Monday, November 19th, 2018

        പാലക്കാട് : വഴിയില്‍ തടയാന്‍ കാത്തു നിന്ന എല്‍ ഡി എഫ് പ്രവര്‍ത്തകരെ വെട്ടിച്ച് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് നടന്നെത്തി. പാലക്കാട് ഇന്ന് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്കാണ് രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ മുഖ്യമന്ത്രി വേദിയിലെത്തി പ്രതിപക്ഷ നീക്കം പൊളിച്ചത്. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനും എം ബി രാജേഷ് എം പി, സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി സികെ … Continue reading "ജനസമ്പര്‍ക്കത്തിന് മഖ്യന്‍ നടന്നെത്തി ; പ്രതിപക്ഷ സമരം പാളി"

READ MORE
പാലക്കാട് : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 11ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പരാതി നല്‍കാനെത്തുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കുടിവെള്ള സൗകര്യം, ടോയ്‌ലെറ്റ്, പൊലീസ് സഹായ സെല്‍ എന്നിവയുമുണ്ടാകും. ശാരീരിക വൈകല്യമുള്ളവരെ വേദിയിലെത്തിക്കാന്‍ പൊലീസ് സേനയുടെ സേവനം ലഭ്യമാക്കുന്നുണ്ട്. പ്ലോട്ട് എ, പ്ലോട്ട് ബി എന്നു രണ്ടായി തിരിച്ചാണ് വേദി സജീകരിക്കുന്നത്. നേരത്തെ നിവേദനം നല്‍കി ക്ഷണകത്തു ലഭിച്ചവര്‍ക്കാണ് പ്ലോട്ട് എ സജീകരിച്ചിട്ടുള്ളത്. ഇവര്‍ നിവേദനം നല്‍കിയതിന്റെ രസീതും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ലഭിച്ച … Continue reading "ജനസമ്പര്‍ക്ക പരിപാടി 11ന്"
പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരിക്ക്. പാലക്കാട് ഭാഗത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിരെവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 25 ഓളംപേര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 4.30ന് തേനാരിക്കുസമീപമാണ് അപകടം. ബസ് ഡ്രൈവര്‍ സിയാവുദ്ദീന്‍(30), കണ്ടക്ടര്‍ ഹരിശങ്കര്‍, ലോറി ഡ്രൈവര്‍ ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  പാലക്കാട്: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിധി വി.എസ്.അച്യുതാനന്ദന്‍ എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. വിധിയില്‍ പിണറായിയേക്കാള്‍ സന്തോഷം തനിക്കുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബാലകൃഷ്ണപ്പിള്ള.
പാലക്കാട്: ക്വാറിയില്‍ നിന്നു കരിങ്കല്‍ കയറ്റി മേലോട്ട് കയറിവരികയായിരുന്ന ടിപ്പര്‍ ലോറി വെള്ളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആനക്കര ചേക്കോട് പള്ളിക്ക് സമീപം കുന്നമ്പാടത്ത് പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ്‌റാഫി(26) ആണ് മരിച്ചത്. കരിങ്കല്‍ ലോഡുള്ളതിനാല്‍ ലോറിയും ഡ്രൈവറും ഉള്‍പ്പടെ 15 മീറ്റര്‍ ആഴത്തിലേക്ക് പതിക്കുകയായിരുന്നു.  
പാലക്കാട്: സ്ത്രീകള്‍ മാത്രമുള്ള കടകളില്‍ കയറി പണം തട്ടിയെടുക്കുന്ന യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ആലത്തൂര്‍ സ്വാതിജംഗ്ഷനടുത്ത് പണ്ടാരക്കാട് സ്വദേശി മഹേഷിനെ(27)യാണ് എസ്.ഐ ബിനു തോമസ്, അഡീഷണല്‍ എസ്.ഐമാരായ രാജഗോപാല്‍, മാത്യു പൗലോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ ഒകേ്ടാബര്‍വരെയുള്ള മാസങ്ങളിലായി മുടപ്പല്ലൂരിലെ വിവിധ കടകളില്‍നിന്നും പണംതട്ടിയെടുത്തെന്നാണ് പരാതി. പരിചയം നടിച്ച് കടയില്‍ കയറുന്ന യുവാവ് സാധനങ്ങള്‍ വാങ്ങി ഉടനെ വരുമെന്ന് പറഞ്ഞ് പുറത്തുപോകും. തിരിച്ചെത്തി കടയുടമയെ മൊബൈലില്‍ വിളിക്കുന്നതുപോലെ ഭാവിച്ച് കടയിലുള്ള സ്ത്രീ … Continue reading "കടകളില്‍ നിന്ന് പണം മോഷണം; യുവാവ് പിടിയില്‍"
പാലക്കാട്: കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.ക്ക് പങ്കുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. കടകംപള്ളിയില്‍ 9 പേരുടെ 13 ഏക്കറോളം ഭൂമി കഹാറിന്റെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് വ്യാജരേഖചമച്ച് തട്ടിയെടുക്കാന്‍ശ്രമിച്ചെന്നാണ് സുരേന്ദ്ര്# പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കഹാറിന്റെ ഭാര്യാമാതാവ് സല്‍മാബീവിയെക്കൊണ്ട് ഒപ്പിടീച്ചാണ് 2006ല്‍ വ്യാജ സ്ഥലംവില്‍പനക്കരാര്‍ തയ്യാറാക്കിയത്. കരകുളം സബ് രജിസ്ട്രാറെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് രജിസ്‌ട്രേഷന്‍രേഖകള്‍ തയ്യാറാക്കിയത്. സ്ഥലം യഥാര്‍ഥത്തില്‍ കിഴക്കേക്കോട്ട സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലാണ്. സംഭവത്തിനുശേഷം അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ … Continue reading "കടകംപള്ളി ഭൂമിതട്ടിപ്പ് ; വര്‍ക്കല കഹാര്‍ എംഎല്‍എക്കും പങ്ക് : കെ. സുരേന്ദ്രന്‍"
പാലക്കാട്: വിദ്യാര്‍ഥികളെ സ്‌കൂളിലാക്കാന്‍ പോകുന്നതിനിടെ ബാറില്‍ കയറി മദ്യപിച്ച ഓട്ടോറിക്ഷ െ്രെഡവറെ പോലീസ് പിടികൂടി. റെയില്‍വെ കോളനി കല്ലേക്കുളങ്ങര കല്ലംപറത്ത് വീട്ടില്‍ സുധീറി(33) നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. നഗരത്തില്‍ ഹരിക്കാര സ്ട്രീറ്റിലെ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലേക്കുള്ള എട്ട് വിദ്യാര്‍ഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയാണ് ബാറിന് സമീപം നിര്‍ത്തി െ്രെഡവര്‍ മദ്യപിക്കാന്‍ പോയത്. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ച ജില്ലാ പോലീസ് ചീഫ് െ്രെഡവറെ പിടികൂടാന്‍ ടൗണ്‍ നോര്‍ത്ത് പോലീസിന് നിര്‍ദേശം നല്‍കുകായിയിരുന്നു.  

LIVE NEWS - ONLINE

 • 1
  14 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  17 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  22 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  23 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  23 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  24 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  2 days ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  2 days ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  2 days ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി