Tuesday, September 25th, 2018

മെല്‍ബണ്‍ രഹസ്യപോലീസ് ഇരുവരുടെയും മൊബൈല്‍ സംഭാഷണം നിരീക്ഷിച്ച് കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു.

READ MORE
പത്തനംതിട്ട: ചിറ്റാര്‍ ഫോറസ്റ്റ് പരിധിയില്‍ കട്ടച്ചിറ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ന് പുലി ഇറങ്ങി തുടലില്‍ പൂട്ടിയിട്ടിരുന്ന വളര്‍ത്തുനായ്ക്കളെ കടിച്ചു. രാത്രി 10ന് ഈറനില്‍ക്കുന്നതില്‍ പത്മിനിയുടെ വളര്‍ത്തുനായക്കാണ് ആദ്യം കടിയേറ്റത്. പുലര്‍ച്ചെ കട്ടച്ചിറ എസ്എന്‍ഡിപി ജംഗ്ഷന്‍ സമീപം മുള്ളന്‍വാതുക്കല്‍ ലക്ഷ്മിയുടെ നായയുടെ കഴുത്തില്‍ കടിയേറ്റു. ഇവിടെ പറമ്പിലെ കാവല്‍പുരയില്‍ കിടക്കുകയായിരുന്നു നായ. കുരക്കുന്നത് കേട്ടു വീട്ടുകാര്‍ പുറത്ത് ഇറങ്ങി നോക്കുമ്പോഴാണ് കടിയേറ്റ് അവശനിലയില്‍ നായയെ കാണുന്നത്. മുറ്റത്തും പറമ്പിലും പുലിയുടെ കാല്‍പ്പാടുകളുമുണ്ടായിരുന്നു. രാത്രിയില്‍ … Continue reading "വളര്‍ത്തുനായക്ക് പുലിയുടെ കടിയേറ്റു"
പത്തനംതിട്ട: മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പോലീസ് പിടിയില്‍. വള്ളിക്കോട് സ്വദേശി സിബി ബാബു(36)വിനെയാണ് എസ്‌ഐ അനീസ് അറസ്റ്റ്‌ചെയ്തത്. ഒരാഴ്ച മുന്‍പ് കൈപ്പട്ടൂര്‍ സ്വദേശി പിജെ തോമസിന്റെ സ്മാര്‍ട്ട് ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. തോമസിന്റെ വീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് സിബി അവിടെ എത്തി മോഷണം നടത്തുകയായിരുന്നു. ഈ വിവരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുകയായിരുന്നു.
പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് ഗവിയിലേക്ക് യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതായി വനംവകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും മരങ്ങള്‍ കടപുഴകുന്നതിനും സാധ്യതയുള്ളതിനാലാണിത്. പത്തനംതിട്ട–ഗവി–കുമളി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടങ്ങിയിട്ട് അഞ്ചുദിവസമായി. മൂഴിയാര്‍ വാല്‍വ് ഹൗസിന് അഞ്ചു കിലോമീറ്റര്‍ അകലെയായി ഒടിഞ്ഞുവീണ വന്‍ മരം മുറിച്ചു മാറ്റാത്തതാണ് ബസ് സര്‍വീസ് പുനഃസ്ഥാപിക്കാത്തതിന് കാരണം. ബസ് സര്‍വീസ് നിലച്ചതോടെ ഗവി, കൊച്ചുപമ്പ, കക്കി, ആനത്തോട് പ്രദേശത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരും കെഎസ്ഡിസിയിലെ തൊഴിലാളികളും തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ഏത് വകുപ്പിന്റെ നേതൃത്വത്തിലാണ് മരം മുറിക്കേണ്ടതെന്ന തര്‍ക്കമാണിപ്പോള്‍.
പത്തനംതിട്ട: പൊടിയാടി നിരണം നാലാം വാര്‍ഡില്‍ ചെങ്ങോട് പാടശേഖരത്തില്‍ മീന്‍പിടിക്കാനിറങ്ങിയ യുവാവിനെ കാണാതായി. നിരണം വടക്കുംഭാഗം കൊല്ലംതാഴ്ചയില്‍ വീട്ടില്‍ ഷെരീഫിനെയാണ്(24) കാണാതായത്. ഇന്നലെ രാത്രി ഒമ്പതുമണിക്ക് പാടശേഖരത്തില്‍ മീന്‍പിടിക്കാനായി ഇട്ട വല നോക്കാനായാണ് ഷെരീഫ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. പാടശേഖരത്തിനുള്ളില്‍ കുഴികളുമുണ്ട്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പത്തനംതിട്ട: എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടിയില്‍. കൊല്ലം കോട്ടപ്പുറം പറവൂര്‍ മുക്കണം കാവ് വീട്ടില്‍ മുഹമ്മദ് യാസി(34)നെയാണ് അറസ്റ്റ് ചെയ്തത്. എയര്‍ പോര്‍ട്ടില്‍ ട്രോളി ബോയിയായി ജോലി തരപ്പെടുത്തി തരാം എന്നു പറഞ്ഞ് നെല്ലിമൂട്ടില്‍പ്പടി സ്‌നേഹമന്‍സിലില്‍ അഷിക് ജുവല്‍ ഖാന്റെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ നേരിട്ടും നാല്‍പ്പത്തിരണ്ടായിരം രൂപ എടിഎം ഡിപ്പോസിറ്റ് മിഷ്യന്‍ വഴിയും പണം പ്രതി കൈപ്പറ്റിയെന്നാണ് കേസ്.  
പത്തനംതിട്ട: കൊടുമണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാംകുറ്റി അനന്ദുഭവനില്‍ അനീഷിനെ(39) പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രണ്ടാംകുറ്റിക്ക് സമീപത്തുള്ള കുടുംബവീട്ടിലേക്ക് വിറകുമായി പോകവേ ഇയാള്‍ പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: പന്തളത്തും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങിനടന്ന് ആഭരണങ്ങള്‍ ഊരിവാങ്ങി രക്ഷപ്പെടുന്ന യുവാവ് അറസ്റ്റില്‍. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്‍ഡിഒ ചിറയില്‍ സൂരജ് എന്ന് വിളിക്കുന്ന ശ്യാംകുമാറാ(39)ണ് പിടിയിലായത്. മേയ് 28ന് പന്തളം പൂഴിക്കാട് തവളംകുളം കോളപ്പാട്ട് രാജമ്മ(76)യുടെ വള തട്ടിയെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പന്തളം കവലക്ക് സമീപമുള്ള വൈദ്യശാലയില്‍നിന്നും മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തി മകളുടെ വിവാഹത്തിന് അളവെടുക്കാനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വള ഊരിവാങ്ങി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ പരിചയഭാവം … Continue reading "ആഭരണങ്ങള്‍ ഊരിവാങ്ങി രക്ഷപ്പെടുന്ന യുവാവ് അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  26 mins ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 2
  2 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 3
  2 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 4
  3 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 5
  3 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 6
  4 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 7
  5 hours ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 8
  5 hours ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 9
  6 hours ago

  മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്