Monday, November 19th, 2018
പന്തളം: നഗരസഭാ പ്രദേശത്ത് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. പ്ലാസ്റ്റിക് മാനേജ്‌മെന്റ് റൂള്‍ പ്രകാരം 50 മൈക്രോണില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണനം ചെയ്യുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത പിഴ ഈടാക്കുന്നതിനും നടപടിയായി.
പത്തനംതിട്ട: തിരുവല്ലയില്‍ കാണാതായെന്ന് പരാതി ലഭിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നിമിഷങ്ങള്‍ക്കകം പിങ്ക് പൊലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ് വീട്ടില്‍ നിന്നിറങ്ങിപ്പോയത്. സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെ പോലീസിന്റെ വയര്‍ലെസ് സെറ്റിലൂടെ സന്ദേശം അയച്ചു. തുടര്‍ന്ന് 10.30ന് സന്ദേശം ലഭിച്ച പിങ്ക് പോലീസ് എസ്‌ഐ കെപി ഷേര്‍ലി, സിപിഒമാരായ ഷെറീന അഹമ്മദ്, ടി.എന്‍.ദീപ എന്നിവര്‍ കുട്ടിയുടെ ചിത്രം വാട്‌സാപ്പിലൂടെ വരുത്തി നടത്തിയ … Continue reading "സ്‌കൂള്‍ വിദ്യാര്‍ഥിയെ പിങ്ക് പൊലീസ് കണ്ടെത്തി"
പത്തനംതിട്ട: കെ എസ് ആര്‍ ടി സി ജീവനക്കാരെ മര്‍ദിച്ച കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കുന്നന്താനം സ്വദേശികളായ സഹോദരങ്ങള്‍ വിനോജ് തോമസ്(30), വിബിന്‍ തോമസ്(32), വിന്‍സ് തോമസ്, തുകലശ്ശേരി സ്വദേശി പ്രമോദ്(40) എന്നിവരാണ് അറസ്റ്റിലായത്. ദീപാവലി നാളില്‍ കുരിശുകവലക്ക് സമീപം മൂന്നുമണിയോടെയാണ് സംഭവം. വാഹനം ഓവര്‍ടേക്ക് ചെയ്തതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്.
പത്തനംതിട്ട: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചെറിയനാട് കൊല്ലകടവ് വലിയകിഴക്കേതില്‍ അനൂപ്(23), ഒത്താശ ചെയ്തതിനു എണ്ണയ്ക്കാട് പെരിയിലപ്പുറത്ത് ലേഖഭവനില്‍ സുനീഷ് കൃഷ്ണന്‍(32) എന്നിവരെയാണ് കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്്തത്. കീഴ്‌വായ്പൂര് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇയാള്‍ക്കുനേരെ കസേരയും തേങ്ങയും പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു.
പ്രതിഷേധക്കാരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.
സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

LIVE NEWS - ONLINE

 • 1
  19 mins ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 2
  3 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 3
  6 hours ago

  ശബരിമല കത്തിക്കരുത്

 • 4
  7 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 5
  7 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  7 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  9 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 8
  9 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 9
  9 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍