Monday, September 24th, 2018

പത്തനംതിട്ട: കൊടുമണ്‍ ഇടത്തിട്ട മംഗലംകുന്ന് ഭാഗത്തുള്ള ബുദ്ധ പഗോഡയിലെ ശ്രീബുദ്ധന്റെ പ്രതിമ തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഇടത്തിട്ട ഐക്കരേത്ത് വിഷ്ണുഭവനില്‍ വിഷ്ണുവിനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡിഎച്ച്ആര്‍എമ്മിന്റെ ആരാധനാ കേന്ദ്രത്തിലാണ് അക്രമം ഉണ്ടായത്. പ്രതിക്ക് സംഘടനാ പ്രവര്‍ത്തകരുമായുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

READ MORE
ആലപ്പുഴ/പത്തനംതിട്ട: ബ്രിട്ടനിലെ ബോള്‍ട്ടനില്‍നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രക്ക് പോയ സഹോദരിമാരുടെ മക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍(19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ്(15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ ബോട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്‍ തിരുവല്ല സ്വദേശികളാണ്. സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ച്ച വിയന്നയില്‍ വിനോദയാത്രക്ക് വിയന്നയിപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം … Continue reading "സഹോദരിമാരുടെ മക്കള്‍ വിയന്നയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു"
റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
പത്തനംതിട്ട: തണ്ണിത്തോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകനെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജ്യോതികൃഷ്ണനെ കയ്യേറ്റം ചെയ്തതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്ലാച്ചേരില്‍ കൃഷ്ണരാജ്(21), മേടപ്പാറ മാമ്മൂട്ടില്‍ രതീഷ്(22) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ രാത്രികാല പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ജേ്യാതികൃഷ്ണന്‍ ഭക്ഷണം വാങ്ങുന്നതിന കടയില്‍ എത്തിയതായിരുന്നു. മൊബൈല്‍ ഫോണില്‍ വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങുമ്പോള്‍ തങ്ങളുടെ ചിത്രം പകര്‍ത്തുകയാണെന്ന് ആരോപിച്ച് … Continue reading "വനപാലകനെ കയ്യേറ്റം ചെയ്തതിന് രണ്ടു പേര്‍ അറസ്റ്റില്‍"
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങ
പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴകാരണം സംഭരിണിയിലേക്ക് നീരൊഴുക്ക് കുടി വരുന്നുണ്ട്. അത്‌കൊണ്ട് തന്നെ പമ്പയിലും കക്കാട്ട ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആലുവയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

LIVE NEWS - ONLINE

 • 1
  3 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  5 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  6 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  10 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  10 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  11 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  12 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു