Tuesday, September 25th, 2018

ലോസ്‌ആഞ്ചലസ്‌: ബ്രേക്ക്‌ തകരാറിനെ തുടര്‍ന്ന്‌ ബോയിംഗ്‌ ഡ്രീംലൈനര്‍ 787 വിമാനം അമേരിക്കയില്‍ തിരിച്ചിറക്കി. ഹൂസ്റ്റണില്‍ നിന്നും ഡെന്‍വറിലേക്കുള്ള യാത്രയിലാണ്‌ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടന്‍തന്നെ തിരിച്ചിറക്കാനുള്ള അനുമതി തേടുകയായിരുന്നു. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്‌. പിന്നീടു മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റിവിടുയായിന്നു. അതേസമയം ബ്രേക്ക്‌ തകരാറിനെ തുടര്‍ന്ന്‌ വിമാനം തിരിച്ചിറക്കിയത്‌ വലിയ സംഭവമല്ലന്നും ബോയിംഗ്‌ വക്താവ്‌ പ്രതികരിച്ചു. ബാറ്ററി തകരാറിനെ തുടര്‍ന്ന്‌ 2013 തുടക്കത്തില്‍ ആഗോളതലത്തില്‍ സര്‍വീസ്‌ നിര്‍ത്തി വെച്ചിരുന്ന ഡ്രീംലൈനര്‍ വിമാനങ്ങളുടെ അടുത്തിടെയാണ്‌ വീണ്‌ടും പറന്നു … Continue reading "ബ്രേക്ക് തകരാര്‍ : ബോയിംഗ് വിമാനം തിരിച്ചിറക്കി"

READ MORE
കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റ്‌ ഹമീദ്‌ കര്‍സായിയുടെ കാബൂളിലുളള ഔദ്യോഗിക വസതിക്ക്‌ നേരെ താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും സ്‌ഫോടനങ്ങള്‍ നടത്തുകയും ചെയ്‌തു. താലിബാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്ന്‌ ഹമീദ്‌ കര്‍സായി ചര്‍ച്ചകളില്‍ നിന്ന്‌ പിന്മാറിയതിന്റെ എതര്‍പ്പാണ്‌ ആക്രമണ കാരണമെന്ന്‌ സംശയിക്കുന്നു. പ്രാദേശിക സമയം രാവിലെ 6.30 യോടെയാണ്‌ കൊട്ടാരത്തിന്‌ സമീപമുള്ള ഗേറ്റിലൂടെ ഭീകരര്‍ ആക്രമണം നടത്തിയത്‌. ആറോളം സ്‌ഫോടനങ്ങളാണ്‌ ഉണ്ടായിഎന്നണ്‌ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. കര്‍സായി കൊട്ടാരത്തില്‍ ഉണ്ടായിരുന്നുവോ എന്ന കാര്യവും വെളിവായിട്ടില്ല. 
കാബൂള്‍ : അഫ്ഘാന്‍ പ്രസിഡന്റ് ഹമിദ് കര്‍സായിയുടെ വസതിക്കുസമീപം തീവ്രവാദികളും സുരക്ഷാ ഭടന്‍മാരും തമ്മില്‍ കനത്ത വെടിവെപ്പ്. പുലര്‍ച്ചെ ആറരമണിയോടെയാണ് വെടിവെപ്പുണ്ടായത്. അതീവ സുരക്ഷയുള്ള പ്രദേശമാണിത്. സുരക്ഷാഭടന്‍മാരെ സഹായിക്കാനായി കാബൂളിലെ യു എസ് സൈനികരും സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമണസമയത്ത് വസതിയില്‍ കര്‍സായി ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. താലിബാനുമായി അമേരിക്ക നടത്തുന്ന സമാധാനചര്‍ച്ചകള്‍ക്കെതിരെ കര്‍സായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഫ്ഘാനിസ്ഥാന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സംഘത്തിനു മാത്രമേ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നാണ് കര്‍സായിയുടെ നിലപാട്.
ജോഹന്നസ്ബര്‍ഗ് : മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ 24 മണിക്കൂറുകളായി മണ്ടേലയുടെ ആരോഗ്യനില അതീവ വഷളായി തുടരുകയാണെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കറാച്ചി : പാക്കിസ്ഥാനില്‍ ഭീകരര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ മരണപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. കറാച്ചിയില്‍ പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച പെഷവാറിലെ ഷിയാ പള്ളിയില്‍ അതിക്രമിച്ച് കടന്ന ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 15 പേര്‍ മരണപ്പെട്ടിരുന്നു. പള്ളിക്ക് പുറത്തുണ്ടായിരുന്ന പോലീസുകാരെ വെടിവെച്ചുവീഴ്ത്തിയ ശേഷം അകത്തു കടന്ന ചാവേര്‍ പ്രാര്‍ഥനാഹാളിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.  
റോം : വടക്കന്‍ ഇറ്റലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മിലാന്‍, വെനീസ്, ടറിന്‍, ഫ്‌ളോറന്‍സ് എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
വാഷിംഗ്‌ടണ്‍: മലയാള പുസ്‌തകങ്ങള്‍ക്കായി അമേരിക്കയില്‍ ഒരു പ്രസാധകര്‍. ഒരു കുട്ടം യുവാക്കളുടെ നേതൃത്വത്തില്‍ വാഷിംഗ്‌ടണ്‍ കേന്ദ്രീകരിച്ചാണ്‌ വിവേകോദയം പബ്‌ളീഷിംഗ്‌ ഹൗസ്‌ എന്ന പേരില്‍ പ്രസിദ്ധീകരണരംഗത്ത്‌ ഒരു പുതിയ കാല്‍വയ്‌പ്‌ നടത്തുന്നത്‌. ഇങ്ങനെയൊരു സംരംഭം അമേരിക്കയിലാദ്യമാണെന്ന്‌ വിവേകോദയം ഡയറക്‌ടര്‍ രതീഷ്‌ നായര്‍ പറഞ്ഞു. എല്ലാ പ്രവാസികളെയും പോലെ സംസ്‌കാരത്തോടൊപ്പം ഭാഷയേയും സാഹിത്യത്തേയും കുടെകൊണ്‌ടുനടക്കുന്നവരാണ്‌ അമേരിക്കയിലെ മലയാളികളും. ഇവിടെ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും മാസികകളും തന്നെയാണ്‌ തെളിവ്‌. വായനക്കാര്‍ എന്നതിലുപരി മികച്ച രചയിതാക്കളും നമുക്കിടയിലുണ്‌ട്‌. പലരുടേയും പുസ്‌തകങ്ങള്‍ പ്രമുഖ പ്രസാധകര്‍ പുറത്തിറക്കിയിട്ടുമുണ്‌ട്‌. … Continue reading "മലയാള പുസ്‌തകങ്ങള്‍ക്കയി അമേരിക്കയില്‍ മലയാളി പ്രസാധകര്‍"
ലണ്ടന്‍: ബ്രിട്ടീഷ്‌ ദിനപത്രമായ ദി ഇന്‍ഡിപ്പെന്‍ഡന്റിന്റെ എഡിറ്ററായി ഇന്ത്യന്‍ വംശജനായ 29 കാരനായ അമോല്‍ രാജനെ നിയമിച്ചു. പത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ വെള്ളക്കാരനല്ലാത്ത ഒരാള്‍ എഡിറ്റര്‍ സ്ഥാനത്തെത്തുന്നത്‌. കൊല്‍ക്കത്തയില്‍ ജനിച്ച അമോല്‍ രാജന്റെ മാതാപിതാക്കള്‍ ലണ്ടനിലേക്ക്‌ കുടിയേറിയവരാണ്‌. സൗത്ത്‌ ലണ്ടന്‍, ടൂട്ടിങ്‌ എന്നിവടങ്ങളിലായി പഠനത്തിന്‌ ശേഷം പഠനം പൂര്‍ത്തിയാക്കി ഇവനിങ്‌ സ്റ്റാന്‍ഡാര്‍ഡ്‌, ചാനല്‍5 എന്നീ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്‌ത ശേഷമാണ്‌ ഇന്‍ഡിപ്പെന്‍ഡന്റിലെത്തുന്നത്‌. 

LIVE NEWS - ONLINE

 • 1
  16 mins ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 2
  27 mins ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 3
  35 mins ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 4
  1 hour ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 5
  2 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 6
  3 hours ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 7
  3 hours ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 8
  4 hours ago

  മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

 • 9
  4 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു