Thursday, February 21st, 2019

പാലക്കാട്: ആമയൂര്‍ കിഴക്കേക്കരയില്‍ വീട് കത്തിനശിച്ചു. പിഷാരത്ത് ദേവകിയമ്മയുടെ വീടാണ് അഗ്‌നിക്കിരയായത്. ദേവകിയമ്മയും ഭര്‍ത്താവ് ഗോപാലകൃഷ്ണനും കഴിഞ്ഞദിവസം തിരുനെല്ലിക്ഷേത്ര ദര്‍ശനത്തിന് പോയതായിരുന്നു. ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന്, നാട്ടുകാരും ഷൊര്‍ണൂരില്‍നിന്ന് ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള വീടാണ്.

READ MORE
പാലക്കാട്: നെല്‍ കൃഷിയടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് പുത്തമുണര്‍വ് നേടാന്‍ ബജറ്റിലൂടെ കഴിയുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രിയായശേഷം ഡിസിസിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിനെ എഴുതി തള്ളാമെന്ന ധാരണ ആര്‍ക്കും വേണ്ട. മതേതര സംസ്‌കാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നും മന്ത്രി പറഞ്ഞു. മത, വര്‍ഗീയ നിലപാടുകളാണ് നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2009 ആവര്‍ത്തിക്കും. സിപിഎം … Continue reading "മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരമേല്‍ക്കണം: മന്ത്രി ചെന്നിത്തല"
  പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്‍മാര്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് കോഴിക്കോട് ജേതാക്കളാകുന്നത്. 924 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. 920 പോയന്റോടെ ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനത്തും 913 പോയിന്റോടെ തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമെത്തി. മേളയുടെ തുടക്കം മുതല്‍ മുന്നിട്ടുനിന്ന പാലക്കാടിനെ പിന്തള്ളിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്.  
പാലക്കാട്: ധോണി പെരുന്തുരുത്തിയില്‍ കാട്ടാന 200 ചാക്ക് നെല്ല് നശിപ്പിച്ചു. കറ്റക്കളത്തില്‍ കാവല്‍കിടന്നിരുന്ന കൃഷിക്കാരനെ തുരത്തിയ കാട്ടാന നെല്ല് തിന്നും ചവിട്ടിയും നശിപ്പിക്കുകയായിരുന്നു. പെരുന്തുരുത്തി സ്വദേശികളായ അബൂബക്കര്‍, സഹോദരന്‍ ഉസ്മാന്‍ എന്നിവരുടെ നെല്ലാണ് കാട്ടാന ചവിട്ടിമെതിച്ചത്. സപ്ലൈകോയ്ക്ക് നല്‍കാന്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന നെല്ലാണ് നശിപ്പിച്ചത്. ഉമ്മിനി സ്വദേശി വിനുവിന്റെ കൊയ്യാറായ പാടവും കാട്ടാന നശിപ്പിച്ചു. കൊയ്ത്തായതോടെ കഴിഞ്ഞ 20 ദിവസമായി കര്‍ഷകര്‍ രാത്രി പാടത്ത് കാവല്‍കിടക്കുകയാണ്. രണ്ടു ദിവസമായി ആന വരാത്തതിനാല്‍ വ്യാഴാഴ്ച രാത്രി ഉസ്മാന്‍ മാത്രമാണ് … Continue reading "കാട്ടാന 200 ചാക്ക് നെല്ല് നശിപ്പിച്ചു"
പാലക്കാട്: ദേശീയപാതയില്‍ ശങ്കരന്‍കണ്ണംതോടിന് സമീപം കണ്ടെയ്‌നര്‍ ലോറിയും അമിതവേഗത്തിലെത്തിയ സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളുള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരിഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ‘അമ്മ’ ബസ്സും എതിരെവന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് അമിതവേഗത്തിലും ട്രാഫിക് നിയമം തെറ്റിച്ചുമാണ് വന്നതെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് രണ്ടുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരിക്കേറ്റവരിലേറെയും പന്തലാംപാടം മേരിമാത ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ബസ് ഡ്രൈവര്‍ തൃശ്ശൂര്‍ പുത്തൂര്‍ വലിയേടത്തേല്‍ വീട്ടില്‍ കുട്ടപ്പന്റെ മകന്‍ ഷാജുവിന്റെ (41)കാലൊടിഞ്ഞതായി പോലീസ് പറഞ്ഞു. തൃശ്ശൂരിലെ … Continue reading "ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്"
പാലക്കാട്: അട്ടപ്പാടിയിലെ കള്ളമല കാളിമല കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ മോഷണം. നിലവറയില്‍ സൂക്ഷിച്ചിരുന്ന പൂജാസാമഗ്രികളും ഓട്ടുപാത്രങ്ങളും നിലവിളക്കുകളുമാണ് മോഷ്ടിച്ചത്. ഇതില്‍ പകുതിയിലേറെ സാധനങ്ങള്‍ ക്ഷേത്രത്തില്‍നിന്ന് നൂറുമീറ്റര്‍ ദൂരത്തായി കണ്ടെത്തി. മൂന്ന് ചാക്കുകളില്‍ വിളക്കിന്റെ ചുറ്റുകള്‍ അഴിച്ച് അടുക്കിവെച്ച നിലയിലാണ് കണ്ടെത്തിയത്. മോഷണത്തെത്തുടര്‍ന്ന് ഇന്ന് കൊടിയേറേണ്ടിയിരുന്ന ക്ഷേത്രോത്സവച്ചടങ്ങുകള്‍ നടന്നില്ല. വെള്ളിയാഴ്ച നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ഒരുക്കങ്ങള്‍ക്കിടെയാണ് സംഭവം. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ പിന്‍വശത്തെ ഗേറ്റ് തുറന്ന് മോഷ്ടാവ് ക്ഷേത്രത്തിലെ ഒരു ഭണ്ഡാരം കുത്തിത്തുറക്കുകയും നിലവറയുടെ പൂട്ട് തകര്‍ക്കുകയുമായിരുന്നു. തലേദിവസം പണം നീക്കംചെയ്തിരുന്നതിനാല്‍ഭണ്ഡാരത്തില്‍നിന്നും … Continue reading "ക്ഷേത്രത്തില്‍ മോഷണം"
      പാലക്കാട് : വിലക്കുറവിന്റെ താളം തീര്‍ത്ത് കലോല്‍സവ നഗരിയില്‍ ‘കുട്ടിവ്യാപാരികളുടെ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തോടനുബന്ധിച്ചുള്ള വിദ്യാര്‍ഥികളുടെ ആദ്യ ഷോപ്പിംഗ് ഫെസ്റ്റിവല്‍പ്രവൃത്തിപരിചയ പ്രദര്‍ശന വില്‍പന മേളയ്ക്ക് കൊടിയേറി. മേളയില്‍ സമ്മാനകൂപ്പണ്‍ ഇല്ലെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് ഉറപ്പ്. കലോല്‍സവത്തില്‍ ആദ്യമായാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും എത്തിച്ചിരിക്കുന്നത്. മെഴുകുതിരി, അരി ഉണ്ട, സോപ്പ് എന്നുവേണ്ട കുട്ടികള്‍ക്ക് കളിക്കാനുള്ള പാവക്കുട്ടികള്‍ വരെ കുട്ടിക്കൂട്ടത്തിന്റെ കടയിലുണ്ട്. പ്രവേശനം സൗജന്യമാണ്. വിപണിയില്‍ കിട്ടുന്നതിന്റെ നേര്‍പകുതി … Continue reading "കലോല്‍സവ വേദിയില്‍ കുട്ടിവ്യാപാരികളുടെ ഷോപ്പിംഗ് ഫെസ്റ്റിവല്‍"
പാലക്കാട്: സമൂഹത്തിലെ നന്മതിന്മകളെ കണ്ണാടിയിലെന്നപോലെ ഹൃദയത്തില്‍ ഒപ്പിയെടുത്ത് എഴുത്തിനായി ആത്മാര്‍പ്പണംചെയ്ത വലിയ കഥാകാരിയാണ് രാജലക്ഷ്മിയെന്ന് എഴുത്തുകാരി പി. വത്സല പാലക്കാട് ജില്ലയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ ‘ഞാറ്റുവേല’യുടെ നേതൃത്വത്തില്‍ രാജലക്ഷ്മിയുടെ ജ•ഗ്രാമമായ ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച അസുസ്മരണസമ്മേളനവും പുരസ്‌കാരവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷതവഹിച്ചു.  

LIVE NEWS - ONLINE

 • 1
  30 mins ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 2
  3 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 3
  5 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 4
  5 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 5
  5 hours ago

  പെരിയ ഇരട്ടക്കൊല

 • 6
  5 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 7
  5 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

 • 8
  5 hours ago

  പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

 • 9
  5 hours ago

  പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്