Pravasi

      ഡമാസ്‌കസ്: സിറിയയിലെ ഡാറയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജബ്ഹത് അല്‍നുസ്‌റാ ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. ഡാറ നഗരത്തില്‍നിന്നു അഞ്ച് കിലോമീറ്റര്‍ കിഴക്ക് അല്‍നുയിമെ നഗരത്തില്‍നിന്നുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം ഡാറയിലെ ഭീകര ക്യാമ്പിനു നേരെ സിറിയന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിരവധി ഭീകരരും അല്‍നുസ്‌റാ നേതാവ് മുഹമ്മദ് അല്‍ഫറാജും കൊല്ലപ്പെട്ടിരുന്നു

ഒമാനില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍

    മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്യ്തിരുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണു മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ദോഫാര്‍ ക്ലബിനു സമീപത്തെ ഫഌറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തിന്‍ ഷെഫ് ആയാണ് ജോലി ചെയ്യുന്നത്. ദമ്പതികള്‍ക്ക് കുട്ടികളില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭര്‍ത്താവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടില്ല: ട്രംപ്
ഓസ്‌ട്രേലിയയില്‍ കാട്ടുതീ; 30 വീടുകള്‍ കത്തിനശിച്ചു
സൗദിയില്‍ ആദ്യ വനിതാ ജിം
വിഷവാതകം ശ്വസിച്ച് ഷാര്‍ജയില്‍ മൂന്ന് ഇന്ത്യക്കാര്‍ മരണപ്പെട്ടു

      ഷാര്‍ജ: സജ വ്യവസായ മേഖലയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ കിഷന്‍ സിങ്, മോഹന്‍ സിങ്, ഉജേന്ദ്ര സിംഗ് എന്നിവരാണ് മരിച്ചത്. 20, 23, 47 വയസ് പ്രായമുള്ളവരാണ് ഇവര്‍. ശനിയാഴ്ച രാത്രിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. വത്തന്‍ അല്‍ അംജാദ് യൂസ്ഡ് ഓയില്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കരാണ് മൂന്ന് പേരും. എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോള്‍ ഉയര്‍ന്ന വിഷവാതകമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ പാരാമെഡിക്കല്‍, അംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളെത്തി ഇവരെ പുറത്തെടുത്തെങ്കിലും പരിശോധനയില്‍ ഇവര്‍ മരിച്ചതായി കണ്ടെത്തി. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്് ഇവര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാ വീഴ്ചയാണ് മരണത്തിന് ഹേതുവായതെന്നാണ് പരിശോധന ഫലം. ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് ആഴത്തിലുള്ള അവബോധം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വേളയിലും തുടര്‍ന്നും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുള്ളതാണ്

വിസ നിരോധനം; അന്തിമവിജയം തനിക്കൊപ്പം: ട്രംപ്
യാത്രാ വിലക്ക്; ട്രംപിന് വീണ്ടും തിരിച്ചടി
ബ്രെക്‌സിറ്റ് ബില്ലിന് ബ്രീട്ടീഷ് അധോസഭയുടെ അംഗീകാരം
പാക്കിസ്ഥാനില്‍ ശക്തമായ ഭൂകമ്പം

  ക്വറ്റ: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി പാക്കിസ്ഥാനില്‍ ശക്തമായ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ സൂചനയില്ല. തീരനഗരമായ പാസ്‌നിയുടെ സമീപമാണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ബലൂച്ചിസ്ഥാന്‍ പ്രവിശ്യയും ഭൂകമ്പത്തില്‍ കുലുങ്ങി

കരിമരുന്ന് പ്രയോഗത്തിനിടെ അക്രമം; 39 പേര്‍ മരിച്ചു

      ബെയ്ജിംഗ്: ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിനിടെയുണ്ടായ അപകടത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 10,523 പേരെ അപകടസ്ഥലങ്ങളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി വെടിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ 13,000ലധികം അപകടങ്ങളിലാണ് 39 പേര്‍ കൊല്ലപ്പെട്ടത്. ഒരാഴ്ച നീണ്ട പുതുവര്‍ഷാഘോഷത്തില്‍ 13,796 തവണയാണ് വെടിമരുന്ന് പ്രയോഗം നടത്തിയത്. 6.49 മില്യണ്‍ ഡോളറാണ് വെടിമരുന്ന് പ്രയോഗത്തിനായി ചെലവഴിച്ചത്

അഭയാര്‍ത്ഥികളെ തടയുന്ന ട്രംപിന്റെ നടപടി ഹൃദയഭേദകം: മലാല

    ന്യൂയോര്‍ക്ക്: ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിയന്ത്രിച്ച് കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഹൃദയഭേദകമാണെന്ന് പാക്കിസ്ഥാനി വിദ്യാര്‍ത്ഥി പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായി. ആക്രമണങ്ങളിലും യുദ്ധത്തിങ്ങളിലും നിന്നും രക്ഷതേടി എത്തുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുന്നില്‍ വാതില്‍ കൊട്ടിയടക്കാനുള്ള തീരുമാനം ഹൃദയം തകര്‍ക്കുന്നതാണ്. ലോകത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്‌പോള്‍ അശരണരായവര്‍ക്ക് മുമ്പില്‍ പുറംത്തിരിഞ്ഞ് നില്‍ക്കരുതെന്നാണ് തനിക്ക് ട്രംപിനോട് അപേക്ഷിക്കാനുള്ളതെന്നും മലാല പറഞ്ഞു. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിച്ച അഭിമാനകരമായ ചരിത്രമാണ് അമേരിക്കയ്ക്ക് ഉള്ളത്. എത്ര കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും ജീവിക്കാനുള്ള ഒരു അവസരത്തിനാണ് അവര്‍ എത്തുന്നതെന്നും മലാല അഭിപ്രായപ്പെട്ടു

മൊസൂള്‍ യൂണിവേഴ്‌സിറ്റി ഇറാക്കി സേന തിരിച്ചുപിടിച്ചു

  മൊസൂള്‍: വടക്കുകിഴക്കന്‍ ഇറാക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നായ മൊസൂള്‍ യൂണിവേഴ്‌സിറ്റി ഇറാക്കി സേന തിരിച്ചുപിടിച്ചു. ടൈഗ്രിസ് നദിക്കു കുറുകെയുള്ള മറ്റൊരു പാലം കൂടി കടന്നാണ് സര്‍വകലാശാലയിലേക്ക് സൈന്യം കടന്നത്. 2014ല്‍ മൊസൂള്‍ നഗരം പിടിച്ചടക്കിയതു മുതല്‍ യൂണിവേഴ്‌സിറ്റി ഐഎസിന്റെ അധീനതയിലായിരുന്നു. മൂന്നു മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ മൊസൂളിന്റെ കിഴക്കന്‍ പ്രവിശ്യങ്ങള്‍ പൂര്‍ണമായും സൈന്യം തിരിച്ചുപിടിച്ചിരുന്നു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.