Thursday, July 18th, 2019

      ഗൗരവമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ പൃഥ്വിരാജ് ഇനി കോമഡിവേഷത്തില്‍. തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ടമാര്‍ പടാര്‍’ എന്ന സിനിമയിലാണ് തകര്‍പ്പന്‍ കോമഡി കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ നായികയെയും മറ്റു കഥാപാത്രങ്ങളെയും ഉടന്‍ തീരുമാനിക്കും. സോള്‍ട്ട് ആന്റ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന ദിലീഷ് നായരുടെ ആദ്യ സംവിധാന സംരംഭം നിര്‍മിക്കുന്നത് രജപുത്ര രഞ്ജിത്ത് ആണ്. തിരുവനന്തപുരമായിരിക്കും ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് … Continue reading "പൃഥ്വിരാജ് കോമഡിവേഷത്തില്‍"

READ MORE
        തിരു: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് ‘സോളാര്‍ സ്വപ്‌നം’ എന്ന പേരില്‍ സിനിമയായി. തെരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററുകളിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് ഇതിന് കത്രികെവച്ചു. തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെയും അനുമതി വേണമെന്നാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ തീര്‍പ്പ്. ഈ കടമ്പകള്‍ തീര്‍ത്തുവരുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിയും. മാര്‍ ഇവാനിയോസ് കോളേജിലെ മലയാളം വിഭാഗം മേധാവിയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ജോളി സഖറിയ, നടി … Continue reading "‘സോളാര്‍ സ്വപ്‌നം’ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു"
        തെന്നിന്ത്യന്‍ സുന്ദരി സാമന്ത ആദ്യമായി ഇളയദളപതി വിജയുടെ നായികയാകുന്നു. തുപ്പാക്കി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വിജയിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് ഒരുക്കുന്ന കത്തി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സാമന്ത നായികയാവുന്നത്. ലൈസ പ്രൊഡക്ഷനും അയ്യങ്കാരന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ മുകേഷാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ധനുഷിന്റെ ത്രീയിലൂടെ ശ്രദ്ധേയനായ അനിരുദ്ധിന്റേതാണ് ഈണങ്ങള്‍. വിജയുടെ അമ്പത്തേഴാമത് ചിത്രമെന്ന നിലയില്‍ ഇപ്പോഴേ … Continue reading "വിജയ്‌യുടെ നായികയായി സാമന്ത"
      ബിജിത്ബാല സംവിധായകനാകുന്ന ‘നെല്ലിക്ക’യുടെ ചിത്രീകരണം കോഴിക്കോട്ടാരംഭിച്ചു. ബോളിവുഡ് താരം അതുല്‍കുല്‍ക്കര്‍ണിയും തട്ടത്തിന്‍ മറയത്ത് ഫെയിം ദീപക്കും നായകന്മാരാകുന്ന ചിത്രത്തില്‍ സിജറോസും പര്‍വിണുമാണ് നായികമാര്‍. മാധ്യമപ്രവര്‍ത്തകനായ പി.ആര്‍. അരുണിന്റെതാണ് കഥ, തിരക്കഥ, സംഭാഷണം. മലയാളത്തിലെ ആദ്യത്തെ ഉപ്പിട്ട സിനിമ എന്ന ടാഗ്ലൈനോടെ തയ്യാറാക്കപ്പെടുന്ന ‘നെല്ലിക്ക’ രണ്ടുതലമുറയിലെ രുചിഭേദങ്ങളുടെ കഥപറയുന്നു. സംഗീതം ബിജിബാല്‍. എ.ആര്, പ്രൊഡക്ഷന്‍്‌സിന്റെ ബാനറില്‍ അബ്ദുല്‍ റൗഫ് ആണ് ‘നെല്ലിക്ക’ നിര്‍മിക്കുന്നത്.
        പ്രഹ്ലാദ് കക്കാടിന്റെ കന്നി സംവിധാന സംരംഭമായ ഹാപ്പി ആനിവേഴ്‌സറിയില്‍ മുന്‍ ലോകസുന്ദരിമാര്‍. ഐശ്വര്യറായും മുന്‍ വിശ്വസുന്ദരി സുസ്മിത സെന്നുമാണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. മകള്‍ ആരാദ്ധ്യയുടെ ജനനത്തിനു ശേഷം സിനിമാലോകത്തോട് താല്‍ക്കാലിമായി വിടപറഞ്ഞ ഐശ്വര്യ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതായാണ് സൂചന. ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ തന്നെയാകും ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് കക്കാട് സുസ്മിതയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അവര്‍ ആവശ്യപ്പെട്ടെന്നും അത് വായിച്ചു … Continue reading "വിശ്വസുന്ദരിമാരുടെ ഹാപ്പി ആനിവേഴ്‌സറി"
        കൊല്ലം: പ്രമുഖ മലയാള നടി ഊര്‍വശി പുനര്‍വിവാഹിതയായി. കൊല്ലം പുനലൂര്‍ ഏരൂര്‍ സ്വദേശിയും കോണ്‍ട്രാക്ടറുമായ ശിവന്‍ ആണ് ഭര്‍ത്താവ്. ഊര്‍വശിയുടെ സഹോദരന്‍ കമലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശിവന്‍. വിവാഹ വാര്‍ത്ത സംബന്ധിച്ച് ഒരു പ്രമുഖ വാരികയില്‍ ഊര്‍വശി തന്നെയാണ് സ്ഥിരീകരണം നല്‍കിയത്. നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തെ തുടര്‍ന്ന് ഉര്‍വശി ഒറ്റയ്ക്കായിരുന്നു. രജിസ്റ്റര്‍ വിവാഹത്തിലൂടെയാണ് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു രജിസ്റ്റര്‍ വിവാഹം. … Continue reading "നടി ഊര്‍വശി വീണ്ടും വിവാഹിതയായി"
        പുനലൂര്‍ : കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.എം.ബേബിയുടെ പ്രചരണാര്‍ത്ഥം പുനലൂരില്‍ റോഡ് ഷോയുമായി എത്തിയ ചലച്ചിത്ര നടന്‍ മുകേഷിനെതിരെ പോലീസ് കേസെടുത്തു. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്ന പരാതിയി•േലാണ് കേസ്. കോണ്‍ഗ്രസ്സ് നേതാക്കളാണ് പരാതി നല്‍കിയത്. കഴിഞ്ഞ 24 ന് വൈകിട്ടാണ് റോഡ് ഷോയുമായി മുകേഷ് പുനലൂരില്‍ എത്തിയത്. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് എം.എ.ബേബിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ചെമ്മന്തൂര്‍, മാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, കലയനാട് എന്നിവിടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. … Continue reading "ഗതാഗതം തടസപ്പെടുത്തി; മുകേഷിനെതിരെ കേസ്"
          മഞ്ജുവാര്യരുടെ തിരിച്ചുവരവ് കൊണ്ട് ശ്രദ്ധേയമാവുന്ന ഹൗ ഓള്‍ഡ് ആര്‍ യു’ മെയ് രണ്ടാംവാരം തിയേറ്ററുകളിലെത്തും. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാകന്‍. റവന്യൂവകുപ്പില്‍ ജീവനക്കാരിയായ നിരുപമയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കുഞ്ചാക്കോബോബനാണ് ഭര്‍ത്താവിന്റെ വേഷത്തില്‍. കനിഹയാണ് ചിത്രത്തിലെ മറ്റൊരു താരം. മുംബൈപോലീസിനുശേഷം ബോബിസഞ്ജയ് ജോടി റോഷനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. കൊച്ചി പ്രധാനലൊക്കേഷനായ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് ഡല്‍ഹിയിലാണ്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ക്വിസ് മാസ്റ്റര്‍ സിദ്ധാര്‍ഥ് … Continue reading "‘ഹൗ ഓള്‍ഡ് ആര്‍ യു’"

LIVE NEWS - ONLINE

 • 1
  12 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  14 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  16 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  17 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  18 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  19 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  20 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ