Thursday, July 18th, 2019

        കൊലചെയ്യപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കഥ പറയുന്ന ടി.പി. അമ്പത്തൊന്ന് എന്ന ചിത്രത്തിന് തിങ്കളാഴ്ച ഒഞ്ചിയത്ത് തുടക്കമാവും. ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ പിതാവ് കെ.കെ. മാധവനാണ് സ്വിച്ച്ഓണ്‍ നടത്തുക. ടി.പി.യുടെ രൂപസാദൃശ്യമുള്ള വടകര സ്വദേശി രമേശനാണ് ടി.പി.യുടെ വേഷമിടുന്നത്. മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന ചിത്രം ടി.പി.യുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതോടൊപ്പം അദ്ദേഹത്തിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയും വിഷയമാകുന്നുണ്ട്. ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാമുക്കോയ, രാഹുല്‍ … Continue reading "‘ടി.പി. അമ്പത്തൊന്നി’ന് തിങ്കളാഴ്ച ഒഞ്ചിയത്ത് തുടക്കമാവും"

READ MORE
    ‘ദി ബാഡ് ഗേള്‍’ എന്ന സിനിമയിലൂടെ ഒരു ബോളിവുഡ് റാണി കൂടി മലയാളത്തിലെത്തുന്നു. ബോളിവുഡിലെ ഹോട്ട് സെന്‍സേഷനായ ഷെര്‍ലിന്‍ ചോപ്രയാണ്മലയാളത്തില്‍ യുവ ഹൃദയങ്ങളുടെ മനംകവരാനെത്തുന്നത്. ‘മിസ് ലേഖാ തരൂര്‍ കാണുന്നത്’ എന്ന ചിത്രത്തിനു ശേഷം ഷാജിയെം സംവിധാനം ചെയ്യുന്ന ‘ദി ബാഡ് ഗേള്‍’ എന്ന സിനിമയില്‍ ടൈറ്റില്‍ റോളിലാണ് ഷെര്‍ലിന്‍ ചോപ്ര എത്തുക. ഷാ പ്രൊഡക്ഷന്‍സ് ബംഗളൂരുവിന്റെ ബാനറില്‍ സലീം ഷായാണ് ബാഡ്‌ഗേള്‍ നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് ‘ദി ബാഡ് ഗേള്‍’ ഒരുക്കുന്നത്.
        മുംബൈ : ബോളിവുഡ് വെറ്ററന്‍ നടി നന്ദന (75) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘത്തെതുടര്‍ന്നായിരുന്നു മുംബൈയിലെ വെര്‍സോവയിലുള്ള വസതിയിലാണ് അന്ത്യം. മറാത്തി നടനും സംവിധായകനുമായ വിനായക് ദാമോധര്‍ കര്‍ണാടകിയുടെ മകളാണ് നന്ദ. പിതാവിന്റെ മരണത്തെതുടര്‍ന്നുണ്ടായ കടബാധ്യതകളില്‍ നിന്ന് കുടുംബത്തെരക്ഷപെടുത്താനാണ് നന്ദന സനിമാ അഭിനയം തുടങ്ങിയത്. ബാലതാരമായാണ് സിനമയില്‍ എത്തിയത്. അമ്മാവന്‍ വി ശാന്താറാമിന്റെ തൂഫാന്‍ ഓര്‍ ദിയ എന്ന സിനിമയാണ് നന്ദയുടെ ആദ്യ ചിത്രം. 1992 ല്‍ മന്‍മോഹന്‍ ദേശായിക്കൊപ്പം ഒരുമിച്ച് … Continue reading "ബോളിവുഡ് നടി നന്ദ അന്തരിച്ചു"
      കരണ്‍ മല്‍ഹോത്രയുടെ ‘ശുദ്ധി’യില്‍ ദീപിക പദുകോണ്‍ നായികയാവും. വന്‍ ഹിറ്റായ അഗ്നിപഥിന് ശേഷം കരണ്‍ ഒരുക്കുന്ന പുതിയ ചിത്രത്തെ ഉദ്വേഗത്തോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ‘അഗ്‌നീപഥി’ലെ നായകന്‍ കൂടിയായ ഹൃത്വിക് റോഷനെ ഈ ചിത്രത്തിനുവേണ്ടിയും സമീപിച്ചിരുന്നു. എന്നാല്‍, ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ അദ്ദേഹം പിന്‍മാറി. പുതിയ നായകനെ തെരയുന്ന തിരക്കിനിടയിലാണ് നായികയുടെ കാര്യം തീരുമാനമായത്. ആദ്യം നായികയായി കരീന കപൂറിനെയാണ് പരിഗണിച്ചിരുന്നത്. ദീപികക്ക് ഈ വര്‍ഷം നിറയെ ചിത്രങ്ങളാണ്. അവയെല്ലാം പൂര്‍ത്തിയാക്കി ഡിസംബറോടെയേ ‘ശുദ്ധി’യുടെ … Continue reading "‘ശുദ്ധി’യില്‍ ദീപിക പദുകോണ്‍"
    ഫഹദ് ഫാസില്‍ ഇഷാ തല്‍വാര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലഭിനയിക്കുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ വിദേശ ചിത്രീകരണം ദുബായ്, ഷാര്‍ജ, ഗോര്‍ഫ്ഖാന്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. സനലാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫഹദ് ഫാസില്‍, ഇഷാ തല്‍വാര്‍, സുധീര്‍ കരമന, മൈഥിലി, നിയാസ്, ലഷ്മിപ്രിയ തുടങ്ങിയവരാണ് ഗള്‍ഫിലെ ചിത്രീകരണത്തില്‍ അഭിനയിച്ചത്. ഷാര്‍ജാപാര്‍ക്കിലായിരുന്നു ദുബായ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ഈന്തപ്പന തോട്ടത്തിനു നടുവിലായുള്ള ഒരു ഗാനരംഗം. ഫഹദ് ഫാസിലും ഇഷാതല്‍വാറും ഈ രംഗത്തില്‍ പങ്കെടുത്തു. അരവിന്ദ് കൃഷ്ണയായിരുന്നു ഛായാഗ്രാഹകന്‍. മനു, ആശ, എന്നീ … Continue reading "ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ വിദേശ ചിത്രീകരണം കഴിഞ്ഞു"
        നടി ലക്ഷ്മി മേനോന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തമിഴില്‍ ശികപ്പു മനിതന്‍ എന്ന ചിത്രത്തില്‍ നടന്‍ വിശാലുമായി നടത്തിയ ഒറ്റ ചുംബന രംഗത്തോടെ തിരക്കേറിയ ലക്ഷ്മി ഇപ്പോള്‍ അതിനെക്കുറിച്ച് വിശദീകരണവുമായെത്തിയത് വീണ്ടും വിവാദമായി മാറിയിരിക്കുകയാണ്. ചുംബനം വല്യ കാര്യമായി എടുക്കുന്നില്ലെന്നും ഇനിയും ഇത്തരം രംഗം അഭിനയിക്കാന്‍ റെഡിയാണെന്നും ലക്ഷ്മി വ്യക്തമാക്കി. 2011 ല്‍ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമാരംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍ ഇത് ഹിറ്റായില്ലെന്ന് മാത്രമല്ല പിന്നാലെ … Continue reading "ചുംബനം വല്യ കാര്യമായി എടുക്കുന്നില്ല"
        തൃശൂര്‍: ഒരു ജോലിയുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നത് അഭികാമ്യമല്ലെന്ന് ഇന്നസെന്റ്. ജോലിയില്ലാത്തവര്‍ എം.പി. ആകുമ്പോള്‍ ചിലപ്പോള്‍ മുമ്പിലൂടെ കാശ് പോകുന്നത് കാണുമ്പോള്‍ എടുക്കാന്‍ തോന്നും. എം.പി. ആയാല്‍ തന്റെ ചുമതലകള്‍ നിര്‍വഹിച്ച ശേഷം സമയമുണ്ടെങ്കില്‍ അഭിനയിക്കാന്‍ നീക്കിവെക്കുമെന്നും ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നടന്‍ ഇന്നസെന്റ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ വലിയ ഇരകളൊക്കെ കിട്ടുന്ന നിങ്ങള്‍ക്ക് ഞാനൊരു ചെറിയ ആട്ടിന്‍കുട്ടിയാണ്… … Continue reading "എംപിയായാല്‍ സമയമുണ്ടെങ്കില്‍ അഭിനയിക്കും: ഇന്നസെന്റ്"
        ബിനു എസ്. സംവിധാനം ചെയ്യുന്ന ‘ഇതിഹാസ’ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. എ.ആര്‍.കെ. മീഡിയായുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് നിര്‍മ്മാണം. നര്‍മത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് ‘ഇതിഹാസ’. സുഹൃത്തുക്കളായ രണ്ടു കള്ള•ാരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെ ആവിഷ്‌കാരമാണിത്. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു യുദ്ധത്തില്‍ എതിര്‍ രാജാവിനെ വധിക്കാന്‍ ഉപയോഗിച്ച സൂത്രം പോക്കറ്റടിക്കാരായ രണ്ടു കള്ള•ാര്‍ക്ക് ലഭിക്കുന്നു. അതോടെ അവരുടെ ജീവിതം തകിടം മറിയുകയാണ്. ആല്‍ബിയും വിക്കും നഗരത്തില്‍ ഒരേ … Continue reading "കള്ളന്‍മാരുടെ കഥയുമായി ഇതിഹാസ"

LIVE NEWS - ONLINE

 • 1
  13 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  14 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  17 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  17 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  18 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  19 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  20 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  21 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ