Monday, September 24th, 2018

റാന്നി: നൂറുകണക്കിനു നിക്ഷേപകരെ കബളിപ്പിച്ചു പണവുമായി ചിട്ടി കമ്പനി ഉടമ ലക്ഷങ്ങളുമായി മുങ്ങിയതായി പരാതി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി 13 ശാഖകള്‍ പ്രവര്‍ത്തിക്കെന്നന്ന് അവകാശപ്പെട്ട മുല്ലയ്ക്കല്‍ ചിറ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ റാന്നി ശാഖയാണു നിക്ഷേപകര്‍ അറിയാതെ പൂട്ടിയത്. റാന്നിയില്‍ പ്രവര്‍ത്തിച്ച ശാഖയില്‍ മാസച്ചിട്ടിയില്‍ ചേര്‍ന്നവര്‍ക്കു നല്‍കിയ രേഖയില്‍ ആന്റണി കോശി, കുറ്റൂര്‍ പി.ഒ, തിരുവല്ല എന്നാണ് മാനേജിംഗ് ഡയറക്ടറുടേതായി പേരു നല്‍കിയിട്ടുള്ളത്. കുറ്റൂരിലേത് ആന്റണിയുടെ ഭാര്യവീടാണെന്നും പറയുന്നു. എന്നാല്‍ ഇദ്ദേഹം കുറ്റൂരില്‍ വാടകയ്ക്കു താമസിച്ചിരുന്നതായും … Continue reading "ചിട്ടി കമ്പനി ഉടമ ലക്ഷങ്ങളുമായി മുങ്ങി"

READ MORE
പത്തനം തിട്ട: ഇട്ടിയപ്പാറയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ശബരിമല ഇടത്താവളത്തിനു ഭരണാനുമതി നിഷേധിച്ച പൊതുമരാമത്ത് വകുപ്പിന്റെയും സര്‍ക്കാരിന്റെയും നടപടി അയ്യപ്പ•ാരോടുള്ള വെല്ലുവിളിയാണെന്നു തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ പരിഷത് ആരോപിച്ചു. റാന്നിയിലെത്തുന്ന അയ്യപ്പ•ാര്‍ക്ക് വിശ്രമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റുന്നതിനും ആധുനിക സൗകര്യങ്ങളോടെയുള്ള ഇടത്താവളമാണു ലക്ഷ്യമിട്ടിരുന്നത്. ചീഫ് ടെകിനിക്കല്‍ എക്‌സാമിനര്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അനുമതി നിഷേധിക്കുന്നത് അനീതിയാണെന്നു യോഗം ചൂണ്ടിക്കട്ടി. പ്രസിഡന്റ് പി എന്‍ നീല കണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട: എന്‍ജിന്‍ ഓഫായ കെ.എസ്.ആര്‍.ടി.സി. ബസ് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശു പത്രികളില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍നിന്ന് മുണ്ടക്കയത്തേക്ക് പോയ ടൗണ്‍ ടു ടൗണ്‍ ബസ് മണ്ണാരക്കുളഞ്ഞി ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോള്‍ എന്‍ജിന്‍ ഓഫായി. തുടര്‍ന്ന് തള്ളിനീക്കി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
പത്തനംതിട്ട: ഉളനാട്ടില്‍ സംഘര്‍ഷം തുടരുന്നു. ഡി വൈ എഫ് ഐ-സംഘ് പരിവാര്‍ സംഘടനകള്‍ തമ്മിലാണ് ിവിടെ സംഘര്‍ഷം അരങ്ങേറിയത്. സി.പി.എം ഉളനാട് ലോക്കല്‍ സെക്രട്ടറി ജീവരാജ് താമസിക്കുന്ന വാടക വീട് തകര്‍ത്തു. മാന്തുക ഞെട്ടൂര്‍ ആലേക്കുംമണ്ണില്‍ കിളന്നമണ്ണില്‍ എന്ന വാടകവീടാണ് തകര്‍ത്തത്.വീട്ടില്‍ജീവരാജ് ഉണ്ടായിരുന്നില്ല. മകന്‍ നിധീഷ്‌രാജ് കഴിഞ്ഞദിവസമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടുകൂടിയാണ് അക്രമം അരങ്ങേറിയത്. ജീവരാജിന്റെ ഭാര്യ ഷൈലജ, മകള്‍ രേഷ്മ രാജ് എന്നിവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മുറ്റത്ത് കാല്‍പ്പെരുമാറ്റവും വളര്‍ത്തുനായയുടെ … Continue reading "ഉളനാട്ടില്‍ സംഘര്‍ഷം; വീട് തകര്‍ത്തു"
പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പന്തളം കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന തീര്‍ഥാടന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പന്തളം പഞ്ചായത്തിനു 15 ലക്ഷം രൂപയും കുളനട പഞ്ചായത്തിനു പത്തു ലക്ഷം രൂപയും അനുവദിക്കും. എംപി, എംഎല്‍എ എന്നിവരുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു പ്രവര്‍ത്തന പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരും … Continue reading "ശബരിമല മാസ്റ്റര്‍പ്ലാനില്‍ പന്തളം ഉള്‍പ്പെടുത്തും : മന്ത്രി് ശിവകുമാര്‍"
റാന്നി : ഗള്‍ഫില്‍ നിന്ന് ഒരു മാസം മുന്‍പ് നാട്ടിലെത്തിയ യുവാവിന്റെ ജഡം റോഡരികില്‍ കണ്ടെത്തി. വള്ളിയാനി ഓമത്താംകുഴി സ്വദേശി ഡെന്നീസ് രാജന്റെ (33) മൃതദേഹമാണ് വടശേരിക്കര പത്തനംതിട്ട റോഡരികില്‍ കുമ്പളാംപൊയ്ക ജംഗ്ഷന് സമീപം രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
പത്തനംതിട്ട: ഡിവൈഎഫ്‌ഐ ജില്ലയില്‍ അരലക്ഷം കണ്ണുകള്‍ ദാനം ചെയ്യുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി മാത്യു, ജില്ലാ പ്രസിഡന്റ് പി. ആര്‍. പ്രദീപ് എന്നിവര്‍ പറഞ്ഞു. ഒന്‍പതു മുതല്‍ 14 വരെ ജില്ലയില്‍ സ്‌നേഹസന്ദേശ ജാഥ നടത്തി മരണാനന്തരം നേത്രദാനം നടത്താമെന്ന സമ്മതപത്രം ഏറ്റുവാങ്ങും. ഒന്‍പതിന് അഞ്ചു മണിക്ക് പരുമല തിക്കപ്പുഴയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത മുഖ്യാതിഥിയായിരിക്കും. 10ന് ജാഥ പൊടിയാടിയില്‍ … Continue reading "അരലക്ഷം കണ്ണുകള്‍ ദാനം ചെയ്യും: ഡിവൈഎഫ്‌ഐ"
പത്തനംതിട്ട: ശബരിമല മണ്ഡലപൂജ, മകരവിളക്ക് ഉല്‍സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. സന്നിധാനത്തും പരിസരങ്ങളിലും തടസ്സമില്ലാതെ ശുദ്ധജലം വിതരണം ചെയ്യുന്നതിനു പദ്ധതി സജ്ജമായതായി ജല അതോറിറ്റി എകക്കസിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ഷാജഹാന്‍ പറഞ്ഞു. പ്രതിദിനം 1.3 കോടി ലീറ്റര്‍ വെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യും. പമ്പയിലെ ലാബില്‍ ഓരോ മണിക്കൂറിലും വെള്ളത്തിന്റെ … Continue reading "ശബരിമല; ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും"

LIVE NEWS - ONLINE

 • 1
  3 mins ago

  ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി

 • 2
  1 hour ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

 • 3
  1 hour ago

  പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

 • 4
  1 hour ago

  എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

 • 5
  1 hour ago

  കരുത്തോടെ ഇന്ത്യ

 • 6
  2 hours ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 7
  3 hours ago

  ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

 • 8
  19 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 9
  21 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍