Friday, February 22nd, 2019

പത്തനംതിട്ട: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം 107 കാറുകള്‍ പിടിച്ചെടുക്കുകയും പണമിടപാടുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ തുടര്‍ച്ചയായി ഇന്നലെ മുട്ടത്തുകോണത്ത് വന്‍ റെയ്ഡ്. പന്തളത്ത് അമിത പലിശ ഈടാക്കി പണം നല്‍കി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പന്തളം ആലുംമൂട്ടില്‍ സണ്ണി ശ്രീധര്‍ ബന്ധുവീട്ടില്‍ സൂക്ഷിച്ച ഒട്ടേറെ രേഖകള്‍ ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ പിടിച്ചെടുത്തു. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ആസ്തികളുടെ രേഖകളാണ് ഇവ. ജില്ലാ പൊലീസ് … Continue reading "ഓപ്പറേഷന്‍ കുബേര; കോടികളുടെ സ്വത്ത് പിടിച്ചെടുത്തു"

READ MORE
        ചെന്നൈ: ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയ സര്‍ക്കാരിന്റെ നടപടി ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കി. പദ്ധതി പ്രദേശത്ത് നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് ഒരുവിധ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും ജസ്റ്റീസ് ചൊക്കലിംഗം അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കെജിഎസ് ഗ്രൂപ്പിന് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നിയമ വിരുദ്ധമായാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ ലിമിറ്റഡിന് അതിനുള്ള യോഗ്യതയില്ലെന്നും വിമാനത്താവളവുമായി … Continue reading "ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ധാക്കി"
പത്തനംതിട്ട: പടപ്പാട് ശ്രീദേവീ ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവില്‍, തിടപ്പള്ളി, ഓഫിസ് എന്നിവയുടെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മൂന്നു കാണിക്കവഞ്ചികളും തിരുവല്ല-മല്ലപ്പള്ളി റോഡരികിലെ കാണിക്കമണ്ഡപവും പൊളിച്ച് പണം അപഹരിച്ചു. നാലായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. പൂട്ടു തകര്‍ത്തു ശ്രീകോവിലിനുള്ളില്‍ കടന്നെങ്കിലും ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒട്ടേറെ വിളക്കുകളും ഓട്ടുപാത്രങ്ങളും ഓഫിസിലും തിടപ്പള്ളിയിലുമുണ്ടായിരുന്നെങ്കിലും ഇവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. തിടപ്പള്ളിയിലെയും ഓഫിസിലെയും അലമാരകള്‍ കുത്തിത്തുറന്നു സാധനങ്ങള്‍ വാരി പുറത്തിട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. ക്ഷേത്രത്തോടു … Continue reading "ക്ഷേത്രത്തില്‍ മോഷണം"
        പത്തനംതിട്ട: കേന്ദ്രത്തില്‍ ഇന്ന് അധികാരത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുക്കം. ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷം. റാന്നി ടൗണിലും നാട്ടിന്‍പുറങ്ങളിലും പായസം, ലഡു എന്നിവ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സര്‍ക്കാരിനെ സ്വീകരിക്കാനാണ് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങളും നടക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് എന്‍. ഭാസ്‌കരന്‍ അറിയിച്ചു. ബിജെപി വെച്ചൂച്ചിറ പഞ്ചായത്ത് കമ്മിറ്റി ഇന്ന് വിജയദിനമായി ആചരിക്കും. രാവിലെ മുതല്‍ വെച്ചൂച്ചിറ … Continue reading "മോദിയെ സ്വീകരിക്കാന്‍ ലഡുവും പായസവും"
  പത്തനംതിട്ട: ബി.എസ്.എന്‍.എല്‍. ജില്ലയില്‍ 14 ഉപഭോക്തൃസേവനകേന്ദ്രംകൂടി ആരംഭിക്കുന്നു. നിലവില്‍ 15 സേവനകേന്ദ്രമാണുള്ളത്. ഉപഭോക്തൃസേവനരംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബി.എസ്.എന്‍.എല്‍. പുതിയ സെന്ററുകള്‍ക്ക് അനുമതി നല്‍കിയത്. റാന്നി ഡിവിഷനിലെ അയിരൂര്‍, അടൂര്‍ ഡിവിഷനിലെ കുളനട, കൊടുമണ്‍, കിളിവയല്‍, പത്തനംതിട്ട ഡിവിഷനിലെ കൈപ്പട്ടൂര്‍, മലയാലപ്പുഴ, കോഴഞ്ചേരി ഡിവിഷനിലെ ആറ•ുള, വെണ്ണിക്കുളം, എഴുമറ്റൂര്‍, തീയാടിക്കല്‍, തിരുവല്ല ഡിവിഷനിലെ നിരണം, ഓതറ, ചാത്തങ്കരി, കുന്നന്താനം എന്നീ എക്‌സ്‌ചേഞ്ചുകളോടു ചേര്‍ന്നാണ് പുതിയ കസ്റ്റമര്‍ സര്‍വീസ് കൗണ്ടറുകള്‍ ആരംഭിക്കുന്നത്. പുതിയ ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ കണക്ഷനുകള്‍, റീചാര്‍ജ് … Continue reading "14 ബി എസ് എന്‍ എല്‍ ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും"
      പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ വേണ്ടി പൊലീസ് നടത്തിയ പരിശോധനയില്‍ 12 പേര്‍ കുടുങ്ങി. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ക്കെതിരെയും മദ്യലഹരിയില്‍ എഎസ്‌ഐയ്ക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്ന മറ്റൊരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വൈകിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് മദ്യപന്‍ എഎസ്‌ഐയ്ക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.  
പത്തനംതിട്ട: പടയനിപ്പാറയെ ഭീതിയിലാഴ്ത്തി വീണ്ടും ആനയിറങ്ങി. പടയനിപ്പാറ അഞ്ചുമുക്ക് മണിയാര്‍ റോഡിലാണ് കാട്ടാനയിറങ്ങിയത്. അഞ്ചുമുക്ക് വര്‍ഗീസ് കുളത്തിനാലിന്റെ പുരയിടത്തിലെ വാഴയും തെങ്ങും ആന കുത്തിമലര്‍ത്തി റോഡിന് കുറുകെയിട്ടു. ഇതുമൂലം റോഡിലൂടെയുള്ള ഗതാഗതം മൂന്നുമണിക്കൂര്‍ മുടങ്ങി. കാട്ടാനയുടെ നിരന്തരശല്യം തുടങ്ങിയതോടെ പകല്‍ പോലും ഈ വഴി യാത്രചെയ്യാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. രണ്ടാഴ്ചമുമ്പ് മണിയാര്‍ മലങ്കര കത്തോലിക്കാപള്ളിയുടെ സമീപത്തുള്ള തെങ്ങ് ആന പിഴുത് റോഡില്‍ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം മണിയാര്‍ പോലീസ് ക്യാമ്പിന് സമീപവും കാട്ടാനയിറങ്ങിയിരുന്നു. പഴുത്തുവീഴുന്ന ചക്കതിന്നാനാണ് ആന … Continue reading "കാട്ടാന ഭീതിയില്‍ പടയനിപ്പാറ"
പത്തനംതിട്ട: കമ്പിന്റെ തുമ്പത്ത് ടാര്‍ ഉരുക്കിയൊട്ടിച്ച് ജനാലയിലൂടെ വീട്ടിലെ മേശപ്പുറത്തിരുന്ന സ്വര്‍ണ വളയും മൂന്നു മോതിരവും മോഷ്ടിച്ച വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടി പുല്ലമ്പള്ളി മുള്ളംകാട്ടില്‍ വര്‍ഗീസ് മാത്യുവാണ് (ബിജു-46) അറസ്റ്റിലായത്. പുല്ലമ്പള്ളി ചരിവുപറമ്പില്‍ എം. എം. മാത്യുവിന്റെ മകളുടെ വീട്ടില്‍ നിന്നാണ് വളയും മോതിരങ്ങളും മോഷ്ടിച്ചത്. മേശപ്പുറത്തിരുന്ന സ്വര്‍ണാഭരണങ്ങളാണ് വിദഗ്ധമായി കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് സംഭവം. കരിങ്കുറ്റി വടക്കേതില്‍ കെ. എം. സാലിയുടെ വീട്ടില്‍ നിരന്തരം നടന്ന റബര്‍ മോഷണമാണ് ബിജുവിനെ … Continue reading "മോഷ്ടാവ് പിടിയില്‍"

LIVE NEWS - ONLINE

 • 1
  26 mins ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 2
  2 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 3
  4 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 4
  5 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 5
  6 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 6
  7 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 7
  8 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 8
  9 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 9
  9 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി