Wednesday, February 20th, 2019

പാലക്കാട്: ചന്തപ്പടി സിനിമാ തിയറ്ററിന് മുന്‍വശത്തെ വര്‍ക്ക്‌ഷോപ്പില്‍ വന്‍അഗ്നിബാധ. ഇന്നലെ പുലര്‍ച്ചെ നാലര മണിക്കാണ് അഗ്‌നിബാധ. അലനല്ലൂര്‍ ഓട്ടോഗാരേജ് എന്ന വര്‍ക്ക് ഷോപ്പ് ആണ് നശിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറും പിക്കപ്പ് വാനും ഭാഗികമായി നശിച്ചു. പാക്കത്ത് കുഞ്ഞലവിയുടെ വര്‍ക്ക് ഷോപ്പ് ആണിത്. ഇതിനകത്ത് പ്രവര്‍ത്തിക്കുന്ന നെയ്യപ്പാടത്ത് ഷരീഫിന്റെ വാഹന പെയിന്റിംഗ് സര്‍വ്വീസ് കേന്ദ്രത്തിലും തീപിടുത്തമുണ്ടായി. വര്‍ക്ക് ഷോപ്പ് ഉപകരണങ്ങള്‍, ഓയില്‍, പെയിന്റ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവ നശിച്ചിട്ടുണ്ട്. ആളുകള്‍ ഓടിക്കൂടി ഇവിടുന്ന് വാഹനങ്ങള്‍ മാറ്റിയതിനാല്‍ വലിയ അപകടം … Continue reading "വര്‍ക്ക്‌ഷോപ്പില്‍ വന്‍അഗ്നിബാധ"

READ MORE
പാലക്കാട്: വീട്ടുപണിക്ക് നിന്ന് വീടുകളില്‍ നിന്നും വീട്ടുകാരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി പിടിയില്‍. പാലക്കാട് അമ്പികാപുരം തോണിപ്പാളയം സ്വദേശിനി ജയലക്ഷ്മി(30)യെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂര്‍ പ്രിയദര്‍ശിനി നഗറില്‍ മുരളീധരന്റെ വീട്ടില്‍ നിന്നും 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ നടപടിക്രമങ്ങള്‍ക്കു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കി.
പാലക്കാട്: വാളയാര്‍ പോലീസ് വേഷത്തിലെത്തി ദേശീയപാതകളിലും ട്രെയിനുകളിലും കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പെടെ 2 പേര്‍ കൂടി അറസ്റ്റിലായി. തൃശൂര്‍ മനക്കൊടി സ്വദേശി സില്‍ജി(28), തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോസ്(45) എന്നിവരെയാണ വാളയാര്‍ എസ്‌ഐ എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ കവര്‍ച്ചാ സംഘ തലവനും സൂത്രധാരനുമായ വെളുത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വിപിന്റെ സുഹൃത്താണ് അറസ്റ്റിലായ സില്‍ജി.
പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചനാട്ടുകര ഒന്ന് വില്ലേജില്‍ തച്ചനാട്ടുകര പാലോട് കൂത്തുപറന്പ് വീട്ടില്‍ ശങ്കരഗുപ്തന്‍ മകന്‍ ജയന്‍ നാലുലിറ്റര്‍ വിദേശമദ്യവുമായി പിടിയിലായി. ഇയാളുടെ ബൈക്കും പിടിച്ചെടുത്തു. ജയന്‍ തച്ചനാട്ടുകര ഭാഗത്ത് സ്ഥിരമായി മദ്യവില്‍പന നടത്തുന്നതായി ലഭിച്ച പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചോളോട് റോഡ് ജംഗ്ഷനില്‍ ബസ് വെയ്റ്റിംഗ് ഷെഡിന് മുന്‍വശം അനധികൃത മദ്യവില്പന നടത്തുന്നതിനിടെയാണ് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പിഎം ഷാനവാസും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹരിപ്രസാദ്, അശോക്, … Continue reading "നാലുലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍"
പാലക്കാട്: പഴങ്ങളെന്ന വ്യാജേന 4.2 ടണ്‍ ജലറ്റിന്‍ സ്റ്റിക്കും 12 പെട്ടി ഫ്യൂസ് വയറും പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ടു ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ പിടിയിലായി. തിരുനെല്‍വേലിയിലെ കൊളംബോ അഭയാര്‍ഥി ക്യാംപിലെ സുശാന്ദ്രകുമാര്‍(31), ആനന്ദജ്യോതി(26) എന്നിവരാണ് അറസ്റ്റിലായത്. 168 പെട്ടികളിലായി മുപ്പത്തിരണ്ടായിരത്തിലധികം ജലറ്റിന്‍ സ്റ്റിക്കും 12 പെട്ടികളിലായി 48 കെട്ട് ഫ്യൂസ് വയറും പാലക്കാട് മണ്ണാര്‍ക്കാട് ദേശീയപാതയില്‍ തുപ്പനാട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലടിക്കോട് പോലീസ് ലോറി പിടികൂടിയത്. സ്‌ഫോടകവസ്തുക്കള്‍ … Continue reading "ജലറ്റിന്‍ സ്റ്റിക്കും ഫ്യൂസ് വയറും കടത്താന്‍ ശ്രമിച്ച ലോറി പിടികൂടി"
സംഭവത്തെത്തുടര്‍ന്ന് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലും കോണ്‍ഗ്രസും പ്രതിഷേധസമരം നടത്തി.
അമ്മക്ക് മതിയായ പരിചരണം കിട്ടിയില്ലെന്ന് ആരോപണമുണ്ട്.
പാലക്കാട്: ആലത്തൂര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന 350 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. കാവശ്ശേരി വക്കീല്‍പടി സഫാ മന്‍സിലില്‍ സഫീക്കിനെയാണ്(21) സിഐ കെഎഎലിസബത്ത്, എസ്‌ഐ കമറുദ്ദീന്‍ വള്ളിക്കാട് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് തേനിയില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്നാണ് ഇവിടെ വില്‍പന നടത്തുന്നതെന്നു പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  5 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  9 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  12 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു