Saturday, January 19th, 2019

പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലെ വനിതാ കന്റീനില്‍ പാചകവാതകം ചോര്‍ന്ന് സിലിണ്ടറിന് തീപിടിച്ചു. നിമിഷങ്ങള്‍ക്കകം തീയണക്കാനായതിനാല്‍ നാശനഷ്ടം ഒഴിവായി. കന്റീനിന്റെ അടുക്കളയില്‍ ഭക്ഷണം തയാറാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് അടുപ്പിലേക്കുള്ള പൈപ്പിലൂടെ പാചകവാതകം ചോര്‍ന്നത്. സിലിണ്ടറിലും പൈപ്പിലും തീ പടര്‍ന്നു. നഗരത്തിലെ ഗ്യാസ് ഏജന്‍സിയില്‍ നിന്നെത്തിയ ജീവനക്കാരും കന്റീന്‍ നടത്തിപ്പുകാരും ചേര്‍ന്ന് നനച്ച ചാക്ക്‌കൊണ്ട് സിലിണ്ടറില്‍ പുതച്ചും വെള്ളം ഒഴിച്ചും തീയണച്ചു. പൊട്ടിയ പൈപ്പ് അഴിച്ചുമാറ്റി പുതിയ റഗുലേറ്റര്‍ ഘടിപ്പിച്ചു പ്രശ്‌നം പരിഹരിച്ചു. ഷൊര്‍ണൂരില്‍ നിന്നും … Continue reading "പാചകവാതകം ചോര്‍ന്ന് സിലിണ്ടറിന് തീപിടിച്ചു"

READ MORE
ഒഡിഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് ഛത്തിസ്ഗഢ് ഭാഗത്തേക്ക് നീങ്ങുന്നതിന്റെ പ്രഭാവമാണ് കേരളത്തില്‍ മഴക്കിടയാക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം
പാലക്കാട്: ചിറ്റൂരില്‍ കുടുംബ വഴക്കിനിടെ പതിനേഴുകാരനായ മകനെ വെട്ടിപരുക്കേല്‍പ്പിച്ച് ഒളിവില്‍പോയ അച്ഛന്‍ 5 മാസത്തിനു ശേഷം അറസ്റ്റില്‍. ചിറ്റൂര്‍ വടക്കേപ്പാടം ഗ്രീന്‍വാലി കാവേരി നിവാസില്‍ രാജേഷ്(49) ആണ് അറസ്റ്റിലായത്. കുടകില്‍ ഒളിച്ച് താമസിച്ചിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ പരാതിയില്‍ മാരകായുധമുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഏപ്രില്‍ 5ന് രാത്രി പതിനൊന്നിനായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ രാജേഷ് മകനെ വെട്ടുകത്തികൊണ്ട് തലയില്‍ വെട്ടിപരുക്കേല്‍പ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് രാജേഷ് ഒളിവില്‍ പോയെന്ന് പോലീസ് … Continue reading "മകനെ വെട്ടി പരുക്കേല്‍പ്പിച്ച് ഒളിവില്‍പേയ അച്ഛന്‍ അറസ്റ്റില്‍"
പാലക്കാട്: കുമരനല്ലൂര്‍ ആലൂരില്‍ നിന്നും രേഖകളില്ലാതെ സൂക്ഷിച്ച മൂന്നു യൂണിറ്റ് പുഴമണല്‍ പിടികൂടി. അത്താണിക്കല്‍ ചെറുതുഞ്ഞാലില്‍ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണു തൃത്താല പോലീസ് പട്ടിത്തറ വില്ലേജ് ഓഫിസറും ചേര്‍ന്നു മണല്‍ പിടികൂടിയത്. വീടു പണിക്കായി മണല്‍ കടത്തുകാര്‍ ഇറക്കിയതായിരുന്നു മണലെന്ന് അധികൃതര്‍ പറഞ്ഞു. മണല്‍ ഇറക്കാനെത്തിച്ച ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്നീടു തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം കലക്ടര്‍ക്കു കൈമാറുമെന്നു പൊലീസ് പറഞ്ഞു. പിടികൂടിയ മണല്‍ നിര്‍മിതിക്കു കൈമാറി. മേഖലയില്‍ വീണ്ടും മണലെടുപ്പു വര്‍ധിച്ച സാഹചര്യത്തില്‍ … Continue reading "പുഴമണല്‍ പിടികൂടി"
പാലക്കാട്: യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാവുവട്ടം സുരഭിയില്‍ സുനിത(42) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഗിയായ പിതാവ് സുകുമാരനോടൊപ്പമാണ് സുനിത താമസിച്ചുവന്നിരുന്നത്. വീടിനുള്ളിലെ കുളിമുറിയിലാണ് സുനിതയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട്: വടക്കഞ്ചേരി കുതിരാന്‍ തുരങ്കനിര്‍മാണ കമ്പനിക്ക് കുടിശിക നല്‍കുന്നത് അനിശ്ചിതത്വത്തിലായതോടെ തുരങ്കനിര്‍മാണം ഇനിയും വൈകും. ഇടത് തുരങ്കത്തിലെ ജോലികള്‍ 90 ശതമാനവും വലത് തുരങ്കത്തിലേത് 70 ശതമാനവും പൂര്‍ത്തിയായപ്പോഴാണ് തുരങ്കത്തിനുള്ളില്‍ പണിയെടുക്കുന്ന തൊഴിലാളികളും ഡ്രൈവര്‍മാരും വാഹന ഉടമകളും പണിമുടക്കാരംഭിച്ചത്. ആറുവരി നിര്‍മാണ കമ്പനിയായ കെഎംസി 45 കോടി രൂപയാണ് തുരങ്കനിര്‍മാണം നടത്തുന്ന പ്രഗതി ഗ്രൂപ്പിന് നല്‍കാനുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. കൂലി കിട്ടാതായതോടെ 250 തൊഴിലാളികളും മുപ്പതോളം ജീവനക്കാരും സമരം തുടരുകയാണ്. തുരങ്കമുഖത്തേക്ക് മണ്ണ് ഇടിഞ്ഞ് വീണ ഭാഗത്ത് … Continue reading "കുതിരാന്‍ തുരങ്കനിര്‍മാണം ഇനിയും വൈകും"
പാലക്കാട്: ഒറ്റപ്പാലം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറുപത്തിയൊന്നുകാരന് 5 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. തൃത്താല കോട്ടോപ്പാടം വെങ്കര സുബ്രഹ്മണ്യനെയാണ് ഒറ്റപ്പാലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുടുംബവഴക്കിന്റെ പേരില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യ കല്യാണി(45)യെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. വധശ്രമം ഉള്‍പ്പെടെ രണ്ടു വകുപ്പുകളിലായി 5 വര്‍ഷവും 2 വര്‍ഷവും വീതം കഠിന തടവു വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയായി അടയ്ക്കുന്ന തുക കല്യാണിക്ക് നല്‍കണം.
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട നടത്തി. അഗളി എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ നാലാമത്തെ കഞ്ചാവ് വേട്ടയിലൂടെ വിളവെടുപ്പിന് പാകമായ പൂര്‍ണ വളര്‍ച്ചയെത്തിയ 820 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. സൈലന്റ് വാലി വനത്തിനുള്ളില്‍ മുരുഗള ഊരിന്റെ പഞ്ചക്കാടിന് മുകളിലുള്ള മലകളില്‍നിന്നാണ് കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. ഏഴടി മുതല്‍ എട്ടടി വരെ ഉയരത്തിലുള്ള ആറ് മാസത്തോളം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികളാണ് നശിപ്പിച്ചതില്‍ മിക്കവയും. പുലര്‍ച്ചെ മൂന്നിനു മുരുഗള, പാലപ്പട ഊരുകള്‍ക്ക് മുകളില്‍നിന്നും മേലെ തുടുക്കിയിലെ വന്യമൃഗങ്ങളുള്ള … Continue reading "അട്ടപ്പാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട"

LIVE NEWS - ONLINE

 • 1
  7 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  9 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  11 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  14 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  15 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  15 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  16 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  16 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  17 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍