Friday, January 18th, 2019
പാലക്കാട്: ആലത്തൂര്‍ കാവശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണശ്രമം. കാവശ്ശേരി കഴനി ചുങ്കം നവനീതത്തില്‍ രാധാകൃഷ്ണന്റെ പൂട്ടിയിട്ട വീട്ടിലാണ് മോഷണശ്രമമുണ്ടായത്. കൂടാതെ കാവശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സുധാകരന്‍, മണി എന്നിവരുടെ കടകളിലും മോഷണശ്രമമുണ്ടായി. ഇതില്‍ മണിയുടെ കടയില്‍ നിന്നും 2000 രൂപ നഷ്ടപ്പെട്ടു. രാധാകൃഷ്ണന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മോഷ്ടാക്കള്‍ പിന്‍വാങ്ങിയതെന്ന് പോലീസ് കരുതുന്നു. ആലത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.  
അട്ടപ്പാടി ആനമൂളി ചെക്‌പോസ്റ്റിന് സമീപമാണ് ഭവാനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍ പെട്ടത്.
പാലക്കാട്: ഷൊര്‍ണൂരില്‍ ജോലിക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന്‍ ആണ് മരിച്ചത്. റെയില്‍വേ സ്‌റ്റേഷന് സമീപം ഷൊര്‍ണൂര്‍-തൃശൂര്‍ പാതയിലാണ് സംഭവം. ട്രെയിനിനടിയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചുകൊണ്ട് മുന്നോട്ടുപോയാണ് ട്രെയിന്‍ നിന്നത്. അപകടത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പാലക്കാട്/കാസര്‍കോട്: കള്ളത്താക്കോല്‍ ഉപയോഗിച്ച് മിനി വാന്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി വില്‍പന നടത്തിയ കേസില്‍ കാസര്‍കോട് സ്വദേശിയടക്കം അഞ്ചംഗ സംഘം പിടിയില്‍. കാസര്‍കോട് സ്വദേശി ഹസൈനാര്‍(32), കഞ്ചിക്കോട് ചുള്ളിമട സ്വദേശികളായ മണികണ്ഠന്‍(33), ലക്ഷ്മണന്‍(32), ചടയന്‍കാലായില്‍ താമസിക്കുന്ന അനു(30), വട്ടപ്പാറയിലെ കറുപ്പുസ്വാമി(32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് പുതുശ്ശേരി ചന്ദ്രനഗറില്‍ നിന്നാണ് ഇവര്‍ വാന്‍ മോഷ്ടിച്ച് കടത്തിയത്. കേസില്‍ മണികണ്ഠനാണ് മുഖ്യപ്രതി. കഴിഞ്ഞ 23ന് രാത്രിയാണ് ചന്ദ്രനഗറില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഗ്രീന്‍ ലൈന്‍ ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള … Continue reading "കള്ളത്താക്കോലുപയോഗിച്ച് വാന്‍ മോഷണം; അഞ്ചംഗ സംഘം പിടിയില്‍"
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനായി ബിഎസഎന്‍എല്‍ രണ്ടുദിവസമായി പാലക്കാട്കുളപ്പുള്ളി പാതയില്‍ കുഴി തീര്‍ത്തിരുന്നു.
പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ പോകുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.
പാലക്കാട്: നോട്ട്‌കെട്ടുകളുമായി മലമ്പുഴ റോഡില്‍ കണ്ടെത്തിയ യുവാവിനെ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. കഞ്ചിക്കോട് പനങ്ങാട് സ്വദേശി സന്ദീപി(28) നെയാണ് അറസ്റ്റു ചെയ്തത്. മുകളില്‍ മാത്രം പണവും ബാക്കിയെല്ലാം കടലാസും വച്ച നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. പോലീസിനെ കണ്ട യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. 5000 രൂപ മാത്രമായിരുന്നു കെട്ടുകളിലുണ്ടായിരുന്നത്. ഇത്തരത്തില്‍ കടലാസുകെട്ടും നോട്ടുമായി എന്തിനാണ് എത്തിയതെന്ന് അന്വേഷിച്ചു വരികയാണെന്നു നോര്‍ത്ത് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

 • 1
  6 mins ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 2
  23 mins ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 3
  3 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 4
  4 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 5
  4 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 6
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 7
  5 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 8
  5 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 9
  5 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം