Friday, November 16th, 2018
നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് നിരോധാനാജ്ഞ
14ന് മകരവിളക്ക്. ജനുവരി 20ന് നടയടക്കും.
സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടതാണ്.
പത്തനംതിട്ട: കോന്നിയില്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളി വീണ്ടും എക്‌സൈസ് അധികൃതരുടെ പിടിയിലായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ റാണിനഗര്‍ ടെജ സിങ്പുര്‍ പഞ്ചിംപാറ സാബിദ് അലിയുടെ മകന്‍ മനോവര്‍ ഹുസൈന്‍(31) ആണ് അറസ്റ്റിലായത്. ഓഗസ്റ്റില്‍ 150 ഗ്രാം കഞ്ചാവുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ നാട്ടില്‍ എത്തിയതറിഞ്ഞ് പിടികൂടുകയായിരുന്നു. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി.
പന്തളം: നഗരസഭാ പ്രദേശത്ത് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. പ്ലാസ്റ്റിക് മാനേജ്‌മെന്റ് റൂള്‍ പ്രകാരം 50 മൈക്രോണില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണനം ചെയ്യുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത പിഴ ഈടാക്കുന്നതിനും നടപടിയായി.
പത്തനംതിട്ട: തിരുവല്ലയില്‍ കാണാതായെന്ന് പരാതി ലഭിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നിമിഷങ്ങള്‍ക്കകം പിങ്ക് പൊലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ് വീട്ടില്‍ നിന്നിറങ്ങിപ്പോയത്. സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെ പോലീസിന്റെ വയര്‍ലെസ് സെറ്റിലൂടെ സന്ദേശം അയച്ചു. തുടര്‍ന്ന് 10.30ന് സന്ദേശം ലഭിച്ച പിങ്ക് പോലീസ് എസ്‌ഐ കെപി ഷേര്‍ലി, സിപിഒമാരായ ഷെറീന അഹമ്മദ്, ടി.എന്‍.ദീപ എന്നിവര്‍ കുട്ടിയുടെ ചിത്രം വാട്‌സാപ്പിലൂടെ വരുത്തി നടത്തിയ … Continue reading "സ്‌കൂള്‍ വിദ്യാര്‍ഥിയെ പിങ്ക് പൊലീസ് കണ്ടെത്തി"

LIVE NEWS - ONLINE

 • 1
  5 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  6 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  7 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  9 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  12 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  13 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  14 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  14 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  15 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം