Thursday, September 20th, 2018

സെക്‌സ് ബോംബ് സില്‍ക്ക് സ്മിതയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ക്ലൈമാക്‌സ്. വിദ്യാബലന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറാണ് ആദ്യ ചിത്രം. ക്ലൈമാക്‌സ് മലയാളത്തിലാണ്. സില്‍ക്കിനെ ആദ്യമായി മലയാള സിനിമക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റ് മാനാണ് ക്ലൈമാക്‌സിന് പിന്നിലെ അമരക്കാരന്‍. ഈസ്റ്റ്മാന്റെ കഥയും കലൂര്‍ ഡെന്നീസിന്റെ തിരക്കഥയും സില്‍ക്ക് സ്മിതയുടെ ജീവിതവുമായി അടുത്തു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ബോളിവുഡ് താരം സനഖാനാണ് സില്‍ക്കിന്റെ വേഷമണിയുന്നത്. അനില്‍ സംവിധാനം ചെയ്ത ക്ലൈമാക്‌സ് റിലിസിംഗിനായി … Continue reading "സില്‍ക്ക് സ്മിതയുടെ കഥയുമായി ‘ക്ലൈമാക്‌സ്’"

READ MORE
പോലീസുകാരുടെ കൂട്ടായ്മയില്‍ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു.ഡയല്‍ 1091 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഒരു റൂറല്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ സാന്റോ തട്ടില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിന് മുമ്പ് തൃശൂര്‍ ജില്ലയിലെ പൊലീസുകാരില്‍ ചിലര്‍ ‘രാഹുല്‍ വ്യാസ് 15’ എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു. ഇതില്‍ യുവാക്കളിലെ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റുമായിരുന്നു വിഷയം. എം … Continue reading "പോലീസുകാരുടെ കൂട്ടായ്മയില്‍ ‘ഡയല്‍ 1091’"
ശ്രീനിവാസന്റെ മുഴുനീള കോമഡിചിത്രത്തിനായി കാത്തിരിക്കുന്ന മലയാളികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്യുന്ന ‘വീപ്പിംഗ് ബോയ്’. വെറ്ററിനറി ഡോക്ടര്‍ സഹദേവനായാണ് ശ്രീനി വേഷമിടുന്നത് . ഒരു മനുഷ്യസ്‌നേഹിയായ ഇദ്ദേഹം ചെറിയ വിഷമം വന്നാല്‍ പോലും കരഞ്ഞുപോകും. കൂടാതെ മറ്റൊരു വികാരമാണ് ഭയം. അങ്ങനെ സഹദേവന്‍ ചെന്നുചാടുന്ന ഏടാകൂടത്തിന്റെ കഥയാണ് വീപ്പിംഗ്് ബോയ്. ഫെലിക്‌സ് ജോസഫ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. എബ്രഹാം മാത്യു ആണ് നിര്‍മാതാവ്. പൊള്ളാച്ചിയിലാണ് ചിത്രീകരണം.
യൂട്യൂബിലൂടെയും ചനലുകളിലൂടെയും പ്രേക്ഷകരെ വളരെ ഏറെ ആകര്‍ഷിച്ച ഗങ്ങം സ്‌ടൈല്‍ എന്നാ ഗാനത്തിനു മോഹന്‍ലാല്‍ ചുവടുവെക്കുന്നു. ഏപ്രിലില്‍ അഞ്ചിന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും ഏപ്രില്‍ ഏഴിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സ്‌റ്റേഡിയത്തിലും വെച്ച് അരങ്ങേറുന്ന അമ്മ’ താരനിശയിലാണ് മോഹന്‍ലാല്‍ ഗങ്ങം സ്‌ടൈല്‍ എന്ന കൊറിയന്‍ പോപ്പ് ഗാനത്തിനൊപ്പം നൃത്തംചെയ്യുക, എന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഗങ്ങം സ്‌റ്റൈലില്‍ താന്‍ നൃത്തം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകന്‍ എന്ന പെരുമ ഇനി പക്രുവിന് സ്വന്തം. പൊക്കമില്ലായ്മയും അഭിനയവുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അജയകുമാര്‍ എന്ന ഉണ്ടപ്പക്രു വീണ്ടും റെകൊര്‍ഡുമയീ മുന്നോട്ടു കുതിക്കുകയാണ്. കുട്ടിയം കോലും പുറത്തിറങ്ങുന്നതോടെ തന്റെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാല്യമായത്. ഏഴിമല വിനായകനെ അവതരിപ്പിക്കുന്നത് പക്രുതന്നെയാണ്. കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള കുമാരപുരം എന്നഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കുട്ടിയും കോലും. കഥയും സംവിധാനവും പക്രു തന്നെയാണു നിര്‍വഹിച്ചിരിക്കുന്നത് . 33 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ചിത്രം, ആന ഒരു … Continue reading "കുട്ടിയും കോലുമായി പക്രു റെക്കോഡിലേക്ക്"
മോഡല്‍, ക്രിക്കറ്റ് താരം രാജീവ് പിള്ള നായകനാകുന്ന പോയിന്റ് ബ്ലാങ്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. രാജേഷ് അമനക്കരയാണ് പോയിന്റ് ബ്ലാങ്കിന്റെ സംവിധായകന്‍. രാജീവ് പിള്ളയെന്ന യുവതാരത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും പോയിന്റ് ബ്ലാങ്കിലേതെന്ന് സംവിധായകന്‍ അവകാശപപെടുന്നു. റൊമാന്റിക് ത്രില്ലറായ ചിത്രത്തില്‍ രാജീവ് ഒരു മാനസികരോഗിയായിട്ടാണ് അഭിനയിക്കുന്നത്. പ്രശസ്തമായ ലാക്‌മെ ഫാഷന്‍ വീക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ ഫാഷന്‍ ഷോകളില്‍ ചുവടുവച്ചിട്ടുള്ള രീജീവ് പിള്ള നേരത്തേ അന്‍വര്‍, സിറ്റി ഓഫ് ഗോഡ് , മൈ ഫാന്‍ രാമ എന്നീ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ശ്രീദേവിയുടെ മകള്‍ ജാന്‍വി തമിഴ് ചിത്രത്തിലെ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സുബ്രഹ്മണ്യപുരം എന്നാ ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച സംവിധായകനും നടനുമായ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് ജാന്‍വി അരങ്ങേറ്റം കുറിക്കുന്നത്. ശശികുമാര്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറുമായും ചര്‍ച്ചകള്‍ നടത്തിയാണ് തീരുമാനം അറിയിച്ചത്. തെലുങ്കിലെ നാഗാര്‍ജ്ജുനയുടെ മകന്‍ അഖിലിന്റെ നായികയായി ജാന്‍വി സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുമെന്നായിരുന്നു മുന്‍പു വന്നിരുന്ന വാര്‍ത്തകള്‍. പിന്നീട് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിക്ക് തെലുങ്കിനേക്കാളും മാതൃഭാഷയായ തമിഴിനോടാണ് താല്പര്യമെന്നതിനാലാണത്രെ ജാന്‍വിയുടെ സിനിമാപ്രവേശം തമിഴിലൂടെയാവാന്‍ കളമൊരുങ്ങുന്നത്.
ആദ്യ ചിത്രമായ ‘ചാപ്‌റ്റേഴ്‌സിന്’ ശേഷം സുനില്‍ ഇബ്രാഹിം തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അരികില്‍ ഒരാള്‍. ഇന്ദ്രജിത്ത്,നിവിന്‍ പോളി, രമ്യ നമ്പീശന്‍, പ്രതാപ് പോത്തന്‍,ലെന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.മൈല്‍സ്റ്റോണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിനായി കൃഷ്‌ക്കിമല്‍ ക്യാമറയും ഗോപി സുന്ദര്‍ സംഗീതവും നല്‍കുന്നു. ആശിഖ് ഉസ്മാനാണ് നിര്‍മാതാവ്. ചാപ്‌റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും പുതിയ സിനിമയിലൂടെ തിരിച്ചുവരാനാണ് സുനില്‍ ഇബ്രാഹിമിന്റെ ശ്രമം.

LIVE NEWS - ONLINE

 • 1
  1 hour ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 2
  1 hour ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 3
  3 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 4
  4 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 5
  5 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 6
  5 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 7
  5 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 8
  7 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 9
  8 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു