Saturday, January 19th, 2019

  അബുദാബി: രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ വി ഐ പി ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകും. നാഷനല്‍ ഏവിയേഷന്‍ സര്‍വീസസിനാണ് ടെര്‍മിനലിന്റെ ചുമതല. പുതിയ ടെര്‍മിനല്‍ 924 ചതുരശ്ര മീറ്ററിലാണ്. ഭാവിയിലെ തിരക്കു കൂടി മുന്‍കൂട്ടികണ്ടാണ് ടെര്‍മിനല്‍ വിഭാവനം ചെയ്തിരിക്കുന്നത്. എമിഗ്രേഷന്‍, പോലീസ്, ചെക്ക് ഇന്‍, ബാഗേജ് ഹാന്‍ഡ്്‌ലിംഗ് എന്നിവയും ടെര്‍മിനലില്‍ ഒരുക്കും.

READ MORE
  ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലുമായി കൂട്ടിയിടിച്ച ചരക്കു കപ്പല്‍ മനില : എണ്ണൂറ് യാത്രക്കാരുമായി പോകുകയായിരുന്ന കപ്പല്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയതിനെ തുടര്‍ന്ന് 26 പേര്‍ മരണപ്പെട്ടു. ഇരുന്നൂറിലെറെ പേരെ കാണാതായി. നൂറിലേറെ പേരെ രക്ഷപ്പെടുത്തി. മധ്യഫിലിപ്പീന്‍സിലെ പോര്‍ട്ട് ഓഫ് സെബുവിലാണ് ദുരന്തം. കരയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് കപ്പലുകള്‍ കൂട്ടിയിടിച്ചത്. തുറമുഖത്തേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്ന കപ്പല്‍ ചരക്കുകളുമായി യാത്രതിരിക്കുകയായിരുന്ന സള്‍പീഷിയോ എക്‌സ്പ്രസ് എന്ന ചരക്കു കപ്പലുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് തകര്‍ന്ന എം വി തോമസ് … Continue reading "ഫിലിപ്പീന്‍സില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് 26 മരണം ; 217 പേരെ കാണാതായി"
ബെയ്‌റൂട്ട്: ലെബനനിലെ ഷിയാതീവ്രവാദി ഗ്രൂപ്പായ ഹിസ്ബുളളയുടെ ശക്തി കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫാടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 200-ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ ഭൂരിഭാഗം കെട്ടിടങ്ങളും, കാറുകളും ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ‘ആയേഷ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സിറിയയിലെ വിമതരെ സഹായിക്കുന്ന നിലപാട് ഹിസ്ബുളള തിരുത്തിയില്ലെങ്കില്‍ ലെബനനില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ദുബായ് : ഇന്റര്‍നെറ്റ് ഇടപാടിലൂടെ ബാലരതി പ്രചരിപ്പിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജനെ യു എ ഇ പോലീസ് പിടികൂടി. ആവശ്യക്കാര്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സാധിക്കുന്ന പീര്‍ ടു പീര്‍ (പി2പി) എന്ന സോഫ്ട്‌വേര്‍ ഉപയോഗിച്ചാണ് ഇയാള്‍ ബാലരതി പ്രചാരിപ്പിച്ചത്. പോലീസ് നടത്തിയ തെരച്ചിലില്‍ ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തു. ഇയാളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
  മനാമ: ബഹ്‌റൈനില്‍ ഇന്ന് നടക്കുന്ന ബന്ദും സമരവും കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി പ്രധാന റോഡുകളിലെല്ലാം ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളും യാത്രക്കാരെയും ശക്തമായ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. ചില പോക്കറ്റ് റോഡുകളില്‍ കമ്പിവേലിയും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ മനാമയുടെ ചില ഭാഗങ്ങള്‍, അല്‍ദൈര്‍, മആമീര്‍, ബിലാദുല്‍ ഖദീം, മആമീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമികള്‍ ഷോപ്പുകള്‍ അടപ്പിച്ചു. പല പ്രദേശങ്ങളിലും ലൈറ്റ് അണക്കുകയും ചെയ്തു. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അക്രമികള്‍ പൊലീസുകാര്‍ക്കെതിരെ … Continue reading "ബന്ദും സമരവും;ബഹ്‌റൈനില്‍ സുരക്ഷ ശക്തമാക്കി"
അബുജ: തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ നൈജീരിയയില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ബൊര്‍ണൊയിലെ മുസ്ലീംപള്ളിയിലാണ് ഭീകരാക്രമണമുണ്ടായത്. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ബൊക്കൊ ഹരമിന്റെ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
  ദുബൈ: ദുബൈയിലെ ഗതാഗത വിസ്മയം പൂര്‍ത്തിയാവുന്നു. ജുമൈറ ബീച്ച് റസിഡന്‍സ്, ദുബൈ മറീന എന്നിവയെ ബന്ധിപ്പിക്കുന്ന 14.6 കിലോമീറ്റര്‍ ട്രാം പാത നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്ത വര്‍ഷം മധ്യത്തോടെ റോഡ് പ്രവര്‍ത്തനക്ഷമമാകും. 13,000 മീറ്ററില്‍ ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ട്രാമുകള്‍ എത്തുമ്പോള്‍ പാത നിര്‍മാണം പൂര്‍ത്തിയാകും. ഡിപ്പോകളുടെയും സ്‌റ്റേഷനുകളുടെയും നിര്‍മാണം പൂര്‍ത്തികരിക്കേണ്ടതുണ്ട്. പരിസ്ഥിതി സൗഹൃദ പാതയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശബ്ദമലിനീകരണവും കുലുക്കവും അനുഭവപ്പെടില്ല. 29,000 കിലോവാട്ട് … Continue reading "ദുബൈയില്‍ ഗതാഗത വിസ്മയം"
ദമാം : സൗദി അറേബ്യയിലെ അല്‍ ഹസ്സക്ക് സമീപം ഒറേറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. റിയാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാരായ ചെങ്ങന്നൂര്‍ വടക്കേവിള വീട്ടില്‍ നിഷാ സുഭാഷ് (28 ), പത്തനംതിട്ട കൊടുമണ്‍ സ്വദേശിനി ജെയ്‌സി മനോജ് (29 )എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മലയാളിയായ മനോജിന് നിസാര പരുക്കുകളേറ്റ. ഇരുവരുടെയും മൃതദേഹം അല്‍ ഹസ്സ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  48 mins ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  4 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  5 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  5 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  5 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  5 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  6 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  7 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  7 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്