Tuesday, September 18th, 2018

പത്തനംതിട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ പിടിയില്‍. തൃശൂര്‍ ഒല്ലൂക്കര നെട്ടിശേരി പനഞ്ചകം പുളിക്കപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍ നായരെയാണ് (ഉണ്ണി ജയിംസ്–52) കോയിപ്രം പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയ കാര്‍ണിവല്‍ ക്രൂസ് കപ്പലിലേക്ക് വീസ നല്‍കാമെന്നും പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് ചെങ്ങന്നൂര്‍, കവിയൂര്‍, തിരുവല്ല, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആളുകളില്‍ നിന്ന് ആറു മുതല്‍ എഴു ലക്ഷം രൂപ വരെ … Continue reading "വിദേശ ജോലി തട്ടിപ്പ്; മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ അറസ്റ്റില്‍"

READ MORE
പത്തനംതിട്ട: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ഓമല്ലൂര്‍ ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ്(26) കൊല്ലപ്പെട്ട സംഭവത്തില്‍ ഓമല്ലൂര്‍ മലങ്കാവ് കൊച്ചുമുരുപ്പേല്‍ സാംകുട്ടി(34), സഹോദരന്‍ സാബു എന്നിവരാണ് കീഴടങ്ങിയത്. സാംകുട്ടി പൊലീസ് സ്‌റ്റേഷനിലും സാബു പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് കീഴടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെ ഓമല്ലൂര്‍ പ്രക്കാനം റോഡില്‍ ഊപ്പമണ്‍ ജങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ സാംകുട്ടിയും സാബുവും മഹേഷിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മഹേഷിന്റെ … Continue reading "യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി"
പത്തനംതിട്ട: കുമ്പളാംപൊയ്ക സര്‍വീസ് സഹകരണബാങ്കില്‍ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി. തലച്ചിറ ശാഖയില്‍ 4.31 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരനായ പ്രവീണ്‍ പ്രഭാകര്‍ പത്തനംതിട്ട കോടതി(രണ്ട്)യില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ് പ്രവീണ്‍. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് അടയ്ക്കാനുള്ള പണം ജീവനക്കാരന്‍ കംപ്യൂട്ടറില്‍ കൃത്രിമം കാട്ടി സ്വന്തമാക്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സഹകരണവകുപ്പും ഭരണസമിതിയും നല്‍കിയ … Continue reading "സഹകരണബാങ്കിലെ ക്രമക്കേട്; ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി"
ഊപ്പമണ്‍ ജംഗ്ഷനില്‍വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് അക്രമം നടത്തിയത്.
ഇന്ന് പുലര്‍ച്ചെ മക്കളാണ് മാതാപിതാക്കള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
പത്തനംതിട്ട: അടൂരിലെ ലോഡ്ജില്‍ താമസിച്ച് കാറിലും സ്‌കൂട്ടറിലും കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്ന അഞ്ച് യുവാക്കളെ അടൂര്‍ പോലീസ് പിടികൂടി. ഇലവുംതിട്ട ഒടിയുഴം പുഷ്പമംഗലത്ത് വീട്ടില്‍ കൃഷ്ണലാല്‍(28), അടൂര്‍ നെല്ലിമൂട്ടില്‍പടി ശാലോം ചര്‍ച്ചിനു സമീപം മങ്ങാട്ട് താഴേതില്‍ ജിതിന്‍ രാജ്(29), കുന്നിട ഉഷാഭവനില്‍ ഉമേഷ് കൃഷ്ണന്‍(28), നെടുമണ്‍ കുറ്റിയാപുറത്ത് വീട്ടില്‍ വിഷ്ണു(20), വള്ളിക്കോട് പുത്തന്‍കുരിശ് കല്ലുവിളതെക്കേതില്‍ ജിത്തുകുമാര്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആനയടി സ്വദേശിക്ക് മണക്കാല ഭാഗത്തുവച്ച് … Continue reading "കഞ്ചാവ് വില്‍പന; അഞ്ചംഗ സംഘം അറസ്റ്റില്‍"
പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്നു പണം തട്ടിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര വലിയവീട്ടില്‍ തടത്തില്‍ നിന്നു കാഞ്ഞിരത്തുംമൂട്ടില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന വിജയകൃഷ്ണനാണ്(28) പിടിയിലായത്. ഐഎസ്ആര്‍ഒയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പത്തിയൂര്‍ സ്വദേശി അനുരാഗ് നല്‍കിയ കേസിലാണ് അറസ്റ്റ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. കൂടുതല്‍ പേര്‍ ഇന്നലെ … Continue reading "ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റില്‍"
പത്തനംതിട്ട: സിംഗപ്പൂര്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പൂണെക്കാരി ഒളിസങ്കേതത്തില്‍ നിന്ന് കേരളാ പോലീസിന്റെ പിടിയിലായി. അഞ്ചു വര്‍ഷം മുന്‍പ് മലയാളി യുവാക്കളില്‍ നിന്ന് 39.20 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പൂണെക്കാരിയായ നീലം അരുണ്‍കുമാര്‍ ഉപാധ്യായ(39)യെ ആണ് ഇന്നലെ അവരുടെ ഒളിസങ്കേതത്തില്‍ നിന്ന് കേരളാ പോലീസ് പിടികൂടിയത്. വിമാനത്താവളത്തിലും മജിസ്‌ട്രേറ്റിന് മുന്നിലും അക്രമാസക്തയായിട്ടും അവശത അനുഭവിച്ച് കുഴഞ്ഞു വീണിട്ടും ഫലമുണ്ടായില്ല. നീലത്തിനെ റിമാന്‍ഡ്് ചെയ്തു. അടൂര്‍ തെങ്ങുംതാര വിനായകയില്‍ … Continue reading "സിംഗപ്പൂര്‍ ജോലി തട്ടിപ്പ്; മുങ്ങി നടന്ന യുവതി പിടിയില്‍"

LIVE NEWS - ONLINE

 • 1
  7 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  9 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  10 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  13 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  14 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  15 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  15 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  17 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  17 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍