Saturday, January 19th, 2019

പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. സംഭവത്തില്‍ 20 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് അരയനെല്ലൂരില്‍ നിന്നുള്ള 57 അംഗസംഘം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍ വളവില്‍ നിയന്ത്രണംവിട്ട് ബസ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.  

READ MORE
പത്തനംതിട്ട: വീട്ടില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ മുരളീധരനെ(55) അറസ്റ്റിലായി. വിദ്യാര്‍ത്ഥിയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവും ഒന്നാം പ്രതി അവിനാഷിന്റെ പിതാവുമാണ് കര്‍ണാടക ഭദ്രാവതി സ്വദേശി മുരളീധരന്‍. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന മുരളീധരനെ കര്‍ണാടകയിലെ ചിക്കമംഗലൂരില്‍ നിന്നാണ് ഇന്നലെ പോലീസ് പിടികൂടിയത്. കഴിഞ്ഞ 30ന് രാത്രി 10 ന് മഞ്ഞിനിക്കരയിലെ വീട്ടില്‍ നിന്ന് ക്വട്ടേഷന്‍ സംഘം കൊല്ലിരേത്ത് സന്തോഷ്-ഷൈലജ ദമ്പതികളുടെ മകനെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവ ദിവസം മാതാപിതാക്കള്‍ ബംഗലൂരുവില്‍ … Continue reading "പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍"
പത്തനംതിട്ട: പെരുമ്പെട്ടി വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസില്‍ കൊറ്റനാട് കണ്ടന്‍പേരൂര്‍ ചുഴുക്കുന്നേല്‍ സാം വര്‍ഗീസ്(36) അറസ്റ്റിലായി. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് ഒരു വര്‍ഷത്തോളം വീട്ടമ്മയെ പീഡിപ്പിച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 6 മാസമായി ഒളിവില്‍ കഴിഞ്ഞിരുന്നു സാമിനെ സബ് ഇന്‍സ്‌പെക്ടര്‍ എംആര്‍ സുരേഷ്, സിപിഒമാരായ കെ അച്ചന്‍കുഞ്ഞ്, ആര്‍ രതീഷ്‌കുമാര്‍, ടിഎ അജാസ് എന്നിവര്‍ ചേര്‍ന്ന് റാന്നിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല കോടതി ഹാജരാക്കി 14 ദിവസത്തേക്ക് … Continue reading "വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍"
ഒരകൂട്ടം ഹൈന്ദവസംഘടനകള്‍ ഇത്തരത്തില്‍ നീക്കംനടത്തുന്നതായി പോലീസിന് സംശയമുണ്ട്.
പത്തനംതിട്ട: കോന്നി ടൗണിലും പരിസരത്തും ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ബ്ലോക്ക്തല പബ്ലിക് ഹെല്‍ത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ബിരിയാണി റൈസ്, ചോറ്, ഫ്രൈഡ് റൈസ്, ന്യൂഡില്‍സ്, ചിക്കന്‍, മസാലക്കൂട്ട്, ഉള്ളി അരിഞ്ഞത് തുടങ്ങിയവ പിടിച്ചെടുത്തു. രണ്ടു സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസ് എടുക്കാന്‍ തീരുമാനിച്ചു. എലിയറയ്ക്കലില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബേക്കറിക്കും നോട്ടിസ് നല്‍കി.
പത്തനംതിട്ട: ക്ഷേത്രത്തിന് മുന്നില്‍ ഭജനപാടിയിരുന്ന ആളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കോന്നി കാച്ചാണത്ത് വലിയകോട്ട ക്ഷേത്രത്തിനുമുന്നിലെ പറത്തറയില്‍ ഭജനപടിയിരുന്ന ഇഞ്ചയ്ക്കല്‍ വീട്ടില്‍ കരുണാകരന്‍ നായരെ(52) വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായ ഇഞ്ചയ്ക്കല്‍ വീട്ടില്‍ കൊച്ചനി എന്നു വിളിക്കുന്ന രതീഷി(44) നെയാണ് പത്തനംതിട്ട സെഷന്‍സ് കോടതി 2 ജഡ്ജ് എം സുലേഖ ശിക്ഷിച്ചത്. പിഴത്തുക കരുണാകരന്‍ നായരുടെ മകന്‍ ശരത്കുമാറിന് നല്‍കണം. 2009 ഫെബ്രുവരി ആറിനാണ് കൊലപാതകം നടന്നത്. … Continue reading "വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും"
കൊച്ചി/പത്തനംതിട്ട: നിലക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് മാത്രം മതിയെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ബസ്സുകള്‍ നിരത്തിലിറക്കാനുള്ള തൃശ്ശൂരി ലെ ശ്രീ വാവരു ട്രസ്റ്റിന്റെ വാദം കോടതി തള്ളി. സൗജന്യ സേവനത്തിന് ഉപയോഗിക്കന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ സംശയകരമെന്നും കോടതി പറഞ്ഞു.
മരക്കൂട്ടത്തവെച്ച് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ ഇവരെ തടയുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  5 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  7 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  9 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  12 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  13 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  13 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  13 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  13 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  15 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍