Sunday, November 18th, 2018

പാലക്കാട്: ജില്ലയില്‍ കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളില്‍ കുടുങ്ങിയ 270 പേരെയാണ് അഗ്‌നിശമന സേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് പേര്‍ ജില്ലയില്‍ പുഴകളിലുണ്ടായ ഒഴുക്കില്‍ പെട്ട് മരിച്ചു. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം … Continue reading "പാലക്കാട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു"

READ MORE
പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 74 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്ര(37)നെ ടൗണ്‍ നോര്‍ത്ത് പാലീസ് അറസ്റ്റ് ചെയ്തു. മാരുതി ആള്‍ട്ടോ കാറിന്റെ ഹാന്‍ഡ് ബ്രേക്ക് സിസ്റ്റത്തിനുതാഴെ നിര്‍മിച്ച പ്രത്യേക അറയിലാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കല്‍മണ്ഡപം ഭാഗത്ത്‌നിന്നാണ് ഇയാള്‍ പിടിയിലായത്. സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് … Continue reading "കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി"
പാലക്കാട്: മുണ്ടൂരില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ രണ്ടര പവന്റെ മാല ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. മുണ്ടൂര്‍-പറളി റോഡിലാണ് കവര്‍ച്ച നടന്നത്. പൊറ്റശ്ശേരി തേനൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണനും ഭാര്യ ലതയും കോട്ടായിയിലുള്ള മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഇതേ ദിശയില്‍ ബൈക്കില്‍ വന്ന രണ്ട് പേരാണ് മാല പൊട്ടിച്ചത്. പഞ്ചായത്ത് ശ്മശാനത്തിനു സമീപം ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിനോട് ചേര്‍ന്ന് ബൈക്ക് നിര്‍ത്തുകയും പിറകില്‍ ഇരുന്ന ആള്‍ മാല പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബൈക്ക് … Continue reading "സ്‌കൂട്ടര്‍ യാത്രികയുടെ മാല കവര്‍ന്നു"
പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്ക് ശക്തിയായി തുടര്‍ന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാവിലെ ആറുസെന്റീമീറ്റര്‍കൂടി ഉയര്‍ത്തിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. മലമ്പുഴ മിനി ജലവൈദ്യുതപദ്ധതിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ കെ.എസ്.ഇ.ബി. അധികൃതര്‍ ട്രയല്‍റണ്‍ നടത്തി. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വെള്ളിയാഴ്ച രാത്രിയോടെ വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. തുടര്‍ന്ന്, ഷട്ടറുകള്‍ ഉയര്‍ത്തിയത് ആറ് സെന്റീമീറ്ററാക്കി കുറച്ചു. വൈദ്യുതി ഉത്പാദനത്തിന് സെക്കന്റില്‍ 325 ഘനയടി ശക്തിയില്‍ വെള്ളം നല്‍കിത്തുടങ്ങി.
രാവിലെ എട്ടു മുതല്‍ ജലം വിട്ടു തുടങ്ങിയിട്ടുണ്ട്.
പാലക്കാട്: ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് സഞ്ചരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചസംഘത്തിലെ ആറുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. ജയിലില്‍ വിവിധ കേസുകളിലായി ഒരുമിച്ചുകഴിയുമ്പോള്‍ പരിചയപ്പെട്ട ആറുപേരാണ് മോഷണസംഘമായി മാറിയതെന്ന് പോലീസ് പറയുന്നു. പാലക്കാട് എടത്തറ മൂത്താന്‍തറ പാളയത്തെ രമേശ്(30), ചേര്‍ത്തല തുറവൂരിലെ വിഷ്ണു ശ്രീകുമാര്‍(28), മണ്ണാര്‍ക്കാട് തെങ്കരയിലെ രാഹുല്‍(22), ഒറ്റപ്പാലം, ദേശമംഗലത്തെ തന്‍സീര്‍(34), പാലക്കാട് മൂത്താന്തറയിലെ സുരേഷ്(27), പാലക്കാട് വടക്കന്തറ ശെല്‍വിനഗറിലെ കൃഷ്ണപ്രസാദ്(22) എന്നിവരാണ് പിടിയിലായത്. കേരളത്തിലും കര്‍ണാടകത്തിലും വിവിധ വീടുകളില്‍ ഇവര്‍ മോഷണം … Continue reading "ആഡംബര കാറുകളില്‍ സഞ്ചരിച്ച് മോഷണം; ആറുപേര്‍ പിടിയില്‍"
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് മലമ്പുഴ ഡാമിനുള്ളത്. ഇതില്‍ രണ്ടെണ്ണമാണ് തുറന്നത്. മൂന്ന് സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്. ബാക്കിയുള്ള രണ്ടെണ്ണം അല്‍പസമയത്തിനകം തുറക്കും. 115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം മുക്കൈപ്പുഴ വഴി കല്‍പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയില്‍നിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടുദിവസത്തേക്ക് കൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളിയാഴ്ചയാവും ഷട്ടറുകള്‍ അടക്കുന്നത് … Continue reading "മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു"
പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂര്‍ പഞ്ചായത്ത് ഓഫീസിന്ന് സമീപമുള്ള അനന്തുരുത്തി കവറത്തറ കോളനിയില്‍ കുടുംബസ്വത്ത് തര്‍ക്കം മൂലമുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് വെട്ടേറ്റു. തലക്കും ദേഹത്തും വെട്ടേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തു(60), കേശവന്‍(54), പാറു(55), പകാശന്‍(28), പ്രഭാകരന്‍(29), രാധാകൃഷ്ണന്‍(30), ഷിജു(26), സ്രരസ്വതി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കമ്പി വടി, കത്തി ഉള്‍പ്പെടെയുളള മാരകായുധങ്ങളാണ് ഉപയോഗിച്ചതെന്നും ഇവരെല്ലാം സഹോദരങ്ങളുടെ മക്കളും മരുമക്കളുമാണെന്നും പോലീസ് പറഞ്ഞു. കുടുംബ സ്വത്ത് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

 • 1
  1 hour ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 2
  5 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 3
  7 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 4
  7 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 5
  8 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 6
  21 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  22 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 8
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 9
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള