Wednesday, September 26th, 2018

പാലക്കാട്: വാഹന മോഷണ സംഘത്തലവന്‍ അറസ്റ്റില്‍. തമിഴ്‌നാട് കര്‍ണ്ണാടക അതിര്‍ത്തി അനക്കല്‍ സ്വദേശി തൗഫീഖ് ഖാന്‍(25)എന്നയാളെയാണ് സാഹസികമായി കര്‍ണാടകയില്‍ വച്ച് പിടിയിലായത്. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശി സാദിഖ് എന്നയാളുടെ ഇന്നോവ കാര്‍ വാങ്ങുവാന്‍ എന്ന വ്യാജേന രണ്ടുപേര്‍ എത്തി വാഹനം ഇയാള്‍ കണ്ണുവെട്ടിച്ച് കടത്തി കൊണ്ട് പോവുകയായിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി പ്രത്യേക സംഘം തമിഴ്‌നാട്, കര്‍ണ്ണാടക, വയനാട് എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ സംഘം ഇതു പോലെ ഒറ്റപ്പാലം മണ്ണൂര്‍ ഭാഗത്ത് നിന്നും ഒരു കിഡ് കാര്‍ … Continue reading "വാഹന മോഷണ സംഘത്തലവന്‍ അറസ്റ്റില്‍"

READ MORE
പാലക്കാട്: കാട്ടുപന്നിയുടെ ഇറച്ചിയുമായി നല്ലശിങ്കയില്‍ രങ്കസ്വാമിയുടെ മകന്‍ മുരുകേശിനെ(33) ഷോളയൂര്‍ പോലീസ് പിടികൂടി. പാചകം ചെയ്തതും അല്ലാത്തതുമായ ഇറച്ചിയും കാട്ടുപന്നിയുടെ കാലുകളും മറ്റും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എഎസ്പി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്‌ഐ ഹരികൃഷ്ണനും സംഘവുമാണ് കേസിന്റെ അന്വേഷണം നടത്തിയത്.
പാലക്കാട് /കൊച്ചി: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും റദ്ദാക്കിയവ 56304 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം … Continue reading "റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; എട്ട് ട്രെയിനുകള്‍ റദ്ദാക്കി"
എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല
പരാതി പോലീസിന് കൈമാറാന്‍ വൃന്ദാകാരാട്ട് തയാറായില്ല: കെ സുരേന്ദ്രന്‍
പാലക്കാട്: കോട്ടായി കണ്ടത്താര്‍കാവ് ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. പറളി ഓടനൂര്‍ കല്ലിങ്കല്‍ സ്വദേശി കെആര്‍ രോഹിത്(21) ആണ് മുങ്ങി മരിച്ചത്. രാധാകൃഷ്ണന്‍-പ്രീത ദമ്പതികളുടെ മകനാണ്. ഇന്നലെ ഓടനൂര്‍ മൈതാനത്തു ഫുട്‌ബോള്‍ കളി കഴിഞ്ഞു കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതാണ്. സുഹൃത്തുക്കളുമായി നീന്തിയ രോഹിത്തിനെ മറ്റുള്ളവര്‍ കരക്കെത്തിയിട്ടും കാണാതാവുകയായിരുന്നു. ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലക്കാട്ട് നിന്ന് അഗ്‌നിശമനസേനയെത്തി തിരച്ചില്‍ ആരംഭിക്കും മുന്‍പേ നാട്ടുകാര്‍ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
പാലക്കാട്: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി അനധികൃതമായി കാറില്‍ കടത്തിയ മദ്യം പിടികൂടി. 102 കുപ്പികളിലായി 51 ലിറ്റര്‍ വിദേശമദ്യവുമായി മലപ്പുറം വണ്ടൂര്‍ നരിമടക്കല്‍, കരിമരോട് അഷറഫ്(48) ആണ് പിടിയിലായത്. അട്ടപ്പാടി മേഖലകളിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നും മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും വന്‍തോതില്‍ മദ്യം കടത്തുന്നതായി അഗളി എഎസ് സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് എഎസ്പി സ്‌ക്വാഡും അഗളി എസ്‌ഐ സുബിനും ചേര്‍ന്നാണ് അഗളി ഐഎച്ച്ആര്‍ഡി കോളേജിനു മുന്നില്‍വച്ച് അഷറഫിനെ അറസ്റ്റ് ചെയ്തത്.
പാലക്കാട്: ബൈക്ക് വാങ്ങാന്‍ എടുത്ത വായ്പയുടെ തിരിച്ചടവ് തെറ്റിയതിന് വീട്ടില്‍ക്കയറി ദമ്പതികളെ മര്‍ദിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. പാലക്കാട് കൊടുന്തിരപ്പുള്ളി നെടുമ്പറമ്പ് വീട്ടില്‍ സിജില്‍(28)നെയാണ് കൊടുന്തിരപ്പുള്ളിയില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  15 mins ago

  തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

 • 2
  41 mins ago

  സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

 • 3
  3 hours ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 4
  6 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 5
  8 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 6
  8 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 7
  8 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  8 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 9
  8 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി