Tuesday, September 18th, 2018

പാലക്കാട് : ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരണപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ ജയിംസ്, പ്രതീഷ്, സതീഷ് എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി തീവണ്ടിയിടിച്ചു മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ജഡം കണ്ട് മടങ്ങുമ്പോള്‍ കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഷോര്‍ണൂര്‍ പാസഞ്ചര്‍ തട്ടിയായിരുന്നു മരണം. ശക്തമായ മഴയില്‍ തീവണ്ടി വരുന്ന ശബ്ദം കേള്‍ക്കാതിരുന്നതാണ് അപകടകാരണമെന്നാണ് സൂചന.

READ MORE
പാലക്കാട് : പാലക്കാട് തിരുനെല്ലായിക്ക് സമീപം കൊല്ലങ്കോട് ഒഴുക്കില്‍പെട്ട് കാണാതായ കണ്ണന്നൂര്‍ സ്വദേശിനി ആര്യ(12)യെ കണ്ടെത്താന്‍ അഗ്നിശമന സേന തെരച്ചില്‍ തുടങ്ങി.  
പാലക്കാട്‌: നഗരത്തിലെ ഇംഗ്ലീഷ്‌ചര്‍ച്ച്‌ റോഡിലെ ക്ലബ്ബില്‍ പണംവെച്ച്‌ ചൂതാടിയ 41 പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായി. ഇവരില്‍നിന്ന്‌ 7,70,000 രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്‌.പി. പി.കെ.മധുവിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ സൗത്ത്‌ സി.ഐ. ബി. സന്തോഷ്‌, നോര്‍ത്ത്‌ സി.ഐ. കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ചെയ്‌തത്‌. 
പാലക്കാട്‌: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ദിനകരന്‍ ലേഖകന്‍ എല്‍ ശിവമുരുകനാണ്‌ മര്‍ദ്ദനമേറ്റതായി പരാതി. ചിറ്റൂര്‍ എസ്‌ഐയുടെ പേരിലാണ്‌ പരാതി. ചിറ്റൂര്‍ എസ്‌ഐയും സംഘവും ചേര്‍ന്നു മര്‍ദ്ദിച്ചതിനു പുറമെ ഒരു ദിവസം മുഴുവന്‍ സ്‌റ്റേഷനില്‍ തടഞ്ഞുവെയ്‌ക്കുകയും ഡിജിറ്റല്‍ ക്യാമറ കേടുവരുത്തുകയും ചെയ്‌തതായി മുഖ്യമന്ത്രിയ്‌ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്‌. 
പാലക്കാട് : സി പി എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അന്ധമായ വിരോധമില്ലെന്ന് ജെ വി എസ് നേതാവും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനുമായ എം ആര്‍ മുരളി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പുകഴ്ത്തിയും മുരളി രംഗത്തെത്തിയത്. പിണറായി ശക്തനായ ഇടതുപക്ഷ നേതാവാണെന്ന് മുരളി പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വാസ്തവമായിരുന്നെന്ന് മുമ്പുണ്ടായിരുന്ന സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പിണറായി വിജയനും ഇക്കാര്യം … Continue reading "അന്ധമായ സി പി എം വിരോധമില്ലെന്ന് എം ആര്‍ മുരളി"
പാലക്കാട് : സി പി എം വിമത നേതാവും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനുമായ എം ആര്‍ മുരളിയെ മടക്കിക്കൊണ്ടുവരാനുള്ള സി പി എം നീക്കത്തിനെതിരെ പാര്‍ട്ടി എം എല്‍ എ രംഗത്ത്. മുരളി വര്‍ഗ വഞ്ചകന്‍ തന്നെയാണെന്നും മുരളിയെപ്പോലെ മറ്റു ചിലരും പാര്‍ട്ടിയിലുണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ച് എം ഹംസ എ എല്‍ എയുടെ പ്രതികരണം. ഇത്തരത്തില്‍ ഉള്ളവരെ മടക്കികൊണ്ടുവരണമോ എന്ന് പാര്‍ട്ടി ആലോചിക്കുമെന്നും ഹംസ പറഞ്ഞു. സി പി എമ്മിലേക്ക് മടങ്ങുകയാണെന്ന് എം ആര്‍ മുരളി കഴിഞ്ഞ … Continue reading "എം ആര്‍ മുരളിയെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് എതിരെ സി പി എം എം എല്‍ എ"
പാലക്കാട് : ഷൊര്‍ണൂരിന് സമീപം കൈയിലിയാടുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരണപ്പെട്ടു.
ഷൊര്‍ണൂര്‍ : നഗരസഭയില്‍ സി പി എം വിമതരും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധരണ പൊളിഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയില്‍ നിന്ന് വിമതരുടെ സംഘടനയായ ജനകീയ വികസന സമിതി നേതാവും നിലവിലെ ചെയര്‍മാനുമായ എം ആര്‍ മുരളി പിന്‍മാറിയതോടെയാണ് കോണ്‍ഗ്രസ് – സി പി എം വിമത ബന്ധം പൊളിഞ്ഞത്. വിമതരെ തിരികെ കൊണ്ടുവരാനുള്ള സി പി എം നീക്കമാണ് മുരളിയുടെ വാക്കുമാറ്റത്തിന് കാരണമെന്നാണ് സൂചന. പാര്‍ട്ടി വിട്ടവര്‍ തിരികെ വരണമെന്ന് … Continue reading "ഷൊര്‍ണൂര്‍ : ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എം ആര്‍ മുരളി"

LIVE NEWS - ONLINE

 • 1
  2 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 2
  3 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 3
  5 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 4
  5 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 5
  6 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 6
  6 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 7
  6 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

 • 8
  7 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

 • 9
  7 hours ago

  പണികിട്ടി…