Monday, June 17th, 2019

        പാലക്കാട: പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള പുതിയ പഠനത്തില്‍ പാലക്കാടിനെയും ഷൊര്‍ണൂരിനെയും ഉള്‍പ്പെടുത്തിയതായി എം.ബി.രാജേഷ് എംപി. ഇതു സംബന്ധിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എംപിക്കുനല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്മാര്‍ട്ട് ഗവണ്‍മെന്റ്(എന്‍ഐഎസ്ജി) ആയിരിക്കും ഇതു സംബന്ധിച്ചുള്ള പഠനം നടത്തുക. ഇതിനു പുറമേ ജില്ലാ പാസ്‌പോര്‍ട്ട് സെല്ലിനെയും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഭാഗമാക്കാന്‍ പരിഗണനയിലുണ്ടെന്നും മന്ത്രി രേഖാമൂലം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനു എം.ബി.രാജേഷ് എംപി … Continue reading "പാസ്‌പോര്‍ട്ട് സേവാകേന്ദ്രം; പുതിയ പഠനത്തില്‍ പാലക്കാടും ഷൊര്‍ണൂരും"

READ MORE
പാലക്കാട് : റയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിവിഷന്‍ വിഭജിക്കാന്‍ നീക്കം നടക്കുന്നതായി അറിവില്ല. റയില്‍വേ കോച്ച് ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതു തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസ് അക്കാദമിയുടെ പാലക്കാട് ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത പാചകവാതക ഉപയോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കാനുള്ള സമയപരിധി തീര്‍ന്നുവെന്ന പ്രചാരണം ശരിയല്ല. ഒരു കാരണവശാലും സബ്‌സിഡി സിലിണ്ടര്‍ അവര്‍ക്കു ലഭിക്കാതെ പോകില്ല. ഇത്തരക്കാര്‍ക്കു … Continue reading "പാലക്കാട് ഡിവിഷന്‍ വിഭജിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി"
കുഴല്‍മന്ദം: വാറ്റുചാരായ കേന്ദ്രങ്ങളില്‍ എക്‌സൈസ് റെയ്ഡ് നടത്തി. റെയ്ഡില്‍ ചാരായ നിര്‍മാണത്തിന് തയാറാക്കിവച്ചിരുന്ന 16 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ വാറ്റുചാരായവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കുഴല്‍മന്ദം, ആലത്തൂര്‍ റേഞ്ച് ഉദ്യോഗസ്ഥസംഘമാണ് പെരുങ്ങോട്ടുകുറിശിയിലും കുത്തനൂരിലും മിന്നില്‍ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചൂലനൂര്‍ കുറിയില്‍പ്പടിയില്‍ കൃഷ്ണന്‍, കുത്തനൂര്‍ ചിമ്പുകാട് നെടുങ്ങോട്ടില്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
        പട്ടാമ്പി: സംസ്ഥാനത്തു മുഴുവന്‍ ആവശ്യക്കാര്‍ക്കും മേയ് 31-നകം വൈദ്യുതി നല്കാന്‍ നടപടി സ്വീകരിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പട്ടാമ്പി ഇലക്ട്രിക്കല്‍ ഡിവിഷന്റെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഏപ്രില്‍ 31 നകം മലബാര്‍ മേഖലയില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി നല്കും. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ജിജിവൈ പദ്ധതി പ്രകാരമാണ് വൈദ്യുതി വിതരണം നടത്തുന്നത്. സി പി … Continue reading "മേയ് 31 നകം സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും: ആര്യാടന്‍"
പാലക്കാട്: മാത്തൂര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന മാത്തൂര്‍ സര്‍ഗപ്രഭയുടെ പൂക്കള്‍ പറഞ്ഞത് ജനകീയ സിനിമയുടെ ആദ്യപ്രദര്‍ശനം 23ന് രാവിലെ 9ന് ചിറ്റൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ നടക്കും. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. മാത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒന്‍പത് സ്‌കൂളുകളിലെ കുട്ടികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് നാലുലക്ഷത്തില്‍ താഴെയുള്ള ബജറ്റില്‍ സിനിമ നിര്‍മിച്ചത്. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥയെ ആസ്പദമാക്കി തയാറാക്കിയ സിനിമയുടെ സംവിധാനം നന്ദജനാണ് നിര്‍വഹിച്ചത്. പഞ്ചായത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും നാട്ടുകാരുമാണ് അഭിനേതാക്കള്‍. 2012ല്‍ … Continue reading "‘പൂക്കള്‍ പറഞ്ഞത്’ ആദ്യ പ്രദര്‍ശനം 23ന്"
പാലക്കാട് : പാലക്കാടിലെ പ്രമുഖ ജ്വല്ലറിയില്‍ വാണിജ്യ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നികുതിയിനത്തില്‍ കുറവു വന്നുവെന്ന കാരണം പറഞ്ഞായിരുന്നു പരിശോധന. ജ്വല്ലറിയുടെ തൃശൂര്‍, ആലപ്പുഴ, കൊല്ലം ബ്രാഞ്ചുകളിലും പരിശോധന നടന്നതിനൊപ്പമാണ് ഇവിടെയും നടത്തിയത്. വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്റ്‌സ് വിഭാഗം ഡപ്യൂട്ടി കമ്മിഷണര്‍ ജെ സുന്ദര്‍, അസി. കമ്മിഷണര്‍ പി സുരേഷ് കുമാര്‍, ഇന്റലിജന്‍സ് ഓഫിസര്‍മാരായ പി മൂസ, ഹരിദാസ് എന്നവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പാലക്കാട്: പാലപ്പുറത്തു സിപിഎം പ്രവര്‍ത്തകരെ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം പാലപ്പുറം ലോക്കല്‍ കമ്മിറ്റി അംഗം കുളപ്പുള്ളിപ്പറമ്പില്‍ പി. രാമന്‍കുട്ടി(67), മകനും ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ്(29), ജിജെബി സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കിഴക്കേക്കര അലി(38), സിപിഎം പ്രവര്‍ത്തകരായ രൂപേഷ്(29),ഹരിദാസന്‍(24), പ്രദീപ്(28)എന്നിവര്‍ക്കു നേരെയാണു വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായത്. സാരമായി പരുക്കേറ്റ അലിയെ ഇന്നലെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നു പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയിലേക്കു മാറ്റി. എന്‍എസ്എസ് കോളജ് ബസ് സ്‌റ്റോപ്പിനു സമീപമായിരുന്നു സംഭവം. … Continue reading "അക്രമം; പത്തുപേര്‍ക്കെതിരെ കേസ്"
ലക്കിടി : ലക്കിടി പേരൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ ആധാര്‍ രജിസ്‌ട്രേഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇതുവരെ ആധാര്‍ എടുക്കാത്തവരും എടുത്തതില്‍ തെറ്റുള്ളവരും തുടര്‍നടപടികള്‍ക്കായി ഈ മാസം 18, 19, 20 തീയതികളില്‍ പത്തിരിപ്പാല ചന്ത അക്ഷയകേന്ദ്രത്തില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  4 hours ago

  ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

 • 2
  6 hours ago

  സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

 • 3
  7 hours ago

  മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 • 4
  10 hours ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 5
  12 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 6
  13 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 7
  14 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 8
  14 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 9
  15 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി