Saturday, April 20th, 2019

        ഫഹദ് ഫാസിലിനുപിന്നാലെ സംവിധായകന്‍ ഫാസിലിന്റെ ഇളയമകനും അഭിനയരംഗത്തേക്ക്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രത്തിലാണ് ഫഹദിന്റെ അനുജന്‍ വച്ചു ഫാസില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് സിനിമാലോകത്തെ വാര്‍ത്തകള്‍. മുമ്പും വച്ചുവിന്റെ സിനിമാപ്രവേശത്തെ കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിരവധി ചിത്രങ്ങളില്‍ കാമറ കൈകാര്യം ചെയ്ത് ദേശീയതലത്തില്‍ വരെ ശ്രദ്ധനേടിയ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ‘അന്നയും റസൂലി’ലും ഫഹദായിരുന്നു നായകന്‍. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മധു നീലകണ്ഠനാണ് പുതിയ ചിത്രത്തിനായി കാമറ … Continue reading "ഫഹദിന്റെ സഹോദരനും സിനിമയിലേക്ക്"

READ MORE
          ബോളിവുഡാണെങ്കില്‍ ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് പ്രിയാമണി. അതുകൊണ്ട് തന്നെ ബോളിവുഡില്‍ വീണ്ടും ഐറ്റം നമ്പര്‍ ചെയ്യാനൊരുങ്ങുകയാണ് ഈ സുന്ദരി. ഖാന്‍മാരോ ഹൃതിക് റോഷനോ നായകന്‍ ആരുമാകട്ടെ. ബോളിവുഡില്‍ നിന്നാണ് ക്ഷണമെങ്കില്‍ ഐറ്റം നമ്പറിന് താന്‍ റെഡിയാണെന്നാണ് പ്രിയാമണി പറയുന്നു. ബോളിവുഡില്‍ ഐറ്റം നമ്പറുകള്‍ ചെയ്യുന്നത് വഴി റോളുകള്‍ തേടി വരുമെന്നാണ് താരത്തിന്റെ കണ്ടെത്തല്‍. ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ താരത്തെ തേടിവരാന്‍ കാരണവും അതു തന്നെ. എന്തായാലും സമീപകാലത്തെ … Continue reading "ബോളിവുഡാണെങ്കില്‍ റെഡി"
          അമേരിക്കയിലെ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ മലയാള സിനിമയിലെ അതികായ•ാരായ മോഹന്‍ലാലും മമ്മൂട്ടിയും ഇടംപിടിച്ചു. ഇന്ത്യന്‍ സിനിമാ രംഗത്തിനു നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളെ ഫോര്‍ബ്‌സ് കണ്ടെത്തിയത്. നൂറ് വര്‍ഷക്കാലത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നായി 25 പേരാണ് സെലിബ്രിറ്റി പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത് 1989ല്‍ പുറത്തിറങ്ങിയ മതിലുകള്‍ എന്ന സിനിമയാണ് മ്മൂട്ടിയെ പട്ടികയില്‍ ഇടംനേടാന്‍ അവസരം നല്‍കിയത്. … Continue reading "ഫോര്‍ബ്‌സ് പട്ടികയില്‍ മമ്മൂട്ടിയും മോഹന്‍ലാലും"
          പട്ടൗഡി പാലസിലെ നവാബ് സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും 48 കോടിയുടെ ആഢംബരവീട് സ്വന്തമാക്കി. ഏറ്റവും പുതിയ വിവരങ്ങളള്‍ അനുസരിച്ചു ബാന്ദ്രയില്‍ നിലവില്‍ താമസിക്കുന്ന ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് അപാര്‍ട്‌മെന്റിന്റെ മുന്നിലായി നാലുനിലയുടെ കൊട്ടാരസദൃശ്യമായ വീടാണ് ഇവര്‍ വാങ്ങിയത്. അമിതാഭ് ബച്ചന്‍, അര്‍ജുന്‍ രാപാംല്‍ എന്നിവര്‍ക്കുവേണ്ടി വീട് ഡിസൈന്‍ ചെയ്ത ആര്‍കിടെക്ട് നോസെര്‍ വാഡിയ ആണ് സെയ്ഫ്-കരീന ദമ്പതികള്‍ക്കായി സ്വപ്‌നഭവനം ഒരുക്കിയത്. വീടിന്റെ ഇന്റീരിയര്‍ അടക്കം എല്ലാ സജ്ജീകരണങ്ങളിലും … Continue reading "കരീനക്കും സെയ്ഫിനും 48 കോടിയുടെ ആഢംബരവീട്"
              മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സൂസനും വേര്‍പിരിയുന്നു. 13-ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഈ വാര്‍ത്തവരുന്നത്. കഹോ നാ പ്യാര്‍ ഹെയുടെ സൂപ്പര്‍ വിജയത്തിന് പിന്നാലെ 2000 ഡിസംബര്‍ 20നാണ് ഇരുവരും വിവാഹതിരായത്. ഹൃത്വിക് തന്നെയാണ് വിവാഹമോന വാര്‍ത്ത വെളിപ്പെടുത്തിയത്. ഈ വിവാഹ ബന്ധത്തില്‍ ഇവര്‍ക്ക് ഹരേഹാന്‍, ഹൃധാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട്.
            പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമായ വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. യുവനടന്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. സുധീഷ്, ടിനി ടോം, കോട്ടയം നസീര്‍, മറിമായം ഫെയിം ശ്രീകുമാര്‍, പ്രകാശ് പയ്യാനയ്ക്കല്‍, വനിത, സോനാ നായര്‍, മാസ്റ്റര്‍ അജയ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ … Continue reading "വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍"
          ലാഹോര്‍: ഇന്ത്യയില്‍ നിര്‍മിച്ച സിനിമകളും സീരിയല്‍ ടി.വി. പരിപാടികളും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പാക്കിസ്ഥാനില്‍ നിരോധിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള, വിശേഷിച്ച് ഇന്ത്യന്‍ ഉള്ളടക്കമുള്ള പരിപാടികള്‍ക്കും സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ലാഹോര്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഈ വിഷയത്തില്‍ സര്‍ക്കാറിനോടും ഇലക്‌ട്രോണിക് മീഡിയ നിയന്ത്രണ അതോറിറ്റിയോടും ഡിസംബര്‍ രണ്ടിനകം വിശദറിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാര്‍പ്രകാരം ഇന്ത്യന്‍ സിനിമകളും മറ്റ് പരിപാടികളും നെഗറ്റീവ് പട്ടികയിലാണ് പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇവയുടെ … Continue reading "ഇന്ത്യന്‍ സിനിമക്കും സീരിയലുകള്‍ക്കും പാക് ചാനലുകളില്‍ നിരോധനം"
          ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ ജനനി നായികയാവുന്നു. ത്രീ ഡോട്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജനനി അയ്യര്‍ പൃഥ്വിരാജിന്റെ നായികയായാണ് ചിത്രത്തിലെത്തുന്നത്. അഖില്‍ പോളാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു സസ്പന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. വിനയ് ഫോര്‍ട്ട്, അജ്മല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. കൂതറ, എഡിസണ്‍ ഫോട്ടോസ് എന്നീ മലയാള ചിത്രങ്ങളിലും ജനനിയാണ് നായിക.

LIVE NEWS - ONLINE

 • 1
  2 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  4 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  4 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  5 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  6 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും