Saturday, November 17th, 2018

പത്തനംതിട്ട: തിരുവല്ലയില്‍ വിധവയുടെ വീട് രാത്രിയില്‍ ഗുണ്ടാസംഘം അടിച്ചു തകര്‍ത്തതായി പരാതി. കുരിശ്കവല ശങ്കരമംഗലത്ത് താഴ്ചയില്‍ അമ്മാള്‍ നാണു(95)വിന്റെ വീടിന് നേരെയാണ് കഴിഞ്ഞ രാത്രി 11.30 ന് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. കമ്പിവടി ഉപയോഗിച്ച് വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളും കതകുകളും ജനാലയുടെ ചില്ലുകളും പാളിയും കസേര ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും അക്രമികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വൃദ്ധയായ അമ്മാളുവും മകന്‍ സന്തോഷ്, ഭാര്യ പ്രമീള, ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലുള്ള കുട്ടികളായ അര്‍ജുന്‍, അപര്‍ണ എന്നിവര്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് പ്രതികള്‍ അക്രമം നടത്തിയത്. … Continue reading "വീട് അടിച്ച് തകര്‍ത്തതായി പരാതി"

READ MORE
ഒഡിഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് ഛത്തിസ്ഗഢ് ഭാഗത്തേക്ക് നീങ്ങുന്നതിന്റെ പ്രഭാവമാണ് കേരളത്തില്‍ മഴക്കിടയാക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം
പത്തനംതിട്ട: അഞ്ചല്‍ കുളത്തൂപ്പുഴ, ചോഴിയക്കോട്, ഡാലി ഭാഗത്ത് അഞ്ചല്‍ എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ വിദേശമദ്യവേട്ട. വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 75 കുപ്പി വിദേശമദ്യവും ഇരുചക്രവാഹനവും പിടിച്ചെടുത്തു. വിദേശമദ്യം കൊണ്ടുവന്ന ചോഴിയക്കോട് സ്വദേശി ജയകുമാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരേ ആക്രമണഭീഷണിമുഴക്കി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി രണ്ടുമണിക്കൂര്‍ വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വിദേശമദ്യം ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി വന്‍തോതില്‍ പുറത്ത് വില്‍പ്പനക്ക് നല്‍കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധനയും വിദേശമദ്യം … Continue reading "കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി"
ശ്രുശ്രൂഷകള്‍ക്ക് കാതോലിക്ക ബാവ നേതൃത്വം നല്‍കും.
പത്തനംതിട്ട: രണ്ട് കിലോ കഞ്ചാവുമായി 2 ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. ബംഗാള്‍ സ്വദേശികളായ അത്തോര്‍ അലി(29), മൊസ്താഫിജാ റഹ്മാന്‍(24) എന്നിവരാണ് അറസ്റ്റിലായത്. വലഞ്ചുഴി തോണ്ടമണ്ണില്‍പടി ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ യു ബിജുവിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ബാഗിലാക്കിയ കഞ്ചാവുമായി പോകുമ്പോഴാണ് പിടികൂടിയത്. ചെറു പൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്. എല്‍ആര്‍ തഹസില്‍ദാര്‍ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ സിഐ ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവര്‍ കുടുംബമായി താമസിച്ചിരുന്നിടത്തു നിന്നു കൂടുതല്‍ കഞ്ചാവ് കണ്ടെടുത്തത്.
പെട്രോള്‍ വില 50 രൂപയാക്കുമെന്ന് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്ന അദ്ദേഹം
പത്തനംതിട്ട: അസം സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ കഞ്ചാവ് വേട്ട. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് അസം സ്വദേശികളാണ് അറസ്റ്റിലായത്. അഴൂര്‍ വഞ്ചിമുക്കിനു സമീപത്തെ വാടകവീട്ടില്‍ നിന്ന് അഞ്ചു കിലോയോളം കഞ്ചാവും ഏഴായിരം രൂപയും പോലീസ് പിടിച്ചെടുത്തു. അസം ഹോജായ് ജില്ലയില്‍ കൃഷ്ണ ബസ്തി ഒന്നിലെ താമസക്കാരായ സഹോദരങ്ങളായ സുമന്ത പോള്‍(32), സന്‍ജീബ് അദികാരി(26), പ്രശാന്ത പോള്‍(23) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സിഐ ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. പോലീസ് … Continue reading "അസം സ്വദേശികളുടെ വാടകവീട്ടില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍"
പത്തംതിട്ട: ശബരിമലയില്‍ പ്രളയത്തിന് ശേഷം തീര്‍ഥാടകര്‍ക്ക് ദര്‍ശന സൗകര്യവുമായി അയ്യപ്പക്ഷേത്രനട നാളെ വീണ്ടും തുറക്കും. നാളെ വൈകിട്ട് 5ന് ആണ് നട തുറക്കുക. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് താന്ത്രിക ചുമതല ഏറ്റെടുക്കും. ചിങ്ങം ഒന്നിന് നടക്കേണ്ടിയിരുന്ന ചുമതല കൈമാറ്റം പ്രളയം മൂലം മാറ്റുകയായിരുന്നു. ഈ മാസം 21 വരെ പൂജകള്‍ ഉണ്ടാകും. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പമ്പ നിലയ്ക്കല്‍ റൂട്ടില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇരുചക്രം ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. … Continue reading "ശബരിമല; പ്രളയാനന്തരം വീണ്ടും നാളെ നട തുറക്കും"

LIVE NEWS - ONLINE

 • 1
  40 mins ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 2
  8 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 3
  9 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 4
  14 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 5
  15 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 6
  16 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 7
  18 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 8
  21 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 9
  23 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്