Saturday, February 23rd, 2019

        റാന്നി: സരിത എസ്.നായര്‍ക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന സംശയത്താല്‍ റാന്നി കോടതിവളപ്പില്‍ വന്‍ പോലീസ് സന്നാഹമൊരുക്കി. പ്രവാസി മലയാളിയില്‍ നിന്ന് സോളാര്‍ പാനല്‍ ഏജന്‍സി നല്‍കാമെന്നുപറഞ്ഞ് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഹാജരാകാനാണ് സരിത എത്തിയത്. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനെതിരെ സരിത ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സരിതയെത്തുമ്പോള്‍ പ്രതിഷേധമുണ്ടാകാനിടയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് മുന്‍കരുതല്‍ എടുത്തത്. റാന്നി സിഐ ജെ ഉമേഷ് കുമാര്‍, എസ്‌ഐ ലാല്‍ സി ബേബി എന്നിവരുടെ നേതൃത്വത്തില്‍ … Continue reading "വന്‍ പോലീസ് സന്നാഹത്തോടെ സരിതയത്തി"

READ MORE
    പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പത്ത് ദിവസത്തെ ഉല്‍സവത്തിന് ഏപ്രില്‍ നാലിന് തുടക്കമാവും. ഉല്‍സവം പ്രമാണിച്ച് ഏപ്രില്‍ മൂന്നിന് വൈകിട്ട് 5.30ന് അയ്യപ്പ ക്ഷേത്രനട തുറക്കും. അന്നു വൈകിട്ട് തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ ശുദ്ധി ക്രിയകള്‍ നടക്കും. പ്രാസാദ ശുദ്ധിയാണ് അന്നു നടക്കുക. പിറ്റേദിവസം ബിംബശുദ്ധിക്രിയയും നടക്കും ഏപ്രില്‍ മൂന്നു മുതല്‍ 12 വരെ വൈകിട്ട് മുളപൂജയും ഉണ്ട്. ഏപ്രില്‍ നാലിന് രാവിലെ 10.15നും 10.30നും മധ്യേ തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. … Continue reading "ശബരിമലയില്‍ ഇനി ഉല്‍സവ നാളുകള്‍"
അടൂര്‍ : അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയിലുള്ള ചെറുകിട ജലസേചന ഓഫിസില്‍ നിന്നു പമ്പ് സെറ്റ് മോഷണം പോയ കേസില്‍ ഇതേ ഓഫിസിലെ താത്കാലിക പമ്പ് ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തു. അറുകാലിക്കല്‍ പടിഞ്ഞാറ് കരമാലേത്ത്‌വീട്ടില്‍ സത്യന്‍ കുമാരന്‍ ചെട്ടിയാരാണ് (44) അറസ്റ്റിലായത്. കേസില്‍ ഇനി മൂന്നു പേര്‍ കൂടി അറസ്റ്റിലാകാന്‍ ഉണ്ട്. കഴിഞ്ഞ 21ന് രാത്രിയിലാണ് ചെറുകിട ജലസേചന വകുപ്പ് ഓഫിസിലെ സ്‌റ്റോര്‍റൂം കുത്തിത്തുറന്ന് മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന മൂന്നു പമ്പ് സെറ്റുകള്‍ മോഷ്ടിച്ചത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ … Continue reading "പമ്പ് സെറ്റ് മോഷണം : താത്കാലിക ജീവനക്കാരനെ അറസ്റ്റില്‍"
        പത്തനംതിട്ട: പരീക്ഷകളില്‍ കോപ്പിയടി തടയുന്നതിനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം. പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജിലെ അവസാനഘട്ട ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഘടിപ്പിച്ച കണ്ണട ഉപയോഗിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളത്. കണ്ണിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് കോപ്പിയടി കണ്ടെത്തുക. മുസലിയാര്‍ കോളജിലെ ഹഷിം എ. സലിം, അജോ കെ. രാജു, ജിന്‍സി സാം, എസ്. കാവ്യദര്‍ശന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. … Continue reading "കോപ്പിയടി തടയാനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം"
പന്തളം: പാടത്ത് തള്ളിയ കക്കൂസ് മാലിന്യം അച്ചന്‍ കോവിലാറിലേക്ക് ഒഴുക്കിയതായി പരാതി. തിങ്കളാഴ്ച മുതലാണ് ആറ്റിലെ വെള്ളത്തിനു നിറവ്യത്യാസം കണ്ടു തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. ആറ്റില്‍ ഇറങ്ങി കുളിച്ചവരുടെ ശരീരം ചൊറിഞ്ഞു തടിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കടയ്ക്കാട് വലിയ തോടു വഴി കക്കൂസ് മാലിന്യം ആറ്റിലേക്ക് ഒഴുകിയെത്തുന്നതു കണ്ടെത്തിയതെന്ന് വാര്‍ഡ് അംഗം എസ്. അനില്‍ കുമാര്‍ പറഞ്ഞു. തോടിനു സമീപമുള്ള പാടത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനു ശേഷം പെയ്ത … Continue reading "കക്കൂസ് മാലിന്യം അച്ചന്‍ കോവിലാറിലേക്ക് ഒഴികിയെത്തിയതായി പരാതി"
      പത്തനംതിട്ട : വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ കുടിവെള്ളം വാങ്ങുന്നവര്‍ക്ക് തീവില നല്‍കേണ്ടിവരുന്നതായി പരാതി. താഴ്ന്ന പ്രദേശങ്ങളില്‍ കിണര്‍ കുത്തി അതില്‍നിന്നും വെള്ളം പമ്പ് ചെയ്താണ് വാഹനങ്ങളിലെ ടാങ്കുകളില്‍ നിറയ്ക്കുന്നത്. ഇത് പിന്നീട് വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളത്തിന് കുടിവെള്ളത്തിനു വേണ്ട ഒരു ഗുണനിലവാരവും ഇല്ല എന്നതാണ് സത്യം.
കോഴഞ്ചേരി: യുഡിഎഫ് കോഴഞ്ചേരി പഞ്ചായത്തിലെ ബൂത്ത് കണ്‍െവന്‍ഷനുകള്‍ ആരംഭിച്ചു. കീഴുകരയില്‍ ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ്, മേപ്പുകരയില്‍ യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ അഡ്വ. ജോണ്‍ ഫിലിപ്പോസ്, ഇലവിന്‍ചുവട്ടില്‍ മണ്ഡലം ചെയര്‍മാന്‍ ബിനു സഖറിയ എന്നിവര്‍ ചേര്‍ന്ന് യുഡിഎഫ് കണ്‍െവന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശനിയാഴ്ച 9ന് പൊയ്യാനില്‍ ബില്‍ഡിങ്‌സില്‍ അഡ്വ. കെ ശിവദാസന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
      പന്തളം: ബിവറേജസ് കോര്‍പറേഷന്റെ പന്തളം കുളനടയില്‍ പ്രവര്‍ത്തിക്കുന്ന വില്പനശാലയില്‍ തീപിടിത്തം. ഇന്നു രാവിലെ എട്ടോടെയാണു സംഭവം. ടിബി ജംഗ്ഷനിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വില്പനശാലയിലാണ് അഗ്നിബാധയുണ്ടായത്. രാവിലെ ജീവനക്കാര്‍ കട തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അകത്തുനിന്നു പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ പന്തളം പോലീസില്‍ വിവരം അറിയിക്കുകയും അടൂര്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ബിയര്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒട്ടേറെ ബിയര്‍കുപ്പികള്‍ നശിച്ചു. ഫയര്‍ഫോഴ്‌സ് സമയത്ത് എത്തിയത്കാരണം വലിയൊരു ദുരന്തം ഒഴിവായി.

LIVE NEWS - ONLINE

 • 1
  8 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  9 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  11 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  12 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  14 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  16 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  16 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം