Friday, April 26th, 2019

      പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിയോഗം വിളിച്ചു ചേര്‍ത്തു. കലക്ടര്‍ അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകു നശീകരണം ഫലപ്രദമാക്കുന്നതിന് കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വെക്കുകയോ മഴവെള്ളം വീഴാത്ത രീതിയില്‍ മാറ്റി സൂക്ഷിക്കുകയോ ചെയ്യണം. … Continue reading "പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം"

READ MORE
പത്തനംതിട്ട: പെട്രോള്‍ പമ്പില്‍ വെച്ചിരുന്ന ബൈക്ക് മോഷണം പോയി. ചിറ്റാര്‍ പന്നിയാര്‍ വാലുപറമ്പില്‍ ഷുഹൈബിന്റെ കെഎല്‍ 62 എ 4490 നമ്പറിലുളള ബജാജ് പള്‍സര്‍ ബൈക്കാണ് മോഷണം പോയത്. 20 ന് ചിറ്റാര്‍ മാര്‍ക്കറ്റ് ജംഷനിലെ പമ്പില്‍നിന്നാണ് മോഷണം പോയത്. ഒരുമാസത്തിനുമുമ്പും ചിറ്റാര്‍ മീന്‍കുഴിയില്‍ നിന്നും ബൈക്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട: ചാത്തമലയില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു. ഇപ്പോള്‍ പാലിയേക്കര ചാത്തമല പാലത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. രണ്ടുമാസംമുമ്പ് ചാത്തമലപാലംമുതല്‍ ചന്തക്കടവ് വരെ ഇതേപോലെ പൈപ്പുകള്‍ പൊട്ടി ജലം പാഴായിരുന്നു. പൗരസമിതി ഇടപെട്ടതിന്റെ ഫലമായി പൈപ്പ്‌പൊട്ടല്‍ അടച്ചിരുന്നു. മുന്നാഴ്ചമുമ്പ് ചാത്തമല പാലത്തിന് സമീപം പൈപ്പ് പൊട്ടി വന്‍തോതില്‍ ജലം പാഴായിരുന്നു. ജപമാല രക്തദാനസേനയുടെ ആഭിമുഖ്യത്തില്‍ ചെറിയ പമ്പ് ഉപയോഗിച്ച് പൊട്ടിയ ഭാഗത്തു നിന്ന് ശുദ്ധജലം ജനങ്ങള്‍ക്ക് വിതരണം ചെയ്തു.
പത്തനംതിട്ട: കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ സ്ത്രീയടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിരുവല്ലകുമ്പഴ സംസ്ഥാന പാതയില്‍ പുന്നലത്തുപടിക്കു സമീപമായിരുന്നു അപകടം. ഈസ്റ്റ് ഇലന്തൂര്‍ പാറമനത്തു ഓലിക്കല്‍ വീട്ടില്‍ ജോണ്‍ കോശിയുടെ കടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. വാഴമുട്ടം സ്വദേശിയുടെ വാഹനമാണ് അപകടം ഉണ്ടാക്കിയത്. ഇയാള്‍ ഭാര്യയും മകനെയും ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ട് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മാരുതി കാറിലും ബൈക്കിലും ഇടിച്ച ശേഷമാണ് കടയ്ക്കുള്ളിലേക്ക് … Continue reading "വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്"
പത്തനംതിട്ട: വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്നയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. കൂടല്‍ പത്തിശ്ശേരിയില്‍ സജ്‌ന മന്‍സിലില്‍ നിസാറുദ്ദീന്‍(47) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.45ന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. ടെലിവിഷന്‍ പൂര്‍ണമായും കത്തിപ്പോയി. നിസാറുദ്ദീന്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഭാര്യ: റംലബീവി. മക്കള്‍: സുനീറ, ഷംസീറ, സജ്‌ന, സഹില.
പത്തനംതിട്ട: പറക്കോട് – വടക്കടത്തുകാവ് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു. വടക്കടത്തുകാവ് ഗവ. വിഎച്ച്എച്ച്എസിനു സമീപവും പരുത്തപ്പാറ ജംഗ്ഷനു സമീപത്തുമാണ് മൂന്നിടത്തായി പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകുന്നത്. വെള്ളം ഒഴുക്കു തുടങ്ങിയിട്ട് ഒരു മാസത്തോളമായതായി നാട്ടുകാര്‍ പറഞ്ഞു. വടക്കടത്തുകാവ്, പരുത്തപ്പാറ പ്രദേശത്ത് ജലക്ഷാമത്താല്‍ ജനം വലയുകയാണ്. ഇതിനിടയിലാണ് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്‌ലൈന്‍ പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി ശാരീരികബന്ധം പുലര്‍ത്തിയശേഷം യുവതിയെ വഞ്ചിച്ചതിന് അടൂര്‍ നഗരസഭാ എല്‍ ഡി എഫ് കൗണ്‍സിലര്‍ക്കെതിരെ അടൂര്‍ പോലീസ് കേസെടുത്തു. അടൂര്‍ സ്വദേശിനിയായ 27 കാരിയുടെ പരാതിപ്രകാരമാണ് നഗരസഭാ കൗണ്‍സിലറും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗവുമായ കെ. മഹേഷ്‌കുമാറിനെതിരെ പോലീസ് കേസെടുത്തത്. അടൂര്‍ സി.ഐ. ടി.മനോജിനാണ് അന്വേഷണച്ചുമതല. സംഭവത്തെത്തുടര്‍ന്ന് കെ. മഹേഷ്‌കുമാറിനെ ഡി.വൈ.എഫ്.ഐ. അടൂര്‍ ഏരിയാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
പന്തളം: പന്തളം തേക്കേക്കരയില്‍ സാമൂഹ്യവിരുദ്ധര്‍ കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചു. മങ്കുഴിവടക്ക് മേനക്കാല ഏലായിലെ നാല് ഏക്കറോളംവരുന്ന പാടശേഖരത്തിലെ മരച്ചീനി, വാഴ, പയര്‍ വര്‍ഗങ്ങള്‍ ചീര, ചേന, തെങ്ങിന്‍തൈകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടിനശിപ്പിച്ചത്. കുളത്തില്‍ മേലേതില്‍ ജോസ്, സുമതിയമ്മ, സുനില്‍, ആമ്പാടിയില്‍ സോമനാഥന്‍, അജിത്ത് എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. കൃഷി നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച കര്‍ഷക സംഘം നേതാക്കളായ ഓമല്ലൂര്‍ ശങ്കരന്‍, ബാബു കോയിക്കലേത്ത് എന്നിവരും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന. … Continue reading "സാമൂഹികവിരുദ്ധര്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചു"

LIVE NEWS - ONLINE

 • 1
  1 hour ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 2
  3 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 3
  4 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 4
  4 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 5
  4 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 6
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 7
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 8
  5 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

 • 9
  6 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു