Saturday, September 22nd, 2018

പത്തനംതിട്ട: ചരക്കിറക്കി വരുന്ന ലോറികളെ പിന്തുടര്‍ന്ന് പണം കവര്‍ച്ചനടത്തി വന്ന ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോരാണിക്കരയില്‍ ടോള്‍ മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന ചവറ ചെറുശേരി ഭാഗം പ്രഹ്ലാദ മന്ദിരത്തില്‍ തടിയന്‍ ബിനു എന്നറിയപ്പെടുന്ന ബിനു(38), ചേര്‍ത്തല അരുക്കുറ്റി മാത്താനം കളപ്രയില്‍ വിനീത്കുമാര്‍(27) എന്നിവരാണ് അറസ്റ്റിലായത്. 30ന് രാത്രി എംസി റോഡില്‍ പുതുശേരിഭാഗം ജംക്ഷന് തെക്കുള്ള സിമന്റ് കടക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത മിനി ലോറിയില്‍ നിന്ന് 75,000 രൂപ മോഷ്ടിച്ച കേസിലാണ് ആറ്റിങ്ങലില്‍ നിന്ന് പ്രതികള്‍ … Continue reading "ലോറികളെ പിന്തുടര്‍ന്ന് കവര്‍ച്ച; ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍"

READ MORE
പത്തനംതിട്ട: ഇപോസ് മെഷീനുകള്‍ തകരാറിലായതോടെ രണ്ടാം ദിവസവും ജില്ലയില്‍ പലയിടത്തും റേഷന്‍ വിതരണം മുടങ്ങി. കടകളില്‍ എത്തുന്നവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ട ഗതികേടാണ്. വ്യാപാരികള്‍ ആകെ ആശങ്കയിലും കച്ചവടം നടക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. സപ്ലൈ ഓഫിസില്‍ വിളിച്ച് പലവട്ടം പരാതി പറഞ്ഞിട്ടും ഫലമൊന്നുമുണ്ടാകുന്നില്ല. കമ്പനിയില്‍ നിന്ന് ആള്‍ എത്തിയാല്‍ മാത്രമേ മെഷീന്‍ നന്നാക്കാന്‍ കഴിയൂ എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍, കമ്പനിയില്‍ നിന്നും മെഷീന്‍ നന്നാക്കാന്‍ എപ്പോള്‍ എത്തുമെന്ന് ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയുമില്ല. ചുരുക്കം … Continue reading "ഇപോസ് മെഷീനുകള്‍ തകരാറിലായി; റേഷന്‍ വിതരണം മുടങ്ങി"
പത്തനംതിട്ട: തിരുവല്ല മുത്തൂരില്‍ ബൈക്കിലെത്തിയ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ആക്രമിക്കാന്‍ ഉപയോഗിച്ച ഇന്നോവ വാഹനത്തിന്റെ ഡ്രൈവര്‍ തൃക്കൊടിത്താനം തോട്ടുപറമ്പില്‍ അരുണ്‍(29), നെല്ലിത്തകിടിയില്‍ ശ്രീജിത്ത്(25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് രാവിലെയാണ് ബൈക്കിലെത്തിയ തിരുവല്ല ചുമത്ര മണക്കാല വീട്ടില്‍ ലിബിന്‍ എം രാജേന്ദ്രനെ(32) ഗുണ്ടാസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തെതുടര്‍ന്ന് നാടുവിട്ട പ്രതികളെ കഴിഞ്ഞദിവസം പളനിയില്‍ നിന്ന് പിടികൂടി ഇന്നലെ നാട്ടിലെത്തിച്ച് ലിബിനെ കാണിച്ച് ഉറപ്പുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി … Continue reading "വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍"
പത്തനംതിട്ട: ഓടക്കോണ്ടിരുന്ന ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. ബൈക്ക് യാത്രക്കാരനായ പത്തനംതിട്ട പോസ്റ്റ് ഒഫീസ് ജീവനക്കാരനായ പയ്യനല്ലൂര്‍ ഉഷസില്‍ സന്ദീപ് അത്ഭുതകരമായി രക്ഷപെട്ടു. പഴകുളം ആലുമ്മൂട് ജങ്ഷനില്‍ െവച്ചാണ് സംഭവം. പത്തനംതിട്ടയിലേക്ക് പോകുന്നതിനായി വീട്ടില്‍നിന്ന് വരുമ്പോള്‍ ആലുമ്മൂട് ജങ്ഷനില്‍ വെച്ച് ബൈക്ക് തനിയെ ഓഫാകുകയായിരുന്നു. ഉടന്‍തന്നെ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ എന്‍ജിന്റെ ഭാഗത്ത്‌നിന്നതീ ഉയര്‍ന്നത്. പെട്ടെന്ന് ബൈക്ക് അവിടെ വെച്ചിട്ട് സന്ദീപ് ദൂരേക്ക് ഓടി മാറുകയും ഉടന്‍ തന്നെ അടൂരില്‍നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്.
പത്തനംതിട്ട: കൂടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാങ്കോട് ഒരിപ്പുറം കോളനി വിജയഭവനം വിജയനെ(50) പോലീസ് അറസ്റ്റ് ചെയ്തു. പാടത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സമീപത്തെ പുരയിടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന വിജയന്‍ വെള്ളം ചോദിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ ഇളയസഹോദരി എത്തി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: കോഴഞ്ചേരി തടിമില്‍ തൊഴിലാളിയെ പമ്പാനദിയിലെ പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുകുഞ്ഞ് എന്ന പുല്ലാട് ഉള്ളൂര്‍ച്ചിറ ഉള്ളൂര്‍ വാലുകാലായില്‍ രാമചന്ദ്ര(57)നെയാണ് കോഴഞ്ചേരി പാലത്തിനോട് ചേര്‍ന്ന് പമ്പാനദിയിലെ പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്ലാട്ട് തടിമില്‍ തൊഴിലാളിയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ജോലി കഴിഞ്ഞ് മില്ലില്‍ നിന്ന് ഇറങ്ങിയെങ്കിലും വീട്ടില്‍ എത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഇയാള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഓഫിസറും പോലീസ് നായയും സ്ഥലത്ത് എത്തി പരിശോധന … Continue reading "പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി"
പത്തനംതിട്ട: ജില്ലയിലെ വിവിധ മൊബൈല്‍ കടകളില്‍ മോഷണം നടത്തിയ അഞ്ചുപേര്‍ പോലീസ് പിടിയിലായി. ഇതില്‍ രണ്ടുപേര്‍ വിദ്യാര്‍ഥികളാണ്. വാഴമുട്ടം കിഴക്ക് കാവിന്റെ കിഴക്കേതില്‍ ഇപ്പോള്‍ താമസിക്കുന്ന മാവേലിക്കര മാങ്കാംങ്കുഴി ശരത് ഭവനില്‍ ശരത്(24), മൈലപ്ര മേക്കൊഴൂര്‍ കൃഷ്ണന്‍ അമ്പലത്തിന് സമീപം മരുതൂര്‍പ്ലാക്കല്‍ വീട്ടില്‍ രഞ്ചിത്ത്(20), റാന്നി അങ്ങാടിക്കല്‍ പുല്ലൂപ്പുറം മേനാന്തോട്ടം കുളത്തുങ്കല്‍ വീട്ടില്‍ സഞ്ചു എന്ന സുധീഷ്(20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
പത്തനംതിട്ട: അടൂരില്‍ മൊബൈല്‍ കടയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയിലായി. അടൂര്‍ സെന്‍ട്രല്‍ ജംക്ഷനിലുള്ള മൊബൈല്‍ കടയുടെ പൂട്ടു പൊളിച്ച് മോഷണം നടത്തിയ കേസിലാണ് ഇയാള്‍ അടൂര്‍ പോലീസിന്റെ പിടിയിലായത്. കടയുടെ ഷട്ടറിന്റെ രണ്ടു പൂട്ടും അറുത്ത്മാറ്റി അകത്തു കടന്ന പതിനഞ്ചുകാരന്‍ ഒരു മൊബൈല്‍ ഫോണ്‍, ഒരു ഹെഡ്‌സെറ്റ്, ഒരു മെമ്മറി കാര്‍ഡ് എന്നിവയാണ് മോഷ്ടിച്ചത്. കടയിലെ സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ രമേഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കടയില്‍ … Continue reading "കടയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയില്‍"

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    13 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    13 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    13 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    15 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള