Tuesday, September 18th, 2018

പാലക്കാട്: വിമര്‍ശനങ്ങളെ തുടര്‍ന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതയുടെ നിര്‍മാണ ചുമതലയുള്ള കരാറുകാരനെ മാറ്റാന്‍ ആലോചന. പുതിയ പാതയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുന്നതും കരാര്‍ ഏറ്റെടുത്തതിനുശേഷം നിലവിലുള്ള പാത പരിപാലിക്കാന്‍ നടപടിയെടുക്കാതിരുന്നതുമാണ് കാരണം. കരാറുകാരനെ നീക്കുന്നതു സംബന്ധിച്ച് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഐ.സി.ടിയോട് ദേശീയപാത അഥോറിറ്റി അഭിപ്രായം തേടിയിട്ടുണ്ട്. നിലവിലുള്ള റോഡ് ഉള്‍പ്പെടെ 60 മീറ്റര്‍ വീതിയിലാണ് 30 കിലോമീറ്ററുള്ള വടക്കഞ്ചേരിമണ്ണുത്തി സെക്ഷനില്‍ ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ എട്ട് കിലോമീറ്റര്‍ പാലക്കാട് ജില്ലയിലും 22 കിലോമീറ്റര്‍ തൃശൂര്‍ ജില്ലയിലുമാണ്. 2010 ല്‍ … Continue reading "വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത: കരാറുകാരനെ മാറ്റാന്‍ ആലോചന"

READ MORE
പാലക്കാട്: നഗരത്തില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കറുപ്പുമായി മധ്യവയസ്‌കനെ ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പാലക്കാട് നൂറണി എരുമക്കാര തെരുവില്‍ മൊയ്തീന്റെ മകന്‍ ഹമീദ് എന്ന അബ്ദുള്‍ ഹമീദിനെ(49)യാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 320 ഗ്രാം കറുപ്പ് പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 50,000 ത്തോളം രൂപ വിലവരും. രണ്ടേകാല്‍ ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിന് 300 രൂപ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു കിലോ കറുപ്പിന് 60,000 രൂപ നല്‍കിയാണ് മൊത്ത വ്യാപാരികളില്‍ നിന്നും … Continue reading "കറുപ്പുമായി മധ്യവയസ്‌കന്‍ പിടിയില്‍"
പാലക്കാട്: സംസ്ഥാനത്ത് മില്‍മ പാലുല്‍പ്പാദനം കുറഞ്ഞ്‌വരികയാണെന്ന് കണക്കുകള്‍. നിലവില്‍ ഒന്നരലക്ഷം ലീറ്റര്‍ പാലിന്റെ കുറവു നേരിടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പാല്‍ ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടെങ്കിലും ഉപഭോഗം വര്‍ധിച്ചതാണു കുറവിനു കാരണം. കേരളത്തില്‍ പ്രതിദിനം പതിനൊന്നര ലക്ഷം ലീറ്റര്‍ പാല്‍ ഉപയോഗിക്കുന്നുണ്ട്. ഉല്‍പാദനമാവട്ടെ 10 ലക്ഷം ലീറ്ററും. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ ഉല്‍പാദനം ആറു ലക്ഷം ലീറ്ററായിരുന്നു. ഇപ്പോള്‍ ഉല്‍പാദനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പാലില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണു പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നത്. ആയിരം ലീറ്റര്‍ … Continue reading "മില്‍മ പാലുല്‍പ്പാദനം കുറയുന്നു"
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുള്ളശ്ശേരിയില്‍ കഴിഞ്ഞദിവസം നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം വേണ്ടത്ര ഫലപ്രദമല്ലെന്ന് വ്യാപക പരാതി. ബസ് സ്റ്റാന്റില്‍ നിന്ന്് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഏഴ് മിനിറ്റ് മുമ്പ് മാത്രമെ ബസ്‌സ്റ്റാന്റില്‍ പ്രവേശിക്കാവൂ എന്നാണ് പുതിയ നിയമമെങ്കിലും പല ബസുകളും ചെവികൊണ്ടില്ല. മാത്രമല്ല, ടൗണില്‍തന്നെ പലഭാഗങ്ങളില്‍ നിന്നും ആളുകളെ കയറ്റുന്നതും ഗതാഗത കുരുക്കിന് കാരണമാവുകയാണ്. പാര്‍ക്കിംഗ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ചുറ്റിതിരിയുന്നതും സ്വകാര്യ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും പോലീസിന് ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഡിവൈഡറുകളാകട്ടെ നഗര ഗതാഗതത്തിന് ശാപവുമാണ്. … Continue reading "ട്രാഫിക് പരിഷ്‌കരണം ഫലപ്രദമല്ലെന്ന് പരാതി"
പാലക്കാട്: ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും. കോട്ട മൈതാനത്ത് രാവിലെ 8.30ന് ദേശീയപതാക ഉയര്‍ത്തി മന്ത്രി ആഘോഷപരിപാടികള്‍ക്കും മന്ത്രി തുടക്കം കുറിക്കും. എ.ആര്‍. പൊലീസ്, കെഎപി ലോക്കല്‍ പൊലീസ്, എക്‌സൈസ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനീസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഭാഗങ്ങള്‍ സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരക്കും. മലമ്പുഴ ജവാഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കും. ബാന്‍ഡ് മേളവും പരേഡിലുണ്ടാവും. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ്, … Continue reading "സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും"
പാലക്കാട്: പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 27 മുതല്‍ 30 വരെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 28, 29, 30 തീയതികളിലും റവന്യൂ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് നവംബര്‍ 10, 11, 12 തീയതികളിലും പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നടക്കും. ഇതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
ഷൊര്‍ണൂര്‍: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 27 കോടി രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ഇബ്രാഹിം കുഞ്ഞ്. ഇതുസംബന്ധിച്ച് കുളപ്പുള്ളിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ റോഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ താരതമ്യേന കുറവാണ്. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫണ്ട് ഇതിനൊരു തടസ്സമാകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. 14 ജില്ലകളിലും ഇത്തരത്തില്‍ യോഗം ചേരും. ആദ്യത്തെ യോഗമാണ് പാലക്കാട് ജില്ലയിലേത്. പാലക്കാട്-തൃശൂര്‍ ദേശീയപാതയുടെ … Continue reading "റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 27 കോടി: മന്ത്രി"
പാലക്കാട് : ആലത്തൂരിലെ നെച്ചൂരില്‍ അമ്മയെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യ (28) മക്കളായ ജെബി(3), ജിന്‍സ(1) എന്നിവരുടെ മൃതദേഹമാണ് വീട്ടുകിണറ്റില്‍ കണ്ടെത്തിയത്.

LIVE NEWS - ONLINE

 • 1
  6 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  8 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  9 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  12 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  13 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  14 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  14 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  16 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  16 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍