Thursday, February 21st, 2019

പത്തനംതിട്ട: പെട്രോള്‍ പമ്പില്‍ വെച്ചിരുന്ന ബൈക്ക് മോഷണം പോയി. ചിറ്റാര്‍ പന്നിയാര്‍ വാലുപറമ്പില്‍ ഷുഹൈബിന്റെ കെഎല്‍ 62 എ 4490 നമ്പറിലുളള ബജാജ് പള്‍സര്‍ ബൈക്കാണ് മോഷണം പോയത്. 20 ന് ചിറ്റാര്‍ മാര്‍ക്കറ്റ് ജംഷനിലെ പമ്പില്‍നിന്നാണ് മോഷണം പോയത്. ഒരുമാസത്തിനുമുമ്പും ചിറ്റാര്‍ മീന്‍കുഴിയില്‍ നിന്നും ബൈക്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

READ MORE
പത്തനംതിട്ട: വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്നയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. കൂടല്‍ പത്തിശ്ശേരിയില്‍ സജ്‌ന മന്‍സിലില്‍ നിസാറുദ്ദീന്‍(47) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.45ന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. ടെലിവിഷന്‍ പൂര്‍ണമായും കത്തിപ്പോയി. നിസാറുദ്ദീന്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഭാര്യ: റംലബീവി. മക്കള്‍: സുനീറ, ഷംസീറ, സജ്‌ന, സഹില.
പത്തനംതിട്ട: പറക്കോട് – വടക്കടത്തുകാവ് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു. വടക്കടത്തുകാവ് ഗവ. വിഎച്ച്എച്ച്എസിനു സമീപവും പരുത്തപ്പാറ ജംഗ്ഷനു സമീപത്തുമാണ് മൂന്നിടത്തായി പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകുന്നത്. വെള്ളം ഒഴുക്കു തുടങ്ങിയിട്ട് ഒരു മാസത്തോളമായതായി നാട്ടുകാര്‍ പറഞ്ഞു. വടക്കടത്തുകാവ്, പരുത്തപ്പാറ പ്രദേശത്ത് ജലക്ഷാമത്താല്‍ ജനം വലയുകയാണ്. ഇതിനിടയിലാണ് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്‌ലൈന്‍ പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി ശാരീരികബന്ധം പുലര്‍ത്തിയശേഷം യുവതിയെ വഞ്ചിച്ചതിന് അടൂര്‍ നഗരസഭാ എല്‍ ഡി എഫ് കൗണ്‍സിലര്‍ക്കെതിരെ അടൂര്‍ പോലീസ് കേസെടുത്തു. അടൂര്‍ സ്വദേശിനിയായ 27 കാരിയുടെ പരാതിപ്രകാരമാണ് നഗരസഭാ കൗണ്‍സിലറും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗവുമായ കെ. മഹേഷ്‌കുമാറിനെതിരെ പോലീസ് കേസെടുത്തത്. അടൂര്‍ സി.ഐ. ടി.മനോജിനാണ് അന്വേഷണച്ചുമതല. സംഭവത്തെത്തുടര്‍ന്ന് കെ. മഹേഷ്‌കുമാറിനെ ഡി.വൈ.എഫ്.ഐ. അടൂര്‍ ഏരിയാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
പന്തളം: പന്തളം തേക്കേക്കരയില്‍ സാമൂഹ്യവിരുദ്ധര്‍ കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചു. മങ്കുഴിവടക്ക് മേനക്കാല ഏലായിലെ നാല് ഏക്കറോളംവരുന്ന പാടശേഖരത്തിലെ മരച്ചീനി, വാഴ, പയര്‍ വര്‍ഗങ്ങള്‍ ചീര, ചേന, തെങ്ങിന്‍തൈകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടിനശിപ്പിച്ചത്. കുളത്തില്‍ മേലേതില്‍ ജോസ്, സുമതിയമ്മ, സുനില്‍, ആമ്പാടിയില്‍ സോമനാഥന്‍, അജിത്ത് എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. കൃഷി നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച കര്‍ഷക സംഘം നേതാക്കളായ ഓമല്ലൂര്‍ ശങ്കരന്‍, ബാബു കോയിക്കലേത്ത് എന്നിവരും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന. … Continue reading "സാമൂഹികവിരുദ്ധര്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചു"
മണ്ണടിത്താഴം: കടമ്പനാട് പഞ്ചായത്തിലെ മണ്ണടിത്താഴത്തുള്ള ഇഷ്ടികച്ചൂളയോടു ചേര്‍ന്ന ഭാഗത്തെ മണ്ണിടിഞ്ഞു വീണ് മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ആര്‍ഡിഒ എം.എ. റഹിം അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒന്‍പതിന് മണ്ണടിത്താഴത്തെ എന്‍ആര്‍പി എന്ന ഇഷ്ടികച്ചൂളയുടെ സമീപത്തെ മണ്ണിടിഞ്ഞാണ് തമിഴ്‌നാട് സ്വദേശികളായ രണ്ടു തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചത്. അപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചാണ് അന്വേഷണം. അപകടം നടന്ന ചൂള പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായാണ് സൂചന. ഒട്ടേറെ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നും പറയുന്നു. കല്ലടയാറിന്റെ സ്ഥലം വരെ കയ്യേറിയാണ് … Continue reading "മണ്ണിടിഞ്ഞു വീണ് മരണം; അന്വേഷണം തുടങ്ങി"
റാന്നി: കാട്ടുപന്നി ശല്യം കര്‍ഷകരെ ആശങ്കയിലാക്കുന്നു. റാന്നി താലൂക്കിലെ മിക്ക പ്രദേശങ്ങളിലെ കൃഷികളും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിലാണ്. ആന, കാട്ടുപന്നി, കുരങ്ങ് എന്നിവ മലയോര കര്‍ഷകന് എന്നും ഭീഷണിയാണ്. ഇതില്‍ കാട്ടാന വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലേ കാണുന്നുളളു. എന്നാല്‍ കുരങ്ങും കാട്ടുപന്നിയും മിക്ക പ്രദേശങ്ങളിലും കൃഷികള്‍ക്ക് ഭീഷണിയാകുന്നു. റാന്നി പഞ്ചായത്തിലെ കാര്‍ഷിക മേഖലയായ പുതുശേരിമലയില്‍ ഇപ്പോള്‍ കൃഷിയേയില്ല. പെരുനാട്, വടശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളുടെ മിക്ക ഭാഗങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച … Continue reading "കാട്ടുപന്നി ശല്യം കര്‍ഷകരെ ആശങ്കയിലാക്കുന്നു"
  പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പത്തനംതിട്ട ഡിസിസി അംഗം വര്‍ഗീസ് ഫിലിപ്പ് മോനായിയെ ഡിസിസിയില്‍ നിന്നു പുറത്താക്കി. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പീലിപ്പോസ് തോമസിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് അയിരൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തെ അറിയിച്ചിരുന്നു. പീലിപ്പോസ് തോമസിനു വേണ്ടി മോനായി വീടുകള്‍ കയറി പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് മോനായിയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.  

LIVE NEWS - ONLINE

 • 1
  7 hours ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  8 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  10 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  13 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  15 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  15 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  15 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  15 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍