Wednesday, February 20th, 2019
മല്ലപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. അയിരൂര്‍ കാഞ്ഞീറ്റുകര മുളവേലിക്കുഴിയില്‍ നാഗരാജ് (39) ആണ് പിടിയിലായത്. വയനാടിന് കടക്കാന്‍ ശ്രമിച്ച പ്രതിയെ എസ്‌ഐ എംആര്‍സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അച്ചന്‍കുഞ്ഞ്, ടിഎ അജാസ്, പി ഷെറിന്‍, രതീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: അയ്യപ്പന്‍മാരില്‍നിന്നും ഒരു ഇഡ്ഢലിക്ക് വില അധികമായി വാങ്ങിയതിന് ലീഗല്‍ മെട്രോളജി പിഴ ഈടാക്കി. നിലയ്ക്കലിലെ ഹോട്ടലിലാണ് ലീഗല്‍ മെട്രോളജി 5000 രൂപയാണ് പിഴ ഈടാക്കിയത്. മറ്റൊരു സ്ഥാപനത്തില്‍ ബീഡിയും സിഗരറ്റും വിറ്റതിന് എക്‌സൈസ് മുഖേന 2500 രൂപ പിഴ ഈടാക്കി. നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് പ്രതാപന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സാധാരണക്കാരുടെ വേഷത്തില്‍ കടകളിലെത്തിയാണ് നടത്തുന്ന പരിശോധന നടത്തുന്നത്. ഹെല്‍ത്ത് സ്‌ക്വാഡ് അടക്കം വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ സ്‌ക്വാഡിന്റെ ഭാഗമാണ്. വരും ദിവസങ്ങളില്‍ … Continue reading "ഹോട്ടലില്‍ വിലകൂട്ടി വില്‍പ്പന, ബീഡി, സിഗരറ്റ് വല്‍പ്പന; പിഴ ഈടാക്കി"
പത്തനംതിട്ട: കള്ളനോട്ട് കേസില്‍ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം പുളിമ്പള്ളില്‍ അനില്‍കുമാര്‍(45), കുമ്പനാട് വിജയപുരം ജയപ്രകാശ്(58) എന്നിവരെയാണ് കീഴ്‌വായ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. സലീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുന്നന്താനത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 2 മാസം മുന്‍പ് 65,000 രൂപക്കുള്ള പണയമെടുക്കാന്‍ അനില്‍ നല്‍കിയതില്‍ 33,000 രൂപയുടേത് കള്ളനോട്ടുകളാണെന്ന് തെളിഞ്ഞിരുന്നു. ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യഥാര്‍ഥ നോട്ടുകള്‍ ബാങ്കിലെത്തിച്ചു നല്‍കിയശേഷം അനില്‍ മുങ്ങുകയായിരുന്നു. ജയപ്രകാശാണ് അനിലിനു പണം നല്‍കിയതെന്നു … Continue reading "കള്ളനോട്ട് കേസ്; 2 പേര്‍ അറസ്റ്റില്‍"
പത്തനംതിട്ട: പന്തളം വീടാക്രമണ കേസുകളിലെ മുഖ്യപ്രതികളായ മൂന്ന് പേര്‍ പന്തളത്ത് അറസ്റ്റിലായി. ചേരിക്കല്‍ മുട്ടുപന്തിയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി(25), അന്‍സാരി മാന്‍സിലില്‍ അഷറഫിന്റെ മകന്‍ അന്‍സാരി(28), മുട്ടാര്‍ ആശാരിയയ്യത്ത് സുധീര്‍(35), എന്നിവരെയാണ് പന്തളം സിഐ ഇഡി ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിനെ വധിക്കാന്‍ ശ്രമിച്ച കേസിലെയും സിപിഎം പന്തളം ഏരിയ സെക്രട്ടറി കെആര്‍ പ്രമോദ് കുമാറിന്റെ വീട് ആക്രമിച്ച് മകന്‍ അര്‍ജുനനെ വെട്ടിയ സംഭവത്തിലും സിപിഎം കൈതക്കാട് … Continue reading "വീടാക്രമണ കേസുകളിലെ മുഖ്യപ്രതികളായ മൂന്ന് പേര്‍ അറസ്റ്റില്‍"
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തത്
പത്തനംതിട്ട: സീതത്തോട് തേക്കുംമൂട് ചണ്ണാമാങ്കല്‍ ജിജോയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പുലി കടിച്ചുകൊന്നു. പ്രദേശവാസികള്‍ പുലി ഭീതിയിലാണ്. ശനിയാഴ്ച രാത്രി വീട്ടില്‍ ആരും ഇല്ലാത്ത നേരത്തായിരുന്നു സംഭവം. ഇന്നലെ രാവിലെ ജിജോ വീട്ടില്‍ എത്തിയപ്പോഴാണ് നായയുടെ ജഡം മുറ്റത്തുകിടക്കുന്നത് കാണുന്നത്. അടുക്കള ഭാഗത്തെ പാത്രങ്ങള്‍ തള്ളി താഴെയിട്ടിട്ടുണ്ട്. ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നു വനപാലകര്‍ സ്ഥലത്തെത്തി കാല്‍പാടുകള്‍ പരിശോധിച്ച് പുലിയാണന്ന് സ്ഥിരീകരിച്ചു.

LIVE NEWS - ONLINE

 • 1
  2 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  7 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  10 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു