Wednesday, July 24th, 2019

        ജിദ്ദ: ദക്ഷിണ സൗദിയിലെ ജീസാന്‍ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്ക് കിഴക്ക് ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 ഡിഗ്രി രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍്കിയിട്ടുണ്ട്. ഭൂ ചലനം സെക്കന്റുകള്‍ നീണ്ടു നിന്നതായും വീടുകളില്‍ വ്യാപകമായി ഇളക്കം അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ അറിയിച്ചു. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

READ MORE
        ദുബായ്: യുഎഇയില്‍ പുകവലിക്ക് കടുത്ത നിയന്ത്രണം. പുതുതലമുറയെ പുകയിലയെന്ന ദുശ്ശീലത്തില്‍ നിന്ന് മുക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമായും നിയമം നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് പുകയില ലഭ്യമാക്കുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ നിയമം പുകയിലയുടെ പരസ്യം രാജ്യത്ത് നിരോധിക്കുകയും ചെയ്തു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാന്നിധ്യത്തില്‍ കാറിനകത്ത് വെച്ച് പുകവലിക്കുന്നതിന് നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് 500 ദിര്‍ഹമാണ് പിഴ. നിയമം പ്രാബല്യത്തില്‍ വന്നതോടെ വാഹനങ്ങള്‍ക്കകത്തും അടച്ചിട്ട മുറികളിലും കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിക്കുന്നവരെ പിടികൂടുന്നതിനായി ദുബായ് പോലീസിന്റെ … Continue reading "യുഎഇയില്‍ പുകവലിക്ക് ലക്ഷ്മണ രേഖ"
        മക്ക: ഉംറ നിര്‍വഹിക്കാന്‍ ബന്ധുക്കളോടൊപ്പം വെള്ളിയാഴ്ച മക്കയിലെത്തി കാണാതായ കാസര്‍കോട് ബായാര്‍ സ്വദേശിനിയായ ആസിയുമ്മ (68) യെ മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തി ബന്ധുക്കളെ ഏല്‍പിച്ചു. മക്കയിലെത്തിയ ഉടന്‍ സഹോദരീപുത്രനായ അബ്ദുള്ളയുടെയും മറ്റ് ബന്ധുക്കളുടെയുമൊപ്പം ഉംറ നിര്‍വഹിക്കന്‍ ഹറം പള്ളിയിലേക്ക് പുറപ്പെട്ട ആസിയുമ്മയെ തിക്കിലും തിരക്കിലും പെട്ട് കാണാതാവുകയായിരുനു. കഴിഞ്ഞ രണ്ട് ദിവസമായി ഹറമും പരിസരവും അരിച്ചുപെറുക്കി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നീണ്ട 50 മണിക്കൂറുകള്‍ക്കുശേഷം ആസിയുമ്മയെ മക്കയിലെ രിസാല സ്റ്റഡി സെന്റര്‍ … Continue reading "മക്കയില്‍ കാണാതായ ആസിയുമ്മയെ കണ്ടെത്തി"
          ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പാക് സൈന്യത്തിന്റെ പ്രവിശ്യാ ആസ്ഥാനത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബന്നുവില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരെ താലിബാന്‍കാര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
        അബുദാബി: ലോക ഫ്യൂച്ചര്‍ എനര്‍ജി സമ്മേളനവും പ്രദര്‍ശനവും അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നാളെ ആരംഭിക്കും. മൂന്നു ദിവസത്തെ പ്രദര്‍ശനവും സമ്മേളനവും 22നു സമാപിക്കും. ഊര്‍ജ, ജല, പരിസ്ഥിതി, കൃഷി എന്നിവ ഉള്‍പ്പെടെ ആരോഗ്യ സുരക്ഷാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതാവും ഇത്തവണത്തെ സമ്മേളനം. അബുദാബി 2030 കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതുമയാര്‍ന്ന രീതിയില്‍ പ്രദര്‍ശനം സജ്ജീകരിക്കുന്നത്. വാര്‍ഷിക ഊര്‍ജ ഉല്‍പാദനം സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം പാഴ്‌ചെലവുകള്‍ സംബന്ധിച്ചുള്ള കണക്കുകളും ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിക്കും. കാര്‍ഷിക, പരിസ്ഥിതി സ്ഥിതിവിവര … Continue reading "ലോക ഫ്യൂച്ചര്‍ എനര്‍ജി സമ്മേളനം അബുദാബിയില്‍"
      വാഷിംഗ്ടണ്‍; അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജെര്‍ വിക്കര്‍, മിസ്സിസിപ്പി ജഡ്ജി എന്നിവര്‍ക്ക് വിഷം പുരട്ടിയ കത്ത് അയച്ചകേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി. മിസ്സിസിപ്പി സ്വദേശി ജെയിംസ് എവറെറ്റിനെയാണ് കുറ്റക്കാരനാണെന്ന് ഓക്‌സ്‌ഫോര്‍ഡ് ജില്ലാ കോടതി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജയിംസ് ജയിലിലാണ്. നേരത്തെ കത്തയച്ചയാളാണെന്ന പേരില്‍ മറ്റൊരാളെ കോടതിയിലെത്തിക്കാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. കേസിന്റെ ഒരുഘട്ടത്തില്‍ പോലും കുറ്റം സമ്മതിക്കാന്‍ ജെയിംസ് തയ്യാറായില്ല. മൂന്നുപേര്‍ക്ക് വിഷകത്ത് … Continue reading "ഒബാമക്ക് വിഷംപുരട്ടിയ കത്ത്; പ്രതി കുറ്റക്കാരന്‍"
          ചെന്നൈ: ശ്രീലങ്കയില്‍ തടവില്‍ കഴിഞ്ഞിരുന്ന 51 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിട്ടയച്ചു. 52 പേരെ വിട്ടയക്കാനാണ് ധാരണയായത്. ഒരാള്‍ ശ്രീലങ്കയില്‍ യാഴപാനത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിട്ടയക്കപ്പെട്ടവര്‍ കാരയ്ക്കാല്‍ തുറമുഖത്തെത്തി. മത്സ്യബന്ധന മന്ത്രി ജയപാല്‍, നാഗപട്ടണം ജില്ലാ കളക്ടര്‍ മുനുസാമി എന്നിവര്‍ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു. മത്സ്യബന്ധനത്തിനിടെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് പുതുക്കോട്ടയിലെ 32 പേരെയും നാഗപട്ടണത്തെ 20 പേരെയും പിടികൂടിയത്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുകയായിരുന്ന 52 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യയും … Continue reading "51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു"
ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമക്ക് വധഭീഷണി മുഴക്കി കത്തയച്ച യുവതിക്കെതിരേ യുഎസ് കോടതി കുറ്റം ചുമത്തി. ഹൂസ്റ്റണ്‍ സ്വദേശി 57-കാരിയായ ഡെനീസ് ഒ നീലിനെതിരായാണ് കുറ്റം ചുമത്തിയത്. ടെഡി ബിയര്‍ പാരഡൈസ് എന്ന അപരനാമത്തിലെഴുതിയ കത്തില്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് വിവരിച്ചിരുന്നത്. ഇപ്പോള്‍ ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മാനസികനില തെറ്റിയിരുന്നതായി അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. 2012 നവംബര്‍ 28-നാണ് ഡെനീസ് യുഎസ് മെയില്‍ വഴി ഒബാമയ്ക്ക് ഭീഷണിക്കത്തയച്ചത്.  

LIVE NEWS - ONLINE

 • 1
  12 hours ago

  കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

 • 2
  13 hours ago

  സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

 • 3
  15 hours ago

  ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

 • 4
  16 hours ago

  കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

 • 5
  18 hours ago

  നിപ ബാധിതന്‍ ആശുപത്രി വിട്ടു

 • 6
  20 hours ago

  മാവ് വീണ് വീട് തകര്‍ന്നു

 • 7
  20 hours ago

  സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

 • 8
  21 hours ago

  പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

 • 9
  22 hours ago

  ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി