Wednesday, February 20th, 2019

പത്തനംതിട്ട: ദുരിതാശ്വാസ ക്യാംപിലെ വ്യക്തിഗത ദിവസ ചെലവു തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ഒരാളുടെ ഒരു ദിവസത്തെ ചെലവിനായി 35 രൂപയാണ് അനുവദിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് എല്ലാ റേഷന്‍കടകളിലും 50 കിലോഗ്രാം അരി സൂക്ഷിച്ചു വെക്കുന്നതിന് സിവില്‍ സപ്ലൈസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശചയിച്ചു … Continue reading "ദുരിതാശ്വാസ ക്യാംപിലെ ചെലവു തുക വര്‍ധിപ്പിക്കും: മന്ത്രി അടൂര്‍ പ്രകാശ്"

READ MORE
പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി എത്തിച്ച അരിയില്‍ ചിതല്‍പുറ്റും പുഴുക്കളും. റാന്നി വലിയപറമ്പില്‍പടിക്കലുള്ള സപ്ലൈകോ ഗോഡൗണില്‍ നിന്നും കൊറ്റനാട് എസ്.സി.വി ഹൈസ്‌കൂളിലേക്ക് കൊണ്ടുപോയ അരിയാണ് ചീത്തയായ നിലയില്‍ കണ്ടത്. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനായി ഇന്നലെയാണ് 19 ചാക്ക് അരി ഗോഡൗണില്‍ നിന്നും എടുത്തത്. വാഹനത്തില്‍ ഇത് സ്‌കൂള്‍ മുറ്റത്ത് എത്തിച്ചപ്പോള്‍ അരിച്ചാക്കുകളില്‍ ചിതല്‍പുറ്റ് കാണുകയായിരുന്നു. ചാക്കുകള്‍ വാഹനത്തില്‍ നിന്നും ഇറക്കാതെ തന്നെ ചാക്കു പൊട്ടിച്ചപ്പോഴാണ് ചിതല്‍പ്പുറ്റും പുഴുക്കളും കാണപ്പെട്ടത്. പൊട്ടിച്ച ഭാഗത്തു കൂടി വീണ അരി പൂത്ത … Continue reading "ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയില്‍ ചിതലും പുഴുക്കളും"
പത്തനംതിട്ട: വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ അജ്ഞാതനായി തെരച്ചില്‍ തുടരുന്നു. മാരകായുധങ്ങളുമായെത്തിയ അജാനബാഹുവിനായി വനപാലകര്‍ തിരച്ചില്‍ തുടങ്ങി. വിറകു ശേഖരിക്കാന്‍ വനത്തില്‍ കയറിയ നാലു സ്ത്രീകളാണ് കോളനിയോടു ചേര്‍ന്ന ഭാഗത്ത് അജാനുബാഹുവായ അപരിചിതനെ കണ്ടത്. മുഷിഞ്ഞ മുണ്ട് ധരിച്ചിരുന്ന ഇയാളുടെ കയ്യില്‍ വെട്ടുകത്തിയും കഠാരയുമുണ്ടെന്ന് സ്ത്രീകള്‍ പറയുന്നു. അവരെ ഇയാള്‍ കയ്യാട്ടി വിളിച്ചത്രെ. സ്ത്രീകള്‍ ഭയന്നോടി. കോളനിയിലുള്ളവര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ വനത്തിലേക്ക് ഓടിപ്പോയി. കരികുളം വനം സ്‌റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്. രാജുവിനെ … Continue reading "വനത്തില്‍ അജ്ഞാതന്‍ ; വനപാലകര്‍ തെരച്ചില്‍ തുടങ്ങി"
      കോന്നി : ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പണം പലിശയ്ക്ക് പണം നല്‍കുന്ന സ്ത്രീയുടെ വീട്ടില്‍ നിന്ന് കോടികളുടെ രേഖകള്‍ പിടിച്ചെടുത്തു. കോന്നി സി. ഐ ബി. എസ്. സജിമോന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കോടികള്‍ വിലമതിക്കുന്ന രേഖകള്‍ പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് കുമ്മണ്ണൂര്‍ മുളന്തറ ഷാന്‍ മന്‍സിലില്‍ സബൂറാ ബീവി (53)യുടെ വീട്ടിലും അയല്‍ വാസിയായ മുളന്തറ ലക്ഷം വീട് കോളനിയില്‍ അക്ബറിന്റെ വീട്ടിലും റെയ്ഡ് നടത്തിയത്. റെയ്ഡ് ഞായറാഴ്ച … Continue reading "ഓപ്പറേഷന്‍ കുബേര: സ്ത്രീയുടെ വീട്ടില്‍ നിന്ന് കോടികളുടെ രേഖകള്‍ പിടിച്ചെടുത്തു"
പത്തനംതിട്ട: കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍. വല്ലന കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കെ. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന രണ്ട് പകല്‍ വീടുകളുടെ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആറ•ുള പഞ്ചായത്ത് പ്രസിഡന്റ് … Continue reading "കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സഅനുവദിക്കും: മന്ത്രി"
പത്തനംതിട്ട: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം 107 കാറുകള്‍ പിടിച്ചെടുക്കുകയും പണമിടപാടുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ തുടര്‍ച്ചയായി ഇന്നലെ മുട്ടത്തുകോണത്ത് വന്‍ റെയ്ഡ്. പന്തളത്ത് അമിത പലിശ ഈടാക്കി പണം നല്‍കി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പന്തളം ആലുംമൂട്ടില്‍ സണ്ണി ശ്രീധര്‍ ബന്ധുവീട്ടില്‍ സൂക്ഷിച്ച ഒട്ടേറെ രേഖകള്‍ ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ പിടിച്ചെടുത്തു. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ആസ്തികളുടെ രേഖകളാണ് ഇവ. ജില്ലാ പൊലീസ് … Continue reading "ഓപ്പറേഷന്‍ കുബേര; കോടികളുടെ സ്വത്ത് പിടിച്ചെടുത്തു"
പത്തനംതിട്ട: ജില്ലയ്ക്ക് സര്‍ക്കാര്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഇക്കൊല്ലം തന്നെ പ്രവര്‍ത്തനമാരംഭിക്കും. എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബി.എ മലയാളം, ഇക്കണോമിക്‌സ്, ബി.കോം, ബി.എസ്.സി കണക്ക്, സുവോളജി എന്നീ കോഴ്‌സുകളാണ് പുതിയ കോളജില്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം തന്നെ കോളജ് ആരംഭിക്കേണ്ടതിനാല്‍ ഇലന്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരിക്കും താത്ക്കാലികമായി ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. പ്ലസ്ടു കോഴ്‌സ് ആരംഭിക്കുന്നതിനായി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 24 മുറികളുള്ള മൂന്നുനില കെട്ടിടം സജ്ജീകരിച്ചിരുന്നു. ഈവര്‍ഷം … Continue reading "പത്തനംതിട്ടയില്‍ സര്‍ക്കാര്‍ കോളേജ് യാഥാര്‍ത്ഥ്യമാവുന്നു"
പത്തനംതിട്ട: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണം കവര്‍ന്നു. ഇന്ത്യ കോഫി ഹൗസിനു സമീപം വാടക്ക്കു താമസിക്കുന്ന ചണ്ണപ്പേട്ട എംടി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിബു ജോര്‍ജിന്റെയും തിരുവല്ല എസ്‌സിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സി സിപ്പല്‍ സൂസി ജോര്‍ജിന്റെയും വിട്ടിലാണ് മോഷണം നടന്നത്. ഷിബുവും കുടുംബവും ബന്ധുവിന്റെ വിവാഹത്തിനായി ഭിലായില്‍ പോയിരിക്കുകയാണ്. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷണം. കൂടുതല്‍ എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോയെന്ന് വീട്ടുകാര്‍ എത്തിയ ശേഷം മാത്രമേ അറിയാന്‍ കഴിയൂ. ഷിബുവിന്റെ സഹോദരന്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കി.

LIVE NEWS - ONLINE

 • 1
  7 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  9 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  10 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  13 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  13 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  16 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  17 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  17 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  17 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു