Thursday, September 20th, 2018

പാലക്കാട്: ഈ മാസം 27മുതല്‍ 29 വരെ പാലക്കാട്ട് തുടങ്ങുന്ന സംസ്ഥാന പ്ലീനത്തില്‍ കരുത്താര്‍ജിക്കാന്‍ സി.പി.എം ഒരുങ്ങുന്നു. സംഘടനാ പ്രവര്‍ത്തനത്തിലുള്ള പ്രശ്‌നങ്ങള്‍ ക്രോഡീകരിച്ച് പരിഹാരം കാണാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനം നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശമനുസരിച്ചാണ് പ്ലീനം സംഘടിപ്പിച്ചിട്ടുള്ളത്. ഏരിയാ സെക്രട്ടറിമാര്‍, കേന്ദ്ര നേതാക്കള്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പ്രതിനിധികള്‍ പ്ലീനത്തില്‍ പങ്കെടുക്കും. കേന്ദ്രനേതൃത്വം അംഗീകരിച്ച സംഘടനാ രൂപരേഖ സംസ്ഥാനനേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏരിയാ കമ്മിറ്റികള്‍ മുതല്‍ക്കുള്ള ഘടകങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി സംഘടനാ പ്രവര്‍ത്തനം … Continue reading "സംസ്ഥാന പ്ലീനത്തില്‍ കരുത്താര്‍ജിക്കാന്‍ സി.പി.എം നീക്കം"

READ MORE
  പാലക്കാട്: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിധി വി.എസ്.അച്യുതാനന്ദന്‍ എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. വിധിയില്‍ പിണറായിയേക്കാള്‍ സന്തോഷം തനിക്കുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബാലകൃഷ്ണപ്പിള്ള.
പാലക്കാട്: ക്വാറിയില്‍ നിന്നു കരിങ്കല്‍ കയറ്റി മേലോട്ട് കയറിവരികയായിരുന്ന ടിപ്പര്‍ ലോറി വെള്ളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആനക്കര ചേക്കോട് പള്ളിക്ക് സമീപം കുന്നമ്പാടത്ത് പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ്‌റാഫി(26) ആണ് മരിച്ചത്. കരിങ്കല്‍ ലോഡുള്ളതിനാല്‍ ലോറിയും ഡ്രൈവറും ഉള്‍പ്പടെ 15 മീറ്റര്‍ ആഴത്തിലേക്ക് പതിക്കുകയായിരുന്നു.  
പാലക്കാട്: സ്ത്രീകള്‍ മാത്രമുള്ള കടകളില്‍ കയറി പണം തട്ടിയെടുക്കുന്ന യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ആലത്തൂര്‍ സ്വാതിജംഗ്ഷനടുത്ത് പണ്ടാരക്കാട് സ്വദേശി മഹേഷിനെ(27)യാണ് എസ്.ഐ ബിനു തോമസ്, അഡീഷണല്‍ എസ്.ഐമാരായ രാജഗോപാല്‍, മാത്യു പൗലോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ ഒകേ്ടാബര്‍വരെയുള്ള മാസങ്ങളിലായി മുടപ്പല്ലൂരിലെ വിവിധ കടകളില്‍നിന്നും പണംതട്ടിയെടുത്തെന്നാണ് പരാതി. പരിചയം നടിച്ച് കടയില്‍ കയറുന്ന യുവാവ് സാധനങ്ങള്‍ വാങ്ങി ഉടനെ വരുമെന്ന് പറഞ്ഞ് പുറത്തുപോകും. തിരിച്ചെത്തി കടയുടമയെ മൊബൈലില്‍ വിളിക്കുന്നതുപോലെ ഭാവിച്ച് കടയിലുള്ള സ്ത്രീ … Continue reading "കടകളില്‍ നിന്ന് പണം മോഷണം; യുവാവ് പിടിയില്‍"
പാലക്കാട്: കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.ക്ക് പങ്കുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. കടകംപള്ളിയില്‍ 9 പേരുടെ 13 ഏക്കറോളം ഭൂമി കഹാറിന്റെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് വ്യാജരേഖചമച്ച് തട്ടിയെടുക്കാന്‍ശ്രമിച്ചെന്നാണ് സുരേന്ദ്ര്# പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കഹാറിന്റെ ഭാര്യാമാതാവ് സല്‍മാബീവിയെക്കൊണ്ട് ഒപ്പിടീച്ചാണ് 2006ല്‍ വ്യാജ സ്ഥലംവില്‍പനക്കരാര്‍ തയ്യാറാക്കിയത്. കരകുളം സബ് രജിസ്ട്രാറെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് രജിസ്‌ട്രേഷന്‍രേഖകള്‍ തയ്യാറാക്കിയത്. സ്ഥലം യഥാര്‍ഥത്തില്‍ കിഴക്കേക്കോട്ട സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലാണ്. സംഭവത്തിനുശേഷം അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ … Continue reading "കടകംപള്ളി ഭൂമിതട്ടിപ്പ് ; വര്‍ക്കല കഹാര്‍ എംഎല്‍എക്കും പങ്ക് : കെ. സുരേന്ദ്രന്‍"
പാലക്കാട്: വിദ്യാര്‍ഥികളെ സ്‌കൂളിലാക്കാന്‍ പോകുന്നതിനിടെ ബാറില്‍ കയറി മദ്യപിച്ച ഓട്ടോറിക്ഷ െ്രെഡവറെ പോലീസ് പിടികൂടി. റെയില്‍വെ കോളനി കല്ലേക്കുളങ്ങര കല്ലംപറത്ത് വീട്ടില്‍ സുധീറി(33) നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. നഗരത്തില്‍ ഹരിക്കാര സ്ട്രീറ്റിലെ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലേക്കുള്ള എട്ട് വിദ്യാര്‍ഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയാണ് ബാറിന് സമീപം നിര്‍ത്തി െ്രെഡവര്‍ മദ്യപിക്കാന്‍ പോയത്. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ച ജില്ലാ പോലീസ് ചീഫ് െ്രെഡവറെ പിടികൂടാന്‍ ടൗണ്‍ നോര്‍ത്ത് പോലീസിന് നിര്‍ദേശം നല്‍കുകായിയിരുന്നു.  
പാലക്കാട്: ജില്ലയില്‍ 11ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷാസന്നാഹം. കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ കര്‍ശന നടപടികള്‍. അപേക്ഷകരും ബന്ധുക്കളുമല്ലാത്തവര്‍ പരിപാടിയില്‍ കയറുന്നത് തടയാന്‍ രണ്ടിടത്ത് പരിശോധനാസംവിധാനം ഒരുക്കാനും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് മുന്‍വശത്തെ റോഡിന് ഇരുവശത്തും നിശ്ചിത അകലത്തില്‍വെച്ച് അപേക്ഷകരുടെ ആദ്യഘട്ട പരിശോധന നടത്താനാണ് ആലോചന. വേദിയിലേക്ക് കടക്കുന്നതിന് മുമ്പ് അവരെ വീണ്ടും നിരീക്ഷിക്കും. പരാതിക്കൊപ്പം പാസില്ലാത്ത ആരെയും കടത്തിവിടില്ലെന്ന് എഡിജിപി പറഞ്ഞു. ജില്ലയിലെ സേനക്കുപുറമെ … Continue reading "ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷ"
പാലക്കാട്: പാര്‍ട്ടിയുടെ ദൗര്‍ബല്യം കണ്ടെത്തി പരിഹരിച്ച് കരുത്തും തിളക്കവും കൂട്ടുകയാണ് സി.പി.എം. സംസ്ഥാന പ്ലീനത്തിന്റെ ലക്ഷ്യമെന്ന് സിക്രട്ടറി പിണറായി വിജയന്‍. കരുത്ത് നേടാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കും. പാലക്കാട് ടൗണ്‍ഹാളില്‍ സംസ്ഥാനപ്ലീനം സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടനാകാര്യങ്ങള്‍ക്കായിരിക്കും പ്ലീനം മുന്‍തൂക്കം നല്‍കുക. സി.പി.എമ്മിന്റെ മുന്നോട്ടുള്ളപോക്കില്‍ സംഘടന പാലിക്കേണ്ട കാര്യങ്ങളെപ്പറ്റിയും അത് എങ്ങനെ ഉറപ്പാക്കും എന്നതിനെപ്പറ്റിയും പ്ലീനം ചര്‍ച്ചചെയ്യുംഅദ്ദേഹം പറഞ്ഞു. 400 പ്രതിനിധികള്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗം എം.ചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു.

LIVE NEWS - ONLINE

 • 1
  8 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  9 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  10 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  13 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  14 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  15 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  17 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  18 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  19 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു