Wednesday, May 22nd, 2019
ശബരിമല ചര്‍ച്ചയാക്കിയതുകൊണ്ട് ബി.ജെ.പി.ക്ക് ഒരു നേട്ടവുമുണ്ടാവില്ല
പാലക്കാട്: വടക്കഞ്ചേരിയില്‍ കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് നാട്ടിന്‍പുറങ്ങളിലെ കുളങ്ങളില്‍ ചെറുമീനുകള്‍ ചത്തുപൊങ്ങുന്നത് വ്യാപകം. ആലത്തൂര്‍ താലൂക്കിലെ ഉള്‍പ്രദേശങ്ങളിലാണ് പ്രശ്‌നം കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. ചെറുതും വലുതുമായ വിവിധയിനം മീനുകള്‍ വളരുന്ന കുളങ്ങളില്‍ ചെറിയ മീനുകളാണ് ചാകുന്നത്. പല്ലാവൂര്‍, കാട്ടുശേരി, ആറാപ്പുഴ, തെന്നിലാപുരം, തേങ്കുറിശി, ചേരാമംഗലം, അത്തിപ്പൊറ്റ തുടങ്ങിയ പ്രദേശങ്ങളിലെ കുളങ്ങളിലും മീനുകള്‍ കൂട്ടമായി ചത്തുപൊങ്ങിയിട്ടുണ്ട്.    
തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു
പാലക്കാട്: വാഹന പരിശോധനക്കിടെ ഫഌയിങ് സ്‌ക്വാഡും തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരും ചേര്‍ന്ന് വാനിനുള്ളില്‍ ആറ് പെട്ടികളിലായി അടുക്കിവെച്ച പത്തു കോടി രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിയന്ത്രണങ്ങളും നിലവില്‍ വന്നതോടെയാണ് ഫഌയിങ് സ്‌ക്വാഡും തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. വാനിലുണ്ടായിരുന്ന ആനന്ദ് ശരവണന്‍ എന്ന യുവാവ് താന്‍ തൂത്തുക്കുടിയില്‍ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണെന്നും പോത്തനൂരിലെ സ്വാകാര്യ ബാങ്കില്‍ നിന്നു പുതുകോട്ട, തൂത്തുകുടി എന്നിവിടങ്ങളിലെ സ്വകാര്യ ബാങ്കിലേക്ക് കൊണ്ടുപോകുന്ന പത്ത് കോടി രൂപയാണ് വാനിലുള്ളതെന്നും … Continue reading "10 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെത്തി"
ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.
പാലക്കാട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ മൂന്നുദിവസത്തോളം പഴക്കമുളള ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. സ്‌റ്റേഡിയം ബൈപാസ് റോഡിലുള്ള നൂര്‍ജഹാന്‍ ഓപ്പണ്‍ ഗ്രില്‍, അറേബിയന്‍ ഗ്രില്‍, ഫ്‌ളേവേഴ്‌സ്, സ്‌റ്റേഡിയം സ്റ്റാന്‍ഡിന് സമീപത്തുള്ള മലബാര്‍ ഹോട്ടല്‍ തുടങ്ങിയ നാലു ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ഏഴുമണിക്കായിരുന്നു പരിശോധന. പഴകിയ ചിക്കന്‍, ബീഫ്, സാമ്പാര്‍, എണ്ണ, ഫ്രീസറില്‍ സൂക്ഷിച്ച മാവുകള്‍ എന്നിവയാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.  
പാലക്കാട്: തമിഴ്‌നാട്ടില്‍നിന്ന് പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പട്ടാമ്പി സ്വദേശി പിടിയില്‍. കൂറ്റനാട് നെല്ലിക്കാട്ടിരി പാറക്കല്‍ പീടികയില്‍ മജീദ്(36) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ നോര്‍ത്ത് പൊലീസുംചേര്‍ന്ന് ഒലവക്കോട്ട്‌നിന്നാണ് മജീദിനെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അരലക്ഷത്തോളംരൂപ വിലമതിക്കും. തമിഴ്‌നാട്ടിലെ, തിരുപ്പൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

 • 1
  5 hours ago

  പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  6 hours ago

  സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

 • 3
  13 hours ago

  യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 4
  13 hours ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 5
  15 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 6
  15 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 7
  15 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 8
  15 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 9
  16 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്