Tuesday, May 21st, 2019

പാലക്കാട് : സി പി എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അന്ധമായ വിരോധമില്ലെന്ന് ജെ വി എസ് നേതാവും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനുമായ എം ആര്‍ മുരളി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പുകഴ്ത്തിയും മുരളി രംഗത്തെത്തിയത്. പിണറായി ശക്തനായ ഇടതുപക്ഷ നേതാവാണെന്ന് മുരളി പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വാസ്തവമായിരുന്നെന്ന് മുമ്പുണ്ടായിരുന്ന സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പിണറായി വിജയനും ഇക്കാര്യം … Continue reading "അന്ധമായ സി പി എം വിരോധമില്ലെന്ന് എം ആര്‍ മുരളി"

READ MORE
ഷൊര്‍ണൂര്‍ : നഗരസഭയില്‍ സി പി എം വിമതരും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധരണ പൊളിഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയില്‍ നിന്ന് വിമതരുടെ സംഘടനയായ ജനകീയ വികസന സമിതി നേതാവും നിലവിലെ ചെയര്‍മാനുമായ എം ആര്‍ മുരളി പിന്‍മാറിയതോടെയാണ് കോണ്‍ഗ്രസ് – സി പി എം വിമത ബന്ധം പൊളിഞ്ഞത്. വിമതരെ തിരികെ കൊണ്ടുവരാനുള്ള സി പി എം നീക്കമാണ് മുരളിയുടെ വാക്കുമാറ്റത്തിന് കാരണമെന്നാണ് സൂചന. പാര്‍ട്ടി വിട്ടവര്‍ തിരികെ വരണമെന്ന് … Continue reading "ഷൊര്‍ണൂര്‍ : ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എം ആര്‍ മുരളി"
പാലക്കാട് : അട്ടപ്പാടിയില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തക തീ കൊളുത്തി മരിച്ച നിലയില്‍. അഗളിയിലെ മഹിള സമഖ്യ സൊസൈറ്റി പ്രവര്‍ത്തക ഇടുക്കി സ്വദേശി ഗീത മുത്തയ്യ (27) ആണ് മരിച്ചത്. അഗളിയിലെ സ്വന്തം വീട്ടിലാണ് ഇവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി അവിവാഹിത അമ്മമാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് മഹിള സമഖ്യ സൊസൈറ്റി.
പാലക്കാട് : കാറിടിച്ച് മുത്തശ്ശിയും പേരമകനും മരണപ്പെട്ടു. പാലക്കാട് കൊടുവായൂര്‍ നൊച്ചൂര്‍ വളവില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം. കൊടുവായൂര്‍ കിഴക്കേത്തല ഫാറൂക്കിന്റെ ഭാര്യ നിരാവര്‍ണീസ (51), പേരമകന്‍ സുല്‍ത്താന്‍ (12) എന്നിവരാണ് മരിച്ചത്. റോഡരികിലൂടെ നടക്കുകയായിരുന്ന ഇവരെ കൊടുവായൂരിലേക്കു വരികയായിരുന്ന കെഎല്‍ 9 സി 1895 കാര്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് : മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് ബാങ്കിനു മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച രക്ഷിതാവ് ഗുരുതരാവസ്ഥയില്‍. പുതൂര്‍ സ്വദേശി രാജനാണ് അഗളി എസ് ബി ഐ ബ്രാഞ്ചിനു മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും ലോണ്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം.
പാലക്കാട് : സൈലന്റ്‌വാലിയില്‍ കടുവയുടെ ആക്രമണത്തിന് വിധേയനായ ആന ചരിഞ്ഞു. സൈലന്റ്‌വാലി സൈരന്ധ്രിയില്‍ നിബിഢവനത്തിനുള്ളിലാണ് കാട്ടാനയുടെ ജഡം കണ്ടത്. രാവിലെ കാട്ടിനുള്ളില്‍ പരിശോധനക്കെത്തിയ വനപാലകരാണ് കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു ആനയുടെ മൃതദേഹം. രാത്രിയില്‍ കടുവയുടെ അലര്‍ച്ച കേട്ടിരുന്നതായി വനപാലകര്‍ പറഞ്ഞു.
പാലക്കാട് : പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യചെയ്തു. ലക്കിടി പഴയന്നൂര്‍ സ്വദേശി റീമയാണ് ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്നശേഷം തൂങ്ങിമരിച്ചത്.

LIVE NEWS - ONLINE

 • 1
  9 hours ago

  ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

 • 2
  11 hours ago

  ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

 • 3
  14 hours ago

  പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

 • 4
  17 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 5
  18 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 6
  18 hours ago

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  20 hours ago

  ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

 • 8
  20 hours ago

  അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 • 9
  20 hours ago

  യുവരാജ് വിരമിച്ചേക്കും