Tuesday, November 20th, 2018

അലാസ്‌ക : സോള്‍ഡോട്ട്‌ന വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് പൈലറ്റടക്കം 10 പേര്‍ മരണപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല. ഇരുപത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ടാക്‌സിയായി ഉപയോഗിക്കുന്ന വിമാനമാണ് തകര്‍ന്നത്.

READ MORE
മെക്‌സിക്കോ സിറ്റി : മയക്കുമരുന്ന് സംഘങ്ങളും ജനകീയപ്രതിരോധ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗെയ്‌രേരോ സംസ്ഥാനത്തെ കൊയുസ ഡി ബെനിറ്റെസ് എന്ന സ്ഥലത്തെ ഒരു വയലിലാണ് ഇവരുടെ ജഡം കണ്ടെത്തിയത്. ഇതില്‍ പലര്‍ക്കും തലയ്ക്കാണ് വേടിയേറ്റിട്ടുള്ളത്. മയക്കുമരുന്ന് മാഫിയയുടെ ആക്രമണത്തില്‍ 2006 ന് ശേഷം എഴുപതിനായിരത്തോളം പേര്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
മനാഗ്വ : അമേരിക്ക ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തി നാടുവിട്ട എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് നികരാഗ്വെ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും വെനിസ്വെലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ വിചാരണയില്‍നിന്ന് രക്ഷപെടാന്‍ സ്‌നോഡനെ സഹായിക്കുമെന്ന് മഡുറോ പറഞ്ഞു. മോസ്‌കോയിലെ ഷെര്‍മത്യേവ വിമാനത്താവളത്തില്‍ കഴിയുകയാണ് സ്‌നോഡന്‍ ഇപ്പോള്‍. വെനസ്വേലയുടെ സ്വാതന്ത്ര്യദിനത്തില്‍ ആയിരുന്നു മഡുറോയുടെ പ്രഖ്യാപനം. സ്‌നോഡന്റെ അപേക്ഷ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തള്ളിയിരുന്നു.
കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഹില്‍മാന്‍ഡ്‌ പ്രവിശ്യയില്‍ കുഴിബോംബ്‌ പൊട്ടി 7നും 11നും ഇടയില്‍ പ്രായമുള്ള ആറ്‌ കുട്ടികള്‍ മരിച്ചു. ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ്‌ മരിച്ചത്‌. വിവാഹാഘോഷങ്ങള്‍ക്കിടയില്‍ സമീപത്തുള്ള പുഴയില്‍ നിന്ന്‌ വെള്ളം ശേഖരിച്ച്‌ മടങ്ങുമ്പോള്‍ കുഴിബോംബ്‌ പൊട്ടുകയായിരുന്നു. പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരെയും നാറ്റോ സൈനികരെയും ലക്ഷ്യംവെച്ചാണ്‌ ബോംബ്‌ സ്ഥാപിച്ചിരുന്നത്‌. താലിബാനാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും ഒമര്‍ സാക്ക്‌ വ്യക്തമാക്കി. ഇത്തരത്തിലുള്ള നിരവധി ബോംബ്‌ സ്‌ഫോടനങ്ങളില്‍ സാധാരണക്കാരായ ജനങ്ങളാണ്‌ കൊല്ലപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
വത്തിക്കാന്‍ സിറ്റി : ദിവംഗതനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏറ്റവും പ്രധാനമായത് രണ്ട് അത്ഭുതപ്രവര്‍ത്തികള്‍ നടക്കേണ്ടതുണ്ട്. രണ്ടാമത്തെ അത്ഭുതപ്രവര്‍ത്തി കഴിഞ്ഞ ദിവസം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് ഏറ്റവും ജനസമ്മതനായ പോപ്പിന് വിശുദ്ധി പദവി ലഭിക്കുന്നത്. ഇനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒപ്പ് ലഭിച്ചാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും. ചടങ്ങുകള്‍ ഡിസമ്പര്‍ മാസത്തില്‍ നടക്കുമെന്നാണ് സൂചന. 1978 മുതല്‍ 2005ല്‍ ദിവംഗതനാകുന്നതു വരെ ജോണ്‍ പോള്‍ രണ്ടാമനായിരുന്നു … Continue reading "ജോണ്‍ പോള്‍ പാപ്പ ഇനി ലോകത്തിന്റെ വിശുദ്ധന്‍"
ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവസ്ഥാനം ബാന്ദ ഏസിന് 188 കിലോമീറ്റര്‍ തെക്കുകിഴക്കാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണി നല്‍കിയിട്ടില്ല.
ബാഗ്ദാദ് : ഇറാക്കിലെ മുഖ്ദാദിയാഹ് നഗരത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ഒരു പള്ളിയിലും ഒരു ഹോട്ടലിനു നേരെയുമാണ് ആക്രമണമുണ്ടായത്. പള്ളിയിലുണ്ടായ ആക്രമണങ്ങളില്‍ 23 പേരും ഹോട്ടലിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നാണ് റിപ്പോര്‍ട്ട്. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിലാപയാത്രയ്ക്കിടെ നുഴഞ്ഞു കയറിയ ചാവേറാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇറാക്കില്‍ 2500 പേര്‍ കൊല്ലപ്പെട്ടുവെന്ന ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആക്രമണം. … Continue reading "ഇറാക്കില്‍ ചാവേറാക്രമണത്തില്‍ 33 മരണം"
ന്യൂഡല്‍ഹി : നിര്‍ണായക വെളിപ്പെടുത്തലുകളോടെ അമേരിക്കയിലെ കണ്ണിലെ കരടായി മാറിയ എഡ്വാര്‍ഡ് സ്‌നോഡന്‍ ഇന്ത്യയടക്കം പത്തൊമ്പത് രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയത്തിന് സഹായം സഹായം അഭ്യര്‍ത്ഥിച്ചു. വിക്കിലീക്‌സ് നിയമോപദേശകന്‍ സാറ ഹാരിസണ്‍ മുഖേനയാണ് സ്‌നോഡന്‍ അഭയത്തിന് അപേക്ഷ നല്‍കിയത്. ഇപ്പോള്‍ മോസ്‌കോയിലെ വിമാനത്താവളത്തില്‍ കഴിയുന്ന സ്‌നോഡനുവേണ്ടി റഷ്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണ് അപേക്ഷ കൈമാറിയത്.

LIVE NEWS - ONLINE

 • 1
  1 hour ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 2
  3 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 3
  4 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 4
  5 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 5
  5 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 6
  6 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 7
  6 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 8
  6 hours ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 9
  7 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല