Tuesday, November 13th, 2018

പാലക്കാട്: കാന്തളം മൈലാടുംപരുതയില്‍ പുലിയിറങ്ങി. ജനം ഭീതിയില്‍. രണ്ട് ആടുകളെ പുലി പിടിച്ചു കൊന്നു. കാന്തളം വീഴ്‌ലി മൈലാടുംപരുത മൂടക്കോടില്‍ ബേബിയുടെ എട്ട് മാസം പ്രായമായ രണ്ട് ആടുകളെയാണ് കഴിഞ്ഞ രാത്രി 12ഓടെ പുലി കൊന്നത്. പട്ടിയുടെ നിര്‍ത്താതെയുള്ള കുരയും തള്ളയാടിന്റെ കരച്ചിലും കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് രണ്ട് ആടുകളെ പുലി കഴുത്തിന് കടിച്ച് കൊന്നിട്ടിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് … Continue reading "കാന്തളം മൈലാടുംപരുതയില്‍ പുലിയിറങ്ങി"

READ MORE
പാലക്കാട്: വാഹന മോഷണ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍, പോത്തന്‍കോട് മഞ്ഞമല അബ്ദുള്‍ മനാഫിന്റെ മകന്‍ സജി എന്ന സാബു(39)വിനെയാണ് ടൗണ്‍ സൗത്ത് ക്രൈം സക്വാഡ് പിടികൂടിയത്. ബൈക്കുകള്‍ മോഷ്ടിച്ച് വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച് മറിച്ചുവിറ്റിരുന്ന സംഘത്തിലെ കണ്ണിയാണ് മനാഫ്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും പോലീസിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു പ്രതി. ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സി.ഐ ബി. സന്തോഷിന്റെ നേതൃത്വത്തില്‍ … Continue reading "വാഹന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍"
പാലക്കാട്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് എടത്തറ മൂത്താന്തറ പാളയം രമേഷ് എന്ന ഉടുമ്പ് രമേഷ് (26) പിടിയിലായി. മോഷണ മുതല്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് രമേഷ ിനെ പോലീസ് പിടികൂടിയത്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് രമേഷ്.
പാലക്കാട്: കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പാലക്കാട് ആര്‍.പി.എഫ് പിടികൂടി. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് അനധികൃതമായി റേഷനരി കടത്തിയത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ അരി അവിടെ വെച്ച് ത്രാസില്‍ തൂക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റെയില്‍വെ സംരക്ഷണ സേനയെ കണ്ട് അരികടത്തിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അരി തൂക്കാനുപയോഗിച്ച ത്രാസും കടത്താന്‍ ഉപയോഗിക്കുന്ന മൊപ്പെഡും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷനരി കിലോയ്ക്ക് അഞ്ചുരൂപക്ക് വാങ്ങിയാണ് കേരളത്തിലേക്ക് കടത്തുന്നത്. ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന അരി ഇടനിലക്കാര്‍ … Continue reading "കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടി"
  പാലക്കാട് : അഷ്ട വൈദ്യ പരമ്പരയിലെ പ്രധാനിയും മേഴത്തൂര്‍ വൈദ്യമഠത്തിലെ കാരണവരുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി(84) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 3.55 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം തുടക്കം മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മൃതദേഹം വൈദ്യ മഠത്തിലെത്തിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ സിദ്ധികളുടെ ഈറ്റില്ലമായ വൈദ്യമഠത്തില്‍ വൈദ്യശാസ്ത്ര മഹോദധി വലിയ നാരായണന്‍ നമ്പൂതിരിയുടെയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും മകനായി പിറന്ന കുട്ടന്‍ നമ്പൂതിരിയാണ് … Continue reading "വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു"
പാലക്കാട് : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പാലക്കാട് ജില്ലയില്‍ നിന്ന് 18,480 പരാതി ലഭിച്ചു. പരാതികളില്‍ 12,548 എണ്ണം എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനാണ്. പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്. 28 ന് രാവിലെ ഒന്‍പതിന് മന്ത്രി എ.പി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി പരാതികളില്‍ അന്തിമ തീര്‍പ്പുകല്‍പ്പിക്കും. മുഖ്യമന്ത്രി നേരിട്ടു പരിഹരിക്കേണ്ട പരാതികള്‍ തിരഞ്ഞെടുത്ത് അദ്ദേഹത്തിനു കൈമാറും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ പരാതികളുടെ നടപടിക്രമങ്ങള്‍ സഹിതം വകുപ്പു മേധാവികള്‍ നേരിട്ട് ഹാജരാകണമെന്നും കലക്ടര്‍ … Continue reading "ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 11ന്"
മലമ്പുഴ : ചേമ്പന അടുപ്പു കോളനിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവതിക്കു പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ മലമ്പുഴ പൊലീസ് കേസെടുത്തു. അടുപ്പു കോളനിയില്‍ കൃഷ്ണന്റെ ഭാര്യ കുഞ്ചുദേവി (42)യാണു സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. അയല്‍വാസികളായ മണികണ്ഠന്‍ (32), തെന്നാസി (31) എന്നിവര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.
പാലക്കാട്: പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ദേശീയ സംഗീതോത്സവം 19 മുതല്‍ 25 വരെ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 ന് വൈകീട്ട് 5 ന് സംഗീത കലാനിധി ഡോ ഉമയാള്‍പുരം കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വരലയ സെക്രട്ടറി ടിആര്‍ അജയന്‍, മൈസൂര്‍ നാഗരാജ്, മൈസൂര്‍ ഡോ മഞ്ജുനാഥ് സംസാരിക്കും. പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന മൃദംഗ വിദ്വാന്‍ പുരസ്‌കാരം ഗുരുവായൂര്‍ ദൊരൈയ്ക്ക് … Continue reading "അഞ്ചാമത് ദേശീയ സംഗീതോത്സവം ഈ മാസം 19 മുതല്‍"

LIVE NEWS - ONLINE

 • 1
  11 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  12 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  12 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  13 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  15 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  17 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  17 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  17 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  18 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി