Tuesday, November 13th, 2018

പാലക്കാട്: നെന്മാറ ഉരുള്‍പെട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇത് ആരുടേ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. നെല്ലിയാമ്പതി റോഡിനടുത്ത് അളവശ്ശേരി ചേരിന്‍കാടില്‍ ഉരുള്‍പൊട്ടി രണ്ട് കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരക്ക് ആതനാട് കുന്നിന്റെ അടിവാരത്തെ ചേരിന്‍കാട്ടിലായിരുന്നു ദുരന്തം.  

READ MORE
ഇന്ന് രാവിലെ 10.30നാണ് 54 സെന്റീമീറ്ററായി ഷട്ടര്‍ ഉയര്‍ത്തുന്നത്.
പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനേത്തുടര്‍ന്ന് പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞിരിക്കുകയാണ്. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടക്കില്ലെന്നാണ് വിവരം.  
നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പാലക്കാട്: ജില്ലയില്‍ കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളില്‍ കുടുങ്ങിയ 270 പേരെയാണ് അഗ്‌നിശമന സേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് പേര്‍ ജില്ലയില്‍ പുഴകളിലുണ്ടായ ഒഴുക്കില്‍ പെട്ട് മരിച്ചു. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം … Continue reading "പാലക്കാട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു"
റവന്യൂ മന്ത്രി അടിയന്തരയോഗം വിളിച്ചു.
പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് വന്‍ വേട്ട. മാവോയിസ്റ്റ് സംഘത്തിനായി കാട്ടില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വനത്തിനുള്ളിലെ കഞ്ചാവ് തോട്ടങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പുതൂര്‍ പഞ്ചായത്തിലെ വനമേഖലയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് കൃഷിയുടെ പിന്നിലുള്ള സംഘത്തെപ്പറ്റി വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. മാവോയിസ്റ്റുകള്‍ക്ക് കഞ്ചാവ് മാഫിയകളുമായി ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ നടന്ന റെയ്ഡില്‍ മേലെ തുടുക്കി ഭാഗത്ത് നിന്ന് 1200 ചെടികളാണ് നശിപ്പിച്ചത്. ഏതാണ്ട് പൂര്‍ണവളര്‍ച്ച എത്തിയവയാണിത്.
പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 74 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്ര(37)നെ ടൗണ്‍ നോര്‍ത്ത് പാലീസ് അറസ്റ്റ് ചെയ്തു. മാരുതി ആള്‍ട്ടോ കാറിന്റെ ഹാന്‍ഡ് ബ്രേക്ക് സിസ്റ്റത്തിനുതാഴെ നിര്‍മിച്ച പ്രത്യേക അറയിലാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കല്‍മണ്ഡപം ഭാഗത്ത്‌നിന്നാണ് ഇയാള്‍ പിടിയിലായത്. സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് … Continue reading "കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി"

LIVE NEWS - ONLINE

 • 1
  4 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  5 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  6 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  7 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  9 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  10 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  10 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  11 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി