Tuesday, November 20th, 2018

മനാമ: സൗദിയിലെ ഹോളി ഖുര്‍ ആന്‍ മെമ്മറൈസേഷന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ‘പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ ആയി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയെ തെരഞ്ഞെടുത്തു. ഇസ്ലാമിനും മുസ്ലീംങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സേവനങ്ങളും പരിശുദ്ധ ഖുര്‍ആന്‍ പഠനംപ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് അംഗീകാരം. സൗദി ഭരണാധികാരിയായ അബ്ദുള്ള രാജാവിന്റെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും … Continue reading "പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം ബഹ്‌റൈന്‍ രാജാവിന്"

READ MORE
ദോഹ : അരീക്കോട് അതീഖ്‌റഹ്മാന്‍ വധക്കേസിലെ പ്രതികള്‍ കൊലചെയ്യപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുനിയില്‍ സ്വദേശി കോലോത്തുംതൊടി മുജീബ് റഹ്മാന്‍ ഖത്തറില്‍ ഇന്റര്‍പോള്‍ മുമ്പാകെ കീഴടങ്ങി. ഇന്ന് കാലത്ത് കാപിറ്റല്‍ പോലീസ് വഴിയാണ് ഇന്റര്‍ പോള്‍ മുമ്പാകെ ഹാജരായത്. ഉംറക്ക് പോകുവാന്‍ എക്‌സിറ്റ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് യാത്രാനുമതി നിഷേധിക്കപ്പെട്ടതായി അബ്ദുറഹ്മാന്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് കാപിറ്റല്‍ പോലീസ് സ്റ്റേഷനിലെത്തിയ മുജീബിനെ ഇന്റര്‍പോളിന്റെ പട്ടികയിലുണ്ടെന്ന് പോലീസ് അറിയുകയായിരുന്നു. തുടര്‍ന്ന് ഖത്തര്‍ പോലീസ് ഇയാളെ ഇന്റര്‍ പോളിന് കൈമാറി. ഇന്ത്യയിലെ … Continue reading "ഇരട്ടക്കൊല : മലപ്പുറം സ്വദേശി ഖത്തറില്‍ കീഴടങ്ങി"
കെയ്‌റോ: ഈജിപ്തിലെ സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ ഇന്നലെ വെളുപ്പിനും കെയ്‌റോ തെരുവുകളില്‍ സുരക്ഷാഭടന്‍മാരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഏഴുപേര്‍കൊല്ലപ്പെട്ടു. മുന്നൂറോളം പേര്‍ക്കു പരിക്കേറ്റു. ഇന്ന് വെളുപ്പിനുമായിട്ടായിരുന്നു അക്രമം. ജൂലായ് 3ന് സൈന്യം പ്രസിഡന്റ് മുര്‍സിയെ അധികാരത്തില്‍ നിന്നിറക്കി തടവിലാക്കിയശേഷം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ നടത്തിവരുന്ന നടപടികള്‍ക്ക് തിരിച്ചടിയായി ഇത്. മുര്‍സിക്ക് അനുകൂലമായും സൈന്യത്തെ ശപിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയവര്‍ നൈല്‍ നദിക്ക് കുറുകെയുള്ള പാലങ്ങള്‍ ഉപരോധിച്ചു. അല്ലാഹു അക്ബര്‍ എന്നാര്‍ത്തുവിളിച്ചു സുരക്ഷാഭടന്‍മാരുടെ നേര്‍ക്ക് പാഞ്ഞടുത്തുകയായിരുന്നു.
ന്യൂഡല്‍ഹി : ഇരുപതോളം ഇന്ത്യന്‍ ജീവനക്കാര്‍ ജോലിചെയ്യുന്ന കപ്പല്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയതായി സൂചന. രാസവസ്തുക്കളുമായി പോവുകയായിരുന്ന തുര്‍ക്കിഷ് കപ്പല്‍ എം വി കോട്ടണ്‍ ആണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി സംശയിക്കുന്നത്. കടല്‍കൊള്ളക്കാരുടെ സാന്നിധ്യമുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാബോണിനടുത്തുള്ള ജെന്റില്‍ തീരത്തുവെച്ച് ഞായറാഴ്ചയാണ് കപ്പല്‍ തട്ടിയെടുത്തതെന്നാണ് സൂചന. ഞയാറാഴ്ച്ച കപ്പലുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടതായി കപ്പല്‍ ഉടമകളെ ഉദ്ധരിച്ച് ഒരു വെബ് ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.
ബെയ്‌ജിങ്‌: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ രൂക്ഷമായ പ്രളയത്തില്‍ 200 പേരെ കാണാതായി. 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആയിരക്കണക്കിന്‌ വീടുകള്‍ തകര്‍ന്നു. കൂറ്റന്‍കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. പലസ്ഥലങ്ങളിലും റോഡ്‌ ഗതാഗതവും റെയില്‍ഗതാഗതവും സ്‌തംഭിച്ചു. 50 വര്‍ഷത്തിനിടെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ രണ്ട്‌ ലക്ഷത്തോളം പേരെയാണ്‌ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചത്‌. റിസോര്‍ട്ടുകളില്‍ താമസിച്ച 18 പേരാണ്‌ മണ്ണിടിഞ്ഞ്‌ മരിച്ചത്‌. ദുജിഗ്യാനില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ 107 പേരെ കാണാതായി. ഒരു ചെറിയ മലനിര കോട്ടേജുകള്‍ക്ക്‌ … Continue reading "ചൈനയില്‍ പ്രളയം: 200 പേരെ കാണാതായി"
പെഷവാര്‍: താലിബാന്‍ അനുകൂല സംഘടനയായ മുല്ലാ നസീര്‍ ഗ്രൂപ്പ്‌ റംസാന്‍ കാലത്ത്‌ പെരുമാറ്റ ചട്ടങ്ങള്‍ കല്‍പ്പിച്ചു. റംസാന്‍ മാസത്തില്‍ നര്‍ത്തതും ഇറുകിയതുമായ വസ്‌ത്രങ്ങള്‍ ധരിക്കരുതെന്ന്‌ പാകിസ്ഥാനില്‍ താലിബാന്റെ കല്‍പ്പന. തെക്കന്‍ വസീറിസ്ഥാനിലെ വാനാ ആസ്ഥാനത്ത്‌ നടത്തിയ യോഗത്തിനു ശേഷം ഇറക്കിയ ലഘുലേഖയിലാണ്‌ പെരുമാറ്റ ചട്ടത്തെക്കുറിച്ച്‌ പറയുന്നത്‌. ചട്ടം ലംഘിക്കുകയോ വ്രതം അനുഷ്‌ഠിക്കാതിരിക്കുകയോ ചെയ്‌താല്‍ ഒരു മാസത്തെ തടവ്‌ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇറുകിയതും നേര്‍ത്തതുമായ വസ്‌ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കു മാത്രമല്ല ഇത്തരം വസ്‌ത്രങ്ങള്‍ തയ്‌ക്കുന്നവരും വില്‍ക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടിവരും. ഇവര്‍ … Continue reading "റംസാന്‍ വ്രതം അനുഷ്‌ഠിച്ചില്ലെങ്കില്‍ തടവ്‌ ശിക്ഷ"
അബുദാബി: യു എ ഇയില്‍ ആദ്യമായി 82 വയസ്സുകാരനായ ഒരാള്‍ക്ക്‌ കൊറോണ വൈറസ്‌ (Mers-CoV)ബാധ കണ്ടെത്തി. മിഡില്‍ ഈസ്റ്റ്‌ റെസ്‌പിരേറ്ററി സിന്‍ഡ്രോം എന്നാണ്‌ ഈ വൈറസ്‌ പരത്തുന്ന രോഗത്തിന്റെ പേര്‌. ഇയാള്‍ അബുദാബിയിലെ ആസ്‌പത്രിയില്‍ ഐ സി യൂവില്‍ ചികിത്സയിലാണ്‌. സൗദി അറേബ്യില്‍ നിരവധി പേരില്‍ കൊറോണ വൈറല്‍ ബാധ കണ്ടെത്തിയിരുന്നെങ്കിലും യു എ ഇയില്‍ ആദ്യമായാണ്‌ വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. യു എ ഇ സ്വദേശി മുമ്പ്‌ ജര്‍മനിയില്‍ വെച്ച്‌ ഈ വൈറസ്‌ ബാധയെ … Continue reading "യു എ ഇയില്‍ 82 വയസ്സുകാരന്‌ കൊറോണ വൈറസ്‌ ബാധ"
ലണ്ടന്‍ : ജീവന്‍ രക്ഷിക്കേണ്ട അടിയന്തരസാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമത്തിന്‌ അയര്‍ലന്‍ഡ്‌ പാര്‍ലിമെന്റെ്‌ ബില്‍ പാസാക്കി. പാരമ്പര്യ കത്തോലിക്കാനിയമങ്ങള്‍ പിന്തുടരുന്ന രാജ്യത്ത്‌ ഗര്‍ഭച്ഛിദ്രത്തിന്‌ അനുവാദമില്ലായിരുന്നു. ഇന്ത്യന്‍ വംശജയായ ദന്തഡോക്ടര്‍ സവിതയുടെ മരണമാണ്‌ നിയമമാറ്റത്തിന്‌ പ്രേരണയായത്‌. പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ജീവന്‍രക്ഷാ ഗര്‍ഭച്ഛിദ്രത്തിന്‌ ബില്‍ പാസാക്കിയത്‌. ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍മാത്രം ഗര്‍ഭച്ഛിദ്രം അനുവദിക്കാനാണ്‌ നിയമം. 2012 ഒക്ടോബറിലാണ്‌ ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജയായ ദന്തഡോക്ടര്‍ സവിത ഗുരുതരാവസ്ഥയില്‍ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഗര്‍ഭച്ഛിദ്രമായിരുന്നു … Continue reading "ജീവന്‍രക്ഷാ ഗര്‍ഭച്ഛിദ്രത്തിന്‌ അയര്‍ലന്‍ഡില്‍ ബില്‍ പാസാക്കി"

LIVE NEWS - ONLINE

 • 1
  2 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  3 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  5 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  7 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  9 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  10 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  11 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  11 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  12 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല