Saturday, February 23rd, 2019

പത്തനംതിട്ട: കുട്ടി മോഷ്ടാക്കള്‍ പ്രധാന കണ്ണികളായ വന്‍ ബൈക്ക് മോഷണസംഘം പോലീസ് പിടിയിലായി. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. വള്ളിക്കോട് കാലായില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പുനലൂര്‍ വിളക്കുവെട്ടം കമലാലയത്തില്‍ ബിനീഷ് (18), പത്തനംതിട്ട ആനപ്പാറ നവാസ് മന്‍സിലില്‍ (ആസാദ് മന്‍സില്‍) നവാഫ് ഷെറീഫ് (23), പത്തനംതിട്ട തോന്ന്യാമല കൊടുങ്കാംമണ്ണില്‍ വീട്ടില്‍ നിയാസ് (21) എന്നിവരാണ് പി ടിയിലായത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് നൈറ്റ് പട്രോളിംഗിനിടെ പത്തനംതിട്ട … Continue reading "മോഷണ സംഘം പിടിയില്‍"

READ MORE
തിരുവല്ല : മണല്‍ കടത്തുന്നതിനിടെ ഓതറ പള്ളിയോട സേവാസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച മണല്‍ ലോറിയും പെട്ടി ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഓതറ പള്ളിയോട കടവില്‍ നിന്ന് മണല്‍ കയറ്റുന്നതായി വിവരം ലഭിച്ച ഓതറ പള്ളിയോട സമിതി പ്രവര്‍ത്തകര്‍ വിവരം പോലീസില്‍ അറിയിച്ചു. ലോറിയും പെട്ടി ഓട്ടോയും കൊണ്ടുപോകാനാവില്ലെന്ന് മനസിലാക്കിയതോടെ മണല്‍ കടത്തുകാര്‍ ഭീഷണി മുഴക്കിയെങ്കിലും തര്‍ക്കത്തിന് മുതിരാതെ പോലീസ് എത്തുമെന്ന് വിവരം ലഭിച്ച മണല്‍ കടത്തുകാര്‍ ഓടി രക്ഷപ്പെടുകയും ലോറിയും പെട്ടി ഓട്ടോയും … Continue reading "ലോറിയും പെട്ടി ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു"
      പത്തനംതിട്ട: ടിപ്പര്‍ ലോറി പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തെങ്ങുംകാവിനു സമീപം വര്‍ക്‌ഷോപ്പു നടത്തുന്ന ജോഷ്വാ (60) ആണ് മരിച്ചത്. രാവിലെ 9.20ന് കോന്നി പൂങ്കാവ് റോഡില്‍ ആനക്കടവിനു സമീപമായിരുന്നു അപകടം. കോന്നിയിലേക്കു വരുകയായിരുന്ന ജോഷ്വായുടെ സ്‌കൂട്ടറില്‍ ഇടിച്ച ലോറി ജോഷ്വായുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. കോന്നി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
          പത്തനംതിട്ട: ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഉറച്ചനിലപാടുമായി വി.ഡി സതീശന്‍. പൂട്ടിക്കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. അങ്ങനെയുള്ള ബാറുകള്‍ അടച്ചുപൂട്ടണണമെന്നും സതീശന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ നയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നത് ശരിയാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ട സമയമായി. ഒരാള്‍ മദ്യവിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗവുമാണെന്ന പ്രചാരണം ശരിയല്ലെന്നും സതീശന്‍ … Continue reading "നിലവാരമുള്ള ബാറുകള്‍ പ്രവര്‍ത്തിപ്പിക്കണം: വി.ഡി സതീശന്‍"
പത്തനംതിട്ട: ആറന്മുളയില്‍ നികത്തിയ നെല്‍പ്പാടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍. വിമാനത്താവള വിരുദ്ധ സമരത്തിന്റെ എഴുപത്തിഒന്‍പതാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. ആറന്മുളയില്‍ നടക്കുന്നത് പ്രകൃതി സംരക്ഷണ സമരമാണ്. പ്രകൃതി മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ചരാചരങ്ങള്‍ക്കും വേണ്ടിയാണ്. വരട്ടാര്‍ പുനരുദ്ധരിക്കണമെന്ന് പ്രസംഗിക്കുന്ന പി.ജെ. കുര്യന്‍ പമ്പാ നദിയുടെ പോഷക തോടുകളും തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്തണമെന്ന് പറയുന്നു. സത്യമേവ ജയതേ എന്ന് എഴുതി വച്ചിരിക്കുന്ന പാര്‍ലമെന്റില്‍ അസത്യത്തിനായി നിലനില്‍ക്കുകയാണ് പി.ജെ. … Continue reading "നികത്തിയ നെല്‍പ്പാടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കണം: കുമ്മനം"
      പത്തനംതിട്ട: നഗരത്തില്‍ സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഷീ ഓട്ടോ അടുത്ത മാസം തുടങ്ങുന്നതിനുള്ള നടപടികള്‍ തുടങ്ങി. തിരുവനന്തപുരത്തെ ഷീ ടാക്‌സി മാതൃകയിലാണ് ഇത് തുടങ്ങുന്നത്. ഇതിനായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളില്‍ നിന്നു നഗരസഭ അപേക്ഷ ക്ഷണിച്ചു. ഓട്ടോ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസന്‍സുള്ള, നഗരസഭയുടെ പരിധിയിലുള്ള വനിതകള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ പറ്റൂ. ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം അഞ്ച് അപേക്ഷകള്‍ നഗരസഭയില്‍ ലഭിച്ചു. യാത്രയ്ക്കിടെ സ്ത്രീകള്‍ക്കു നേരെ … Continue reading "ഇനി ഷീ ഓട്ടോയും"
      പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിയോഗം വിളിച്ചു ചേര്‍ത്തു. കലക്ടര്‍ അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകു നശീകരണം ഫലപ്രദമാക്കുന്നതിന് കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വെക്കുകയോ മഴവെള്ളം വീഴാത്ത രീതിയില്‍ മാറ്റി സൂക്ഷിക്കുകയോ ചെയ്യണം. … Continue reading "പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം"
പത്തനംതിട്ട: റാന്നി വനംവകുപ്പ് ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ചില്‍ അവശനിലയില്‍ കണ്ടെത്തിയ ആനയെ മയക്കുവെടിവച്ച് ചികിത്സ നല്‍കി. പന്നികുന്ന് വനത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കൊമ്പനാനയ്ക്കാണ് മയക്കുവെടിവച്ച് വനം വകുപ്പ് ചികിത്സ നല്‍കിയത്. ചികിത്സ നല്‍കിയ ശേഷം കാട്ടിലേക്ക് അയച്ച ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും വനം വകുപ്പ് നിയോഗിച്ചു. കഴിഞ്ഞ ദിവസം വേലുത്തോട് കരിതൂക്ക്മണ്ണില്‍ അവശനിലയില്‍ കണ്ടെത്തിയ മോഴയാന ചരിഞ്ഞതോടെയാണ് വനം വകുപ്പ് കൊമ്പനാനയെ മയക്കുവെടിവച്ച് ചികിത്സ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഗ്രൂഡിക്കല്‍ റേഞ്ചിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ … Continue reading "അവശനിലയില്‍ കണ്ടെത്തിയ കാട്ടാനക്ക് ചികിത്സ നല്‍കി വിട്ടയച്ചു"

LIVE NEWS - ONLINE

 • 1
  11 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  12 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  14 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  16 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  17 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  18 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  19 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  20 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  21 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം