Saturday, January 19th, 2019
പാലക്കാട്: തനിക്കെതിരെ പരാതിയില്ലെന്നും മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശി. അനാവശ്യ വിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ കാണിച്ചു തരട്ടെ. തെറ്റായ വാര്‍ത്തകള്‍ കൊടുക്കുകയാണെന്നും പി.കെ. ശശി ആരോപിച്ചു. പാര്‍ട്ടി നടത്തുന്ന അന്വേഷണം നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്തും ആര്‍ജവവും തനിക്കുണ്ട്. തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് അറിയാം. പാര്‍ട്ടി നടപടിയെടുത്താല്‍ താന്‍ അനുസരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വകാര്യ സൂക്ഷിപ്പില്ല. ആര്‍ക്കെതിരെ പരാതി ലഭിച്ചാലും അത് അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും പി.കെ. ശശി വ്യക്തമാക്കി. ശശിയെ ഞങ്ങള്‍ക്ക് … Continue reading "‘ചോദ്യം ചോദിച്ച് വെട്ടിലാക്കാമെന്ന് കരുതേണ്ട, ശശി വീഴില്ല മക്കളേ’"
പാലക്കാട്: കാട്ടുപന്നിയുടെ ഇറച്ചിയുമായി നല്ലശിങ്കയില്‍ രങ്കസ്വാമിയുടെ മകന്‍ മുരുകേശിനെ(33) ഷോളയൂര്‍ പോലീസ് പിടികൂടി. പാചകം ചെയ്തതും അല്ലാത്തതുമായ ഇറച്ചിയും കാട്ടുപന്നിയുടെ കാലുകളും മറ്റും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എഎസ്പി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്‌ഐ ഹരികൃഷ്ണനും സംഘവുമാണ് കേസിന്റെ അന്വേഷണം നടത്തിയത്.
പാലക്കാട് /കൊച്ചി: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും റദ്ദാക്കിയവ 56304 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം … Continue reading "റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; എട്ട് ട്രെയിനുകള്‍ റദ്ദാക്കി"
എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല
പരാതി പോലീസിന് കൈമാറാന്‍ വൃന്ദാകാരാട്ട് തയാറായില്ല: കെ സുരേന്ദ്രന്‍
പാലക്കാട്: കോട്ടായി കണ്ടത്താര്‍കാവ് ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. പറളി ഓടനൂര്‍ കല്ലിങ്കല്‍ സ്വദേശി കെആര്‍ രോഹിത്(21) ആണ് മുങ്ങി മരിച്ചത്. രാധാകൃഷ്ണന്‍-പ്രീത ദമ്പതികളുടെ മകനാണ്. ഇന്നലെ ഓടനൂര്‍ മൈതാനത്തു ഫുട്‌ബോള്‍ കളി കഴിഞ്ഞു കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതാണ്. സുഹൃത്തുക്കളുമായി നീന്തിയ രോഹിത്തിനെ മറ്റുള്ളവര്‍ കരക്കെത്തിയിട്ടും കാണാതാവുകയായിരുന്നു. ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലക്കാട്ട് നിന്ന് അഗ്‌നിശമനസേനയെത്തി തിരച്ചില്‍ ആരംഭിക്കും മുന്‍പേ നാട്ടുകാര്‍ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
പാലക്കാട്: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി അനധികൃതമായി കാറില്‍ കടത്തിയ മദ്യം പിടികൂടി. 102 കുപ്പികളിലായി 51 ലിറ്റര്‍ വിദേശമദ്യവുമായി മലപ്പുറം വണ്ടൂര്‍ നരിമടക്കല്‍, കരിമരോട് അഷറഫ്(48) ആണ് പിടിയിലായത്. അട്ടപ്പാടി മേഖലകളിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നും മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും വന്‍തോതില്‍ മദ്യം കടത്തുന്നതായി അഗളി എഎസ് സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് എഎസ്പി സ്‌ക്വാഡും അഗളി എസ്‌ഐ സുബിനും ചേര്‍ന്നാണ് അഗളി ഐഎച്ച്ആര്‍ഡി കോളേജിനു മുന്നില്‍വച്ച് അഷറഫിനെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

 • 1
  48 mins ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  4 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  5 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  5 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  5 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  5 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  6 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  7 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  7 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്