്തിലെ മാര്‍ക്കറ്റുകളിലും മറ്റും ജനങ്ങള്‍ തിങ്ങിനിറയും. ഇതിന്റെ മറവില്‍ അക്രമം പൊട്ടിപ്പുറപ്പെടുമെന്ന കണക്കുകൂട്ടലിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മാത്രമല്ല പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും ആറാധനാലയങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലം കൂടിയാണ് ഇസ്ലാമാബാദ്. മാത്രമല്ല മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ … Continue reading "ഈദുള്‍ ഫിത്വര്‍;ഇസ്ലാമാബാദില്‍ റെഡ് അലര്‍ട്ട്"
ദുബൈ: ദുബൈയില്‍ വാടകവര്‍ധനവ്‌ പ്രാബല്യത്തില്‍ വരുന്നു. ഈ വര്‍ഷാവസാനത്തോടെ വാടക ഇനത്തില്‍ 10 ശതമാനം വര്‍ധിപ്പിക്കുമെന്നാണ്‌ സൂചന. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 30 ശതമാനം വാടക വര്‍ധിച്ചിടത്താണ്‌ ഇനിയും 10 ശതമാനം കൂടി വര്‍ധിപ്പിക്കുക. ഇതിനാല്‍ പല താമസക്കാരും വാടക കുറഞ്ഞ പുതിയ മേഖലകളിലേക്ക്‌ മാറിക്കൊണ്ടിരിക്കയാണ്‌. ദുബൈ സ്‌പോട്‌സ്‌ സിറ്റിയില്‍ 36 ശതമാനമാണ്‌ കഴിഞ്ഞ 12 മാസത്തിനിടയില്‍ വാടകയില്‍ രേഖപ്പെടുത്തിയ വര്‍ധനവ്‌. ശൈഖ്‌ സായിദ്‌ റോഡില്‍ ട്രെയ്‌ഡ്‌ സെന്റര്‍ റൗണ്ട്‌എബൗട്ട്‌ മേഖലയില്‍ 33 ശതമാനവും സിലികോണ്‍ ഓയസിസില്‍ … Continue reading "ദുബൈയില്‍ കെട്ടിട വാടക വര്‍ധിക്കുന്നു"

LIVE NEWS - ONLINE

 • 1
  6 mins ago

  ബാഴ്‌സക്ക് തോല്‍വി

 • 2
  12 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 3
  14 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 4
  17 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 5
  18 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 6
  18 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 7
  20 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 8
  21 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 9
  21 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍