Wednesday, January 16th, 2019

പത്തനംതിട്ട: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. വാഴമുട്ടം ഈസ്റ്റ് ഷാജി സദനത്തില്‍ സന്തോഷിന്റെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. രാവിലെ ഏട്ടോടെ വീട് പൂട്ടി സന്തോഷിന്റെ ഭാര്യയും കുട്ടികളും സഹോദരിയും ക്ഷേത്രത്തിലേക്ക് പോയിരുന്നു. വീട്ടുടമ സന്തോഷ് സമീപത്തുള്ള വയലില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒന്നരയോടെ ശക്തമായ സ്‌ഫോടന ശബ്ദത്തിന്റെ പ്രകമ്പനത്തില്‍ സമീപ വീടുകള്‍ക്കും കുലുക്കം അനുഭവപ്പെട്ടു. ഭൂമി കുലുക്കമാണെന്ന്് കരുതി വീടുകളില്‍ നിന്ന് പരിഭ്രാന്തരായ ആള്‍ക്കാര്‍ പുറത്തേക്ക് … Continue reading "സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു"

READ MORE
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ട്രോളിപാത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ട്രോളിപാത്ത് സജ്ജമായതോടെ രോഗികളെ ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് മഴയും വെയിലുമേല്‍ക്കാതെ സുഗമമായി എത്തിക്കാം. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപയില്‍ 31,69,000 രൂപ ചെലവഴിച്ചാണ് ആശുപത്രിയില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എ.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുഗന്ധ സുകുമാരന്‍, കെ.ജാസിംകുട്ടി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ … Continue reading "ജനറല്‍ ആശുപത്രിയില്‍ ട്രോളിപാത്ത് പ്രവര്‍ത്തനം ആരംഭിച്ചു"
പത്തനംതിട്ട: കക്കാട് പാലത്തിനു സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി രണ്ട് പേര്‍ക്കു പരുക്ക്. ബൈക്ക് യാത്രക്കാരന്‍ അള്ളുങ്കല്‍ കാറ്റാടിയില്‍ ഷാജി (45), സ്‌കൂള്‍ വിദ്യാര്‍ഥി കോട്ടമണ്‍പാറ കാലായില്‍ ബിനുവിന്റെ മകന്‍ എമിന്‍ (ആറ്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
പത്തനംതിട്ട : ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുമ്പില്‍ തമ്പടിച്ചിരുന്ന സാമൂഹിക വിരുദ്ധരെ പിടികൂടുവാനായി നാട്ടുകാര്‍ രംഗത്തെത്തി. നാട്ടുകാരുടെ ഇടപെടലും പോലീസ് പട്രോളിംഗ് മൂലം സാമൂഹിക വിരുദ്ധര്‍ സ്‌കൂളിന് മുന്നില്‍ നിന്ന് ചായപ്പുന്നയ്ക്കലെ പട്ടികജാതി ശ്മശാനം താവളമാക്കി. കഴിഞ്ഞ ദിവസം ഇലന്തൂരില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് പോലീസ് കുഴിക്കാല – ഇലന്തൂര്‍ റൂട്ടില്‍ പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സാമൂഹിക വിരുദ്ധര്‍ കൂട്ടത്തോടെ സ്‌കൂളിന് മുമ്പില്‍ നിന്നും ശ്മശാനത്തിലേക്ക് താവളമാക്കിയിരിക്കുന്നത്. ഇലന്തൂരിലോ സമീപ പ്രദേശങ്ങളിലോ സാമൂഹ്യവിരുദ്ധശല്യമോ … Continue reading "സാമൂഹികവിരുദ്ധര്‍ ശ്മശാനത്തിലേക്ക് താവളമാക്കി"
പത്തനംതിട്ട: ആറന്മുളയില്‍ നടക്കുന്ന സമരത്തിന് മതത്തിന്റെ ലേബല്‍നല്‍കാന്‍ ചിലര്‍ നടത്തുന്ന ശ്രമം ശരിയല്ലെന്ന് മാത്യു ടി. തോമസ്.എം.എല്‍.എ. ചില മതസമ്മേളനവേദികളില്‍നിന്ന് നടത്തിയ പ്രഖ്യാപനം ആ വഴിക്കുള്ള നീക്കമാണ്. ഈ സമരത്തെ പ്രത്യേക മതത്തിന്റെയും ജാതിയുടെയും ലേബലുകളില്‍ ഒതുക്കാനുള്ള നീക്കമാണത്. അത്തരക്കാര്‍ ഒന്ന് ഓര്‍ക്കുന്നതു നന്നായിരിക്കും. ജലത്തിന് മതവും ജാതിയും ഇല്ലെന്നും ജലം ജാതിക്കും മതത്തിനും അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മല്ലപ്പള്ളി: ചുങ്കപ്പാറ കേന്ദ്രമായി ജില്ലാ പ്രവാസിഹരിത ലേബര്‍ കോണ്‍ട്രാക്ടിംഗ് സഹകരണസംഘം പിടി 252 പ്രവര്‍ത്തനം ആരംഭിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നിസാര്‍ നൂര്‍മഹല്‍ , നജീബ് കൊല്ലംപറമ്പില്‍ ചുങ്കപ്പാറ, ബഷീര്‍ എമ്പ്രയില്‍ അടൂര്‍, സലിം സിഎച്ച്് പെരുമ്പെട്ടി, ഇല്യാസ് വായ്പൂര്‍ , അന്‍ബല്‍നാമോള്‍ , കാസിംബീവി, ഫാസിലാ, രാജേഷ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങളെ പ്രവാസി ലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഇല്യാസ് വായ്പൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നജീബ് കൊല്ലംപറമ്പില്‍, ഇബ്രാഹിംകുട്ടി … Continue reading "കോണ്‍ട്രാക്ടിംഗ് സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചു"
കൊടുമണ്‍ : അമിത വേഗത്തില്‍ വന്ന ബസിന്റെ വാതില്‍ തട്ടി ജംക്ഷനിലെ വ്യാപാരി ആര്‍ അശോകന് പരുക്ക്. മറ്റൊരു ബസിനെ മറികടന്ന് അമിതവേഗത്തില്‍ വന്ന ബസ് നിര്‍ത്തി ആളെ ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ കടയുടെ മുന്നില്‍ നിന്നിരുന്ന അശോകന്റെ ശരീരത്തിലേക്ക് വാതില്‍ തട്ടുകയായിരുന്നു. ശ്രദ്ധയില്ലാതെ ക്ലീനര്‍ വാതില്‍ തുറന്നതാണ് വ്യാപാരിയുടെ ശരീരത്തില്‍ ഇടിക്കാന്‍ കാരണം. തോളെല്ലിന് മുറിവേറ്റിട്ടുണ്ട്. അശോകനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സയ്ക്കു ശേഷം വിട്ടയച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പൊലീസില്‍ … Continue reading "അമിത വേഗത്തില്‍ വന്ന ബസിന്റെ വാതില്‍ തട്ടി വ്യാപാരിക്ക് പരുക്ക്"
പത്തനംതിട്ട: എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബഞ്ചമിന്‍ ജോസ് ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗം രതീഷ് പീറ്റര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഇസ്മയില്‍, എഎസ് ഷമിന്‍, വിഷ്ണു തമ്പി എന്നിവര്‍ക്കാണ് പരുക്കേറ്റത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ചുമത്തിയ കള്ളകേസുകള്‍ പിന്‍വലിക്കുക, അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. … Continue reading "സംഘര്‍ഷം, അഞ്ചു പേര്‍ക്ക് പരുക്ക്"

LIVE NEWS - ONLINE

 • 1
  10 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  12 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  13 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  15 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  15 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  15 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  19 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  20 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  20 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി