Tuesday, September 25th, 2018

പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്എഫ്‌ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഉണ്ണി ബൈക്കില്‍ സഞ്ചരിക്കവേ പിന്നിലൂടെ എത്തിയ സംഘം വെട്ടുകയായിരുന്നു. താഴെവെട്ടിപ്രം റിങ്‌റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്ന് പിന്നില്‍ നിന്ന് എത്തിയ സംഘം വടിവാള്‌കൊണ്ട് വെട്ടുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലനാരിഴക്കാണ് … Continue reading "എസ്എഫ്‌ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചു"

READ MORE
പത്തനംതിട്ട: റാന്നിയില്‍ ദേവാലയങ്ങളുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് കരിമാങ്കോട് ജവഹര്‍ ലക്ഷം വീടു കോളനിയില്‍ 23 ാം നമ്പര്‍ വീട്ടില്‍ നിന്നും റാന്നി മന്ദമരുതി പൊടിപ്പാറ സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഉണ്ണി (മോഹനന്‍58) ആണ് പോലീസ് പട്രോളിങ് സംഘം ഓടിച്ചിട്ടു പിടികൂടിയത്. ഓട്ടത്തിനിടയില്‍ വീണ് എസ്.ഐക്കു നിസാര പരുക്കേറ്റു. കള്ളന്‍ പിടിയിലായത് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇന്നലെ പുലര്‍ച്ചെ … Continue reading "കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നയാള്‍ പിടിയില്‍"
പത്തനംതിട്ട: നിരണം വടക്കുഭാഗത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് തെരുവുനായകള്‍ കടിച്ചുകൊന്നത്. ഒരാടിന്റെ അവസ്ഥ ഗുരുതരമാണ്. പനച്ചമൂട് ജംക്ഷനു സമീപമുള്ള വീടുകളില്‍ ഇന്നലെ പാതിരാത്രിക്കുശേഷം തെരുവുനായകള്‍ സംഘടിച്ചെത്തി രണ്ടു വീടുകളില്‍ വളര്‍ത്തിയിരുന്ന ആടുകളെ ആക്രമിച്ചത്. തോണ്ടപുറത്ത് അബ്ബാസിന്റെയും വാത്തുതറ ഷാജിയുടെ വീട്ടിലെ ആടുകളാണ് ചത്തത്. വെളുപ്പിനു പള്ളിയില്‍ പോകുന്നതിനു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണു വിവരം അറിയുന്നത്. കൂട് പൊളിഞ്ഞുകിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. രണ്ടു മാസം … Continue reading "തെരുവുനായ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു"
പത്തനംതിട്ട: മൂന്ന് വര്‍ഷം മുന്‍പ് യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ വൈദികന്‍ കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചതെന്ന് ആരോപണം. കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലു വൈദികര്‍ നടപടികള്‍ നേരിടുന്നതിനിടെയാണ് പുതിയ വിവാദം. 2015 ല്‍ ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലില്ലി ജോര്‍ജ്ജിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മറ്റൊരു വൈദികന്റെ കൂടി പേര് ഉയര്‍ന്നത്. തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗം ആയിരുന്നു ലില്ലി ജോര്‍ജ്ജ്. മൃതദേഹത്തിന് സമീപത്ത് നിന്നും … Continue reading "യുവതിയുടെ ആത്മഹത്യ; കുമ്പസാര രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം"
പത്തനംതിട്ട: ചെറുകോലില്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഒപ്പം കുളിക്കാനിറങ്ങിയ രണ്ടുപേര്‍ അറസ്റ്റിലായി. കാട്ടൂര്‍പ്പേട്ട നൂഞ്ച്പറമ്പില്‍ ഷീജയുടെ മകന്‍ ഷാജിതിന്റെ(13) മൃതദേഹമാണ് കാഞ്ഞീറ്റുകര തോട്ടാവള്ളില്‍ക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് ഷീജ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷാജിതിനൊപ്പം ഉണ്ടായിരുന്ന അയല്‍വാസികളായ അനില്‍(30), ഗോകുല്‍(24) എന്നിവരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഒഴുക്കില്‍പ്പെട്ട് നാലാം ദിവസം മുളംചില്ലയില്‍ തങ്ങിക്കിടന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാരങ്ങാനം ഗവ. ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ … Continue reading "ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ അറസ്റ്റില്‍"
തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്.
പമ്പാനദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

LIVE NEWS - ONLINE

 • 1
  2 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 2
  3 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 3
  6 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 4
  6 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 5
  8 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 6
  8 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  8 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 8
  9 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 9
  10 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി